ഷിരൂര്‍ ദൗത്യം ഏകോപിപ്പിക്കാന്‍ മന്ത്രിതല സംഘം, തിരച്ചില്‍ തുടരാന്‍ സമ്മര്‍ദം ശക്തമാക്കാന്‍ കേരളം

ഷിരൂര്‍ ദൗത്യം ഏകോപിപ്പിക്കാന്‍ മന്ത്രിതല സംഘം, തിരച്ചില്‍ തുടരാന്‍ സമ്മര്‍ദം ശക്തമാക്കാന്‍ കേരളം

ദൗത്യവുമായി മുന്നോട്ടുപോകണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നു മുഹമ്മദ് റിയാസ്
Updated on
1 min read

കര്‍ണാടക ഷിരൂരിലുണ്ടായ മണ്ണടിച്ചിലിനെത്തുടര്‍ന്ന് കാണാതായ മലയാളി ട്രക്ക് ഡ്രൈവർ അര്‍ജുനുവേണ്ടിയുള്ള തിരച്ചിലുമായി തുടരാൻ കേരളം സമ്മര്‍ദം ശക്തമാക്കുന്നു. തിരച്ചില്‍ പതിനൊന്നാം ദിനത്തിലേക്കു കടക്കുമ്പോള്‍ ദൗത്യം ഏകോപിപ്പിക്കാന്‍ മന്ത്രിതല സംഘത്തെ നിയോഗിച്ചാണ് സംസ്ഥാന സർക്കാർ ഇടപെടല്‍ ശക്തമാക്കുന്നത്.

ഇന്നുച്ചയോടെ മന്ത്രി മുഹമ്മദ് റിയാസ് ഷിരൂരിലെത്തി. കോഴിക്കോട് എംപി എംകെ രാഘവന്‍, സച്ചിന്‍ദേവ് എംഎല്‍എ, മഞ്ചേശ്വരം എംഎല്‍എ അഷറഫ് തുടങ്ങിയർ ഉള്‍പ്പെടെ മേഖലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. വൈകീട്ടോടെ മന്ത്രി എ കെ ശശീന്ദ്രനും ഷിരൂരിലെത്തും.

ദൗത്യത്തിനു നിരവധി വെല്ലുവിളികളുണ്ടെങ്കിലും സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തി തിരച്ചിലുമായി മുന്നോട്ടുപോകണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഉച്ചയ്ക്കുശേഷം ചേരുന്ന യോഗത്തില്‍ എല്ലാ വിഷയങ്ങളും ചര്‍ച്ചചെയ്യും. ഷിരൂര്‍ ഉള്‍പ്പെടുന്ന ഉത്തര കന്നഡ മേഖലയിലെ ജില്ലാ കലക്ടര്‍, ദൗത്യത്തിനു നേതൃത്വം നല്‍കുന്നവര്‍ എന്നിവരുള്‍പ്പെടെ ചര്‍ച്ചയില്‍ പങ്കെടുക്കും.

ഗംഗാവാലി മേഖലയിലെ കനത്ത മഴയും മറ്റ് സാഹചര്യങ്ങളും തിരച്ചിലിനു വെല്ലുവിളിയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം സ്ഥിരീകരിച്ച മന്ത്രി, എന്നിരുന്നാലും ദൗത്യവുമായി മുന്നോട്ടുപോകണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു.

ഷിരൂര്‍ ദൗത്യം ഏകോപിപ്പിക്കാന്‍ മന്ത്രിതല സംഘം, തിരച്ചില്‍ തുടരാന്‍ സമ്മര്‍ദം ശക്തമാക്കാന്‍ കേരളം
ബില്ലുകൾ തടഞ്ഞുവെയ്ക്കൽ: കേന്ദ്രത്തിനും രാജ്‌ഭവനും സുപ്രീംകോടതി നോട്ടിസ്

പുഴയിലെ കനത്ത ഒഴുക്ക് നാവിക സേനാംഗങ്ങള്‍ക്കു ഡൈവിങ്ങിന് തടസം സൃഷ്ടിക്കുന്നുണ്ട്. കനത്ത മഴയാണ് മറ്റൊരു വെല്ലുവിളി. ഉത്തര കന്നഡ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുങ്ങല്‍ വിദഗ്ധര്‍ പുഴയിലിറങ്ങാന്‍ ശ്രമം നടത്തുന്നതിനിടെയാണ് മഴ കനത്തത്. ഡൈവേഴ്‌സിന് പുഴയിലിറങ്ങാന്‍ കഴിയാത്ത വിധം ആറ് നോട്ട് എന്ന നിലയിലാണ് പുഴയിലെ ഒഴുക്ക്.

ഷിരൂര്‍ ദൗത്യം ഏകോപിപ്പിക്കാന്‍ മന്ത്രിതല സംഘം, തിരച്ചില്‍ തുടരാന്‍ സമ്മര്‍ദം ശക്തമാക്കാന്‍ കേരളം
പതിനൊന്നാം ദിവസവും തുടരുന്ന രക്ഷാദൗത്യം; അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ വെല്ലുവിളിയായി കനത്ത മഴ

അതേസമയം, ഇന്നലെ കണ്ടെത്തിയ ലോറിയുടേതെന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ മനുഷ്യസാന്നിധ്യം ഉണ്ടോയെന്നറിയാന്‍ വീണ്ടും ഗംഗാ വാലി പുഴയില്‍ ഡ്രോണ്‍ പരിശോധന നടത്തുന്നുണ്ട്. ഇന്നലെ പകല്‍ തെര്‍മല്‍ ഇമേജിങ് പരിശോധനയില്‍ പുഴയ്ക്കടിയിലെ ലോറിക്കകത്തു മനുഷ്യശരീരത്തിന്റെ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല. തിരച്ചിലിനായി പുഴയിലേക്ക് കൂടുതല്‍ യന്ത്രങ്ങള്‍ എത്തിക്കാനുള്ള റാംപ് നിര്‍മാണവും പുരോഗമിക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in