ഡിജിപിമാരായി സ്ഥാനക്കയറ്റം ലഭിച്ച കെ പദ്മകുമാറും ഷെയ്ക്ക് ദര്‍വേഷ് സാഹിബും
ഡിജിപിമാരായി സ്ഥാനക്കയറ്റം ലഭിച്ച കെ പദ്മകുമാറും ഷെയ്ക്ക് ദര്‍വേഷ് സാഹിബും

കെ പദ്മകുമാര്‍ ജയില്‍ ഡിജിപി; ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഫയര്‍ഫോഴ്‌സ് മേധാവി; എച്ച് വെങ്കിടേഷ് ക്രൈംബ്രാഞ്ച് തലപ്പത്ത്

ഡിജിപിമാരായ ബി സന്ധ്യയും എസ് ആനന്ദകൃഷ്ണനും സര്‍വീസില്‍ നിന്ന് വിരമിച്ചതോടെയാണ് പോലീസ് തലപ്പത്തെ അഴിച്ചുപണി
Updated on
1 min read

സംസ്ഥാന പോലീസ് തലപ്പത്ത് മാറ്റം. എഡിജിപിമാരായിരുന്ന കെ പദ്മകുമാറിനും ഷെയ്ഖ് ദര്‍വേഷ് സാഹിബിനും ഡിജിപിമാരായി സ്ഥാനക്കയറ്റം നൽകി. കെ പദ്മകുമാറിനെ ജയില്‍ മേധാവിയായി നിയമിച്ചു. ഷെയ്ഖ് ദര്‍വേഷ് സാഹിബാണ് പുതിയ ഫയര്‍ഫോഴ്‌സ് മേധാവി.

Attachment
PDF
GO 2421 2023 GAD.pdf
Preview

ഡിജിപിമാരായ ബി സന്ധ്യയും എസ് ആനന്ദകൃഷ്ണനും സര്‍വീസില്‍ നിന്ന് വിരമിച്ചതോടെയാണ് പോലീസ് തലപ്പത്തെ പുതിയ മാറ്റം. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. പദ്മകുമാറിന്റെ മാറ്റത്തോടെ ഒഴിവുവന്ന പോലീസ് ആസ്ഥാന എഡിജിപിയായി ബല്‍റാംകുമാര്‍ ഉപാധ്യായയെ നിയമിച്ചു. ജയില്‍ മേധാവി സ്ഥാനത്ത് നിന്നാണ് മാറ്റം. ആംഡ് പോലീസ് എഡിജിപി എച്ച് വെങ്കിടേഷിന് ക്രൈംബ്രാഞ്ച് മേധാവിയായാണ് പുതിയ നിയമനം.

എഡിജിപിമാരായ ബൽറാം കൂമാർ ഉപാധ്യായയും എച്ച് വെങ്കിടേഷും
എഡിജിപിമാരായ ബൽറാം കൂമാർ ഉപാധ്യായയും എച്ച് വെങ്കിടേഷും

വരും ദിവസങ്ങളില്‍ പോലീസില്‍ ഇനിയും അഴിച്ചുപ്പണിയുണ്ടാകും. എച്ച് വെങ്കിടേഷിന് ചുമതലയുണ്ടായിരുന്നു ബറ്റാലിയന്റെ ചുമതല, ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് നല്‍കാനാണ് സാധ്യത. മൂന്ന് ഐപിഎസുകാര്‍ ഉള്‍പ്പെടെ ഒൻപത് എസ്പിമാരും വിരമിച്ചതോടെ ജില്ലാ പോലീസ് മേധാവിമാര്‍ക്കും മാറ്റമുണ്ടാകും.

logo
The Fourth
www.thefourthnews.in