വിടാതെ സർക്കാർ; സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ ജോ. ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റി

വിടാതെ സർക്കാർ; സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ ജോ. ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റി

സുപ്രീംകോടതി വിധിയിലൂടെ കെ ടി യു വൈസ് ചാൻസലർ പദവി നഷ്ടമായ ഡോ. രാജശ്രീയെ പകരം നിയമിച്ചു
Updated on
1 min read

സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ ഡോ. സിസ തോമസിനെതിരെ സർക്കാർ നടപടി. സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ സ്ഥാനത്തുനിന്ന് സിസാ തോമസിനെ മാറ്റി. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത്. ഇതോടെ സിസാ തോമസിന് തസ്തിക നഷ്ടമായി. ഡോ. രാജശ്രീ എം എസിനാണ് പകരം ചുമതല നൽകിയിരിക്കുന്നത്. സുപ്രീംകോടതി വിധിയിലൂടെ പുറത്തു പോകേണ്ടി വന്ന വി സി ആണ് ഡോ. രാജശ്രീ എം എസ്.

വിടാതെ സർക്കാർ; സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ ജോ. ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റി
ഉടൻ സ്ഥാനം ഒഴിയേണ്ടതില്ല, സിസ തോമസിന് പിന്തുണയുമായി രാജ്ഭവന്‍; പുതിയ വി സി നിയമനം ഉടനുണ്ടാവില്ല

ജോയിൻറ് ഡയറക്ടർ തസ്തികയ്ക്ക് ഒപ്പം അധിക ചുമതല എന്ന നിലയ്ക്കാണ് സിസാ തോമസിനെ സാങ്കേതിക സർവകലാശാല താത്കാലിക വി സിയായി ഗവർണർ നിയമിച്ചത്. ജോയിന്റ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും വി സിയുടെ ചുമതല നിർവഹിക്കുന്നതിന് തടസമില്ല. സിസ തോമസിന് പുതിയ നിയമനം നൽകാൻ സാധ്യതയില്ലെന്നാണ് സൂചന.

വിടാതെ സർക്കാർ; സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ ജോ. ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റി
ശാസ്ത്ര സാങ്കേതിക സർവകലാശാല വി സി നിയമനം സുപ്രീംകോടതി അസാധുവാക്കി

സിസ തോമസിനെ കെടിയു താത്കാലിക വിസിയായി നിയമിച്ചതിനെതിരെ സർക്കാർ നേരത്തെ രംഗത്തെത്തിയിരുന്നു. നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ നിയമനടപടി സ്വീകരിച്ചു. വി സി നിയമനത്തിനുള്ള അധികാരം സർക്കാരിനെന്ന് വ്യക്തമാക്കിയ ഹൈക്കോടതി , സ്ഥിരം വി സി നിയമനവുമായി ബന്ധപ്പെട്ട നടപടികളുമായി സർക്കാരിന് മുന്നോട്ടു പോകാമെന്നും വ്യക്തമാക്കിയിരുന്നു. താത്കാലിക നിയമനമായതിനാൽ സിസ തോമസിന്റെ നിയമനത്തിൽ ഇടപെടുന്നില്ലെന്നായിരുന്നു ഹൈക്കോടതിയുടെ പക്ഷം. തുടർന്ന് സിസ തോമസ് ഉടൻ വൈസ് ചാന്‍സലര്‍ സ്ഥാനമൊഴിയേണ്ടതില്ലെന്ന് രാജ്ഭവന്‍ നിർദേശിച്ചു. ഇതിന് പിന്നാലെയാണ് സർക്കാർ നടപടി. സുപ്രീംകോടതി വിധിയിലൂടെ കെ ടി യു വൈസ് ചാൻസലർ പദവി നഷ്ടമായ ഡോ. രാജശ്രീയെ സീനിയർ ജോയിന്റ് ഡയറക്ടർ തസ്തികയിലേക്കാണ് നിയമിച്ചത്.

logo
The Fourth
www.thefourthnews.in