'ലിംഗനീതിക്ക് തിരുത്തലുകള്‍ അനിവാര്യം'; ചെയര്‍മാന്‍ വേണ്ട ചെയര്‍പേഴ്സണ്‍ മതിയെന്ന് സർവകലാശാലകളോട് കെ എസ് യു

'ലിംഗനീതിക്ക് തിരുത്തലുകള്‍ അനിവാര്യം'; ചെയര്‍മാന്‍ വേണ്ട ചെയര്‍പേഴ്സണ്‍ മതിയെന്ന് സർവകലാശാലകളോട് കെ എസ് യു

കേരള, കണ്ണൂര്‍, കാലിക്കറ്റ് സർവകലാശാല വെസ് ചാന്‍സലര്‍മാര്‍ക്ക് ആവശ്യമുന്നയിച്ച് കെ എസ് യു കത്തയച്ചു
Updated on
1 min read

സര്‍വകലാശാലകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളജുകളില്‍ നടക്കുന്ന യൂണിയന്‍ തിരഞ്ഞെടുപ്പ് നടപടികളില്‍ ചെയര്‍മാന്‍ എന്ന പദം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് കെ എസ് യു. ചെയര്‍മാന്‍ എന്ന പദത്തിന് പകരം ചെയര്‍പേഴ്സണ്‍ എന്ന് പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യൻ കേരള, കണ്ണൂര്‍, കാലിക്കറ്റ് സർവകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്ക് കത്തയച്ചു.

വിദ്യാര്‍ഥി യൂണിയൻ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനത്തിൽ 'ചെയർമാൻ' എന്ന പദം ഉപയോഗിച്ചു കാണുന്നു. കാലാനുസൃതമായ മാറ്റം ഉൾകൊണ്ട് മഹാത്മാഗാന്ധി സർവകലാശാലയും (എംജി) മറ്റ് സർവകലാശാലകളും 2021-22 അധ്യയന വർഷം മുതൽ 'ചെയർപേഴ്സൺ' എന്ന പദം ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തിൽ കേരള, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ ഇതേ മാറ്റം ഉൾകൊള്ളേണ്ടിയിരിക്കുന്നെന്നും കെ എസ് യു പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

'ലിംഗനീതിക്ക് തിരുത്തലുകള്‍ അനിവാര്യം'; ചെയര്‍മാന്‍ വേണ്ട ചെയര്‍പേഴ്സണ്‍ മതിയെന്ന് സർവകലാശാലകളോട് കെ എസ് യു
'മാധ്യമങ്ങൾ തമ്മിലുള്ള മത്സരത്തിന് സർക്കാരിനെ കരിവാരിത്തേക്കരുത്'; ആരോഗ്യവകുപ്പിനെതിരായ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി

സംസ്ഥാനവ്യാപകമായി ലിംഗ സമത്വത്തിനും, ലിംഗ നീതിക്കുമായി സാമൂഹികവും നിയമപരവുമായി നടക്കുന്ന ഇത്തരത്തിലുള്ള ചെറിയ ശ്രമങ്ങൾ തന്നെ വലിയ മാറ്റത്തിന് വഴി തെളിയിക്കുന്നുണ്ട്. ആ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം പിൻവലിക്കുകയും 'ചെയർമാൻ' എന്ന പദം 'ചെയർപേഴ്സൺ' എന്ന് പുനഃർനാമകരണം ചെയ്യുന്നതിനും വിദ്യാര്‍ഥി യൂണിയൻ തെരഞ്ഞെടുപ്പ് പുനഃർവിജ്ഞാപനം ചെയ്യണമെന്നും കെ എസ് യു ആവശ്യപ്പെടുന്നു.

logo
The Fourth
www.thefourthnews.in