കെടിയു വി സി സിസ തോമസിന് ആശ്വാസം; 
കാരണം കാണിക്കൽ നോട്ടീസില്‍  സർക്കാരിന്റെ തുടർ നടപടികൾക്ക് സ്റ്റേ

കെടിയു വി സി സിസ തോമസിന് ആശ്വാസം; കാരണം കാണിക്കൽ നോട്ടീസില്‍ സർക്കാരിന്റെ തുടർ നടപടികൾക്ക് സ്റ്റേ

സർക്കാരിന്റെ അനുമതിയില്ലാതെ വി സിയായി ചുമതലയേറ്റതിനായിരുന്നു സിസ തോമസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്
Updated on
1 min read

കെടിയു വി സി സിസ തോമസിന് നല്‍കിയ കാരണം കാണിക്കൽ നോട്ടീസില്‍ സര്‍ക്കാരിന്റെ തുടര്‍ നടപടികള്‍ക്ക് ഒരാഴ്ചത്തേക്ക് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ സ്റ്റേ. സിസ നൽകിയ ഹർജിയിലാണ് കോടതി നടപടി. കാരണം കാണിക്കല്‍ നോട്ടീസില്‍ മറുപടി നല്‍കാന്‍ സിസ തോമസിന് ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കി. ജസ്റ്റിസ് സി കെ അബ്ദുൾ റഹീം അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. വിഷയത്തില്‍ സർക്കാർ വിശദമായ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ട്രൈബ്യൂണല്‍ ഉത്തരവിട്ടു. സർക്കാരിന്റെ അനുമതിയില്ലാതെ വി സിയായി ചുമതലയേറ്റതിനായിരുന്നു സിസ തോമസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. 

കെടിയു വി സി സിസ തോമസിന് ആശ്വാസം; 
കാരണം കാണിക്കൽ നോട്ടീസില്‍  സർക്കാരിന്റെ തുടർ നടപടികൾക്ക് സ്റ്റേ
ചുമതല ഏറ്റെടുത്ത് അഞ്ച് മാസത്തിന് ശേഷം നടപടി; സിസ തോമസിന് സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്

സർക്കാർ നൽകിയ പേരുകൾ തള്ളി കെടിയു സിസയ്ക്ക് നിയമനം നൽകിയത് മുതൽ സർക്കാരും ഗവർണറും തമ്മിൽ ഉടക്കിലായിരുന്നു. മുൻകൂർ അനുമതിയില്ലാതെ വി സി സ്ഥാനമെറ്റടുത്തതിലാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സിസ തോമസിന് കാരണം വിശദീകരിക്കാന്‍ നോട്ടീസ് നൽകിയത്. നിയമിച്ച് അഞ്ച് മാസത്തിന് ശേഷമാണ് ചുമതലയേറ്റതിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

കെടിയു വി സി സിസ തോമസിന് ആശ്വാസം; 
കാരണം കാണിക്കൽ നോട്ടീസില്‍  സർക്കാരിന്റെ തുടർ നടപടികൾക്ക് സ്റ്റേ
വിടാതെ സർക്കാർ; സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ ജോ. ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റി

അടുത്തിടെ സിസയെ സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ സ്ഥാനത്തുനിന്ന് നിന്ന് മാറ്റിയെങ്കിലും പകരം നിയമനം നൽകിയിരുന്നില്ല. പിന്നീട് ഇവരുടെ പരാതിയിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തിരുവനന്തപുരത്ത് തന്നെ നിയമനത്തിന് ഉത്തരവിടുകയായിരുന്നു. ഈ മാസം 23ന് കോടതി കേസ് വീണ്ടും പരിഗണിക്കും.

logo
The Fourth
www.thefourthnews.in