രോഗിയായ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നു
രോഗിയായ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നു

പാലമില്ലാത്തതിനാല്‍ രോഗിയായ സ്ത്രീയെ മുളയില്‍ കെട്ടി ചുമന്ന് ആശുപത്രിയിലെത്തിച്ചു

രോഗിയുമായി നടന്നത് 7 കിലോമീറ്റര്‍
Updated on
1 min read

2018 ലെ പ്രളയത്തില്‍ പറമ്പിക്കുളത്തെ ഒറവമ്പാടി കോളനിക്ക് നഷ്ടമായത് ഒരു പാലം മാത്രമല്ല, മുപ്പതോളം കുടുംബങ്ങള്‍ക്ക് പുറംലോകവുമായുള്ള ബന്ധം കൂടിയാണ്. കഴിഞ്ഞ ദിവസം രോഗബാധിതയായ വീട്ടമ്മയെ കിലോമീറ്ററുകളോളം മുളമഞ്ചലില്‍ ചുമന്ന് ആശുപത്രിയിലെത്തിച്ചതോടെയാണ് കോളനിയിലെ ദുരിതജീവിതം പുറംലോകം അറിയുന്നത്. ഉള്‍ വനത്തിലൂടെ പുഴ കടന്ന് 7 കിലോമീറ്റർ നടന്നാണ് കോളനിവാസിയായ കാളിയെ ചികിത്സയില്‍ പ്രവേശിപ്പിക്കാനായത്

2018 ല്‍ ഉണ്ടായ പ്രളയത്തിലാണ് നാടിനേയും ഒറവമ്പാടി കോളനിയേയും ബന്ധിപ്പിച്ച പാലം തകര്‍ന്നത്. 30 ഓളം കുടുംബങ്ങളാണ് ഈ കോളനിയില്‍ കഴിയുന്നത്

26 വീടുകളുടെ പണി പുരോഗമിക്കുന്ന സമയത്താണ് പ്രളയമുണ്ടായത്. അതിനുശേഷം കോളനിയില്‍ കാര്യമായ നിർമ്മാണ പ്രവര്‍ത്തനങ്ങളൊന്നും നടന്നില്ല. പ്രളയത്തെ തുടര്‍ന്ന് പാലം തകർന്നതോടെ പൂര്‍ണ്ണമായും ഒറവമ്പാടിയിലേക്കുള്ള ഗതാഗതം മുടങ്ങി. പാലം പുനഃസ്ഥാപിക്കുന്നതിന് ഫണ്ട് ഉണ്ടെങ്കിലും പണി ഏറ്റെടുക്കാന്‍ കോണ്‍ട്രാക്റ്റർമാർ തയ്യാറാവാത്തതാണ് പാലം പണി അനിശ്ചിതത്വത്തിലാകാന്‍ കാരണമെന്നാണ് മുതലമട പഞ്ചായത്തിന്റെ വിശദീകരണം

logo
The Fourth
www.thefourthnews.in