അര്‍ജുന്‍ രക്ഷാദൗത്യത്തില്‍ നിരാശ; തിരച്ചില്‍ അവസാനിപ്പിച്ച് ഡൈവിങ് സംഘം, പ്ലാന്‍ ബി വേണമെന്ന് അഷ്‌റഫ് എംഎല്‍എ

അര്‍ജുന്‍ രക്ഷാദൗത്യത്തില്‍ നിരാശ; തിരച്ചില്‍ അവസാനിപ്പിച്ച് ഡൈവിങ് സംഘം, പ്ലാന്‍ ബി വേണമെന്ന് അഷ്‌റഫ് എംഎല്‍എ

വെള്ളത്തിനടിയില്‍ കാഴ്ച സാധ്യമാകാത്തതും ഒഴുക്കുമാണ് ദൗത്യം തടസപ്പെടാന്‍ കാരണം
Updated on
1 min read

ഷിരൂരിലെ അര്‍ജുന് വേണ്ടിയുള്ള രക്ഷാദൗത്യത്തില്‍ വീണ്ടും നിരാശ. ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തിലുള്ള ഡൈവിങ് സംഘം തിരച്ചില്‍ അവസാനിപ്പിച്ചു. വെള്ളത്തിനടിയില്‍ കാഴ്ച സാധ്യമാകാത്തതും ഒഴുക്കുമാണ് ദൗത്യം തടസപ്പെടാന്‍ കാരണം. മുങ്ങിയപ്പോള്‍ പാറക്കല്ലുകളാണ് കിട്ടുന്നതെന്നും അവ ഒഴിവാക്കാതെ അര്‍ജുന്റെ ലോറിക്കടുത്തേക്ക് എത്താന്‍ കഴിയില്ലെന്നുമാണ് സംഘം അറിയിക്കുന്നത്. ഡൈവിങ് സാധ്യമല്ലെന്ന് ഡൈവിങ് സംഘവും അറിയിച്ചു.

കേരള കര്‍ണാടക മുഖ്യമന്ത്രിമാര്‍ ചര്‍ച്ച ചെയ്ത് പുതിയ പദ്ധതി തയ്യാറാക്കണമെന്ന് മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ് അറിയിച്ചു. ദൗത്യത്തില്‍ നിരാശയുണ്ടെന്നും ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ ചര്‍ച്ച ചെയ്ത് പ്ലാന്‍ ബി തയ്യാറാക്കണമെന്നും അദ്ദേഹം പറഞ്ഞു. ''കേരളം മുഴുവന്‍ അര്‍ജുനെ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവിടെ നില്‍ക്കുന്നത്. ഇപ്പോഴത്തെ കാര്യങ്ങള്‍ ഇരു മുഖ്യമന്ത്രിമാരെയും ധരിപ്പിക്കും. എല്ലാ ദിവസവും മാധ്യമങ്ങള്‍ ചോദിക്കുമ്പോള്‍ പ്രതീക്ഷയുള്ള എന്തെങ്കിലും വിവരം നല്‍കാനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്,'' അദ്ദേഹം പറഞ്ഞു.

അര്‍ജുന്‍ രക്ഷാദൗത്യത്തില്‍ നിരാശ; തിരച്ചില്‍ അവസാനിപ്പിച്ച് ഡൈവിങ് സംഘം, പ്ലാന്‍ ബി വേണമെന്ന് അഷ്‌റഫ് എംഎല്‍എ
കുത്തിയൊലിച്ച് ഗംഗവലി; ലോറി ഒഴുകി നീങ്ങുന്നതായി സംശയം, ഇറങ്ങുന്നത് സ്വന്തം റിസ്‌കിലെന്ന് ഈശ്വര്‍ മല്‍പെ

ഇനിയെന്തെന്ന ചോദ്യമാണ് ഇപ്പോള്‍ മുന്നിലുള്ളത് ഓരോ ദിവസവും കേരളത്തിലെ ജനപ്രതിനിധികള്‍ക്ക് വിവരം കൈമാറുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സതീഷ് സെയില്‍ എംഎല്‍എയുടെ പ്രവര്‍ത്തനത്തെയും അദ്ദേഹം പ്രകീര്‍ത്തിച്ചു. ''സതീഷ് സെയില്‍ എംഎല്‍എയുടെ പ്രവര്‍ത്തനവും എടുത്ത് പറയേണ്ടതാണ്. സഭയില്‍ പോലും പോകാതെ അദ്ദേഹം ഇവിടെയുണ്ട്. വെള്ളത്തിന്റെ ഒഴുക്ക് കുറയാതെ ഇറങ്ങാനാകില്ലെന്നാണ് നേവിക്കാര്‍ പറയുന്നത്. പലരീതികളിലുള്ള തടസങ്ങളാണ് വരുന്നത്,'' എംഎല്‍എ പറഞ്ഞു. ഷിരൂരില്‍ ഡ്രഡ്ജര്‍ എത്തിക്കില്ലെന്ന് കാര്‍വാര്‍ എംഎല്‍എയും അറിയിച്ചു. പാലങ്ങളുടെ ഉയരക്കുറവ് ഡ്രഡ്ജര്‍ എത്തിക്കുന്നതിന് തടസമാണെന്നാണ് എംഎല്‍എ സൂചിപ്പിക്കുന്നത്.

അര്‍ജുന്‍ രക്ഷാദൗത്യത്തില്‍ നിരാശ; തിരച്ചില്‍ അവസാനിപ്പിച്ച് ഡൈവിങ് സംഘം, പ്ലാന്‍ ബി വേണമെന്ന് അഷ്‌റഫ് എംഎല്‍എ
ഷിരൂര്‍ ദൗത്യം ഏകോപിപ്പിക്കാന്‍ മന്ത്രിതല സംഘം, തിരച്ചില്‍ തുടരാന്‍ സമ്മര്‍ദം ശക്തമാക്കാന്‍ കേരളം

പതിനാറാം തീയതിയായിരുന്നു ദേശീയപാത 66-ല്‍ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ചായക്കടയുടെ മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. ചായക്കട ഉടമയും കുടുംബവും ഉള്‍പ്പടെ ഏഴുപേര്‍ അപകടത്തില്‍ മരിച്ചിരുന്നു. കാര്‍വാര്‍ - കുംട്ട റൂട്ടില്‍ നാലുവരിപ്പാത വികസിപ്പിക്കാനുള്ള പണികള്‍ നടക്കുന്ന ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. പാതയുടെ ഒരുവശം കുന്നും മറുവശം ഗംഗാവല്ലി നദിയുമാണ്. അപകടസമയത്ത് ഇവിടെ നിര്‍ത്തിയിട്ട ഇന്ധന ടാങ്കര്‍ ഉള്‍പ്പടെ നാല് ലോറികള്‍ ഗാംഗാവല്ലി നദിയിലേക്കു തെറിച്ചുവീണു ഒഴുകിയിരുന്നു. അപകടത്തിന്റെ വാര്‍ത്തകള്‍ കേട്ടതിന് പിന്നാലെ ജിപിഎസ് പരിശോധിച്ചപ്പോഴാണ് മരം കയറ്റി വരികയായിരുന്ന അര്‍ജുന്റെ ലോറിയും മണ്ണിനടിയിലാണെന്ന വിവരം കുടുബം അറിഞ്ഞത്.

logo
The Fourth
www.thefourthnews.in