വി എസ് സുനിൽകുമാർ
വി എസ് സുനിൽകുമാർ

ഇത്തവണയും വിഎസ് സുനില്‍കുമാറില്ല; സിപിഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ ആറ് പുതുമുഖങ്ങൾ

കഴിഞ്ഞമാസം വിജയവാഡയില്‍ വച്ച് നടന്ന 24ാം പാര്‍ട്ടി കോണ്‍ഗ്രസിൽ ദേശീയ കൗണ്‍സിലിലേക്ക് പരിഗണിക്കുന്നതിൽ നിന്നും സുനില്‍കുമാര്‍ തഴയപ്പെട്ടിരുന്നു.
Updated on
1 min read

ആറ് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് പുനഃസംഘടന. പി രാജേന്ദ്രന്‍, ജി ആര്‍ അനില്‍, കെ കെ അഷ്റഫ്, കമല സദാനന്ദന്‍, സി കെ ശശീന്ദ്രന്‍, ടി വി ബാലന്‍ എന്നിവരാണ് 21 അംഗ എക്‌സിക്യൂട്ടീവില്‍ പുതുതായി ഉള്‍പ്പെട്ടത്. എന്നാല്‍ മുന്‍ കൃഷി വകുപ്പ് മന്ത്രി കൂടിയായ വി എസ് സുനില്‍കുമാര്‍ ഇത്തവണയും എക്‌സിക്യൂട്ടീവില്‍ ഇടം പിടിച്ചില്ല.

അതേസമയം, മുൻ റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും, പി പി സുനീറും അസിസ്റ്റന്‍റ് സെക്രട്ടറിമാരാകും. സത്യന്‍ മൊകേരി കണ്‍ട്രോള്‍ കമ്മീഷന്‍ അംഗമാകുകയും പ്രകാശബാബു ദേശീയ എക്സിക്യൂട്ടിവിൽ എത്തിയതിനെയും തുടർന്നുളള ഒഴിവുകളിലാണ് ഇരുവരും തിരഞ്ഞെടുക്കപ്പെട്ടത്.

സത്യന്‍ മൊകേരി കണ്‍ട്രോള്‍ കമ്മീഷന്‍ അംഗമാകുകയും പ്രകാശബാബു ദേശീയ എക്സിക്യൂട്ടിവിൽ എത്തിയതിനെയും തുടർന്നുളള ഒഴിവുകളിലാണ് ഇരുവരും തിരഞ്ഞെടുക്കപ്പെട്ടത്.

നേരത്തെ സുനിൽ കുമാർ സംസ്ഥാന എക്സിക്യൂട്ടിവിൽ അംഗമായിരുന്നു. എന്നാൽ മന്ത്രിമാർ സംസ്ഥാന എക്സിക്യൂട്ടീവിൽ അംഗമാകാൻ പാടില്ലെന്ന കാരണം ചൂണ്ടിക്കാട്ടി അദ്ദേഹത്തെ സംസ്ഥാന കൗണ്‍സിലിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ നിലവിൽ സിപിഐയിൽ നിന്നുമുളള മന്ത്രിമാർ സിപിഐ ദേശീയ കൗണ്‍സിലിലും സംസ്ഥാന എക്സിക്യൂട്ടിവിലും അംഗമാണ്.

അതേസമയം, ദേശീയ കൗണ്‍സിൽ നിന്നും ടി വി ബാലൻ നേരത്തെ പുറത്താക്കപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാന എക്സിക്യൂട്ടിവിൽ അദ്ദേഹവും ഇടംപിടിച്ചിരിക്കവയാണ് വിഎസ് സുനിൽകുമാറിനെ പരിഗണിക്കാതെ പോയത് ചർച്ചയാകുന്നത്.

നിലവിൽ സിപിഐയിൽ നിന്നുമുളള മന്ത്രിമാർ സിപിഐ ദേശീയ കൗണ്‍സിലിലും സംസ്ഥാന എക്സിക്യൂട്ടിവിലും അംഗമാണ്.

കഴിഞ്ഞമാസം വിജയവാഡയില്‍ വച്ച് നടന്ന 24ാം പാര്‍ട്ടി കോണ്‍ഗ്രസിൽ, ദേശീയ കൗണ്‍സിലിലേക്ക് പരിഗണിക്കുന്നതിൽ നിന്നും സുനില്‍കുമാര്‍ തഴയപ്പെട്ടിരുന്നു. മന്ത്രിമാരായ കെ രാജന്‍, ജി ആര്‍ അനില്‍, പി പ്രസാദ്, ജെ ചിഞ്ചുറാണി അടക്കമുളളവർ ദേശീയ കൗണ്‍സിലില്‍ എത്തിയപ്പോഴാണ് സുനിൽകുമാറിനെ സംസ്ഥാന നേതൃത്വം പിന്തുണയ്ക്കാതിരുന്നത്.

രണ്ട് തവണ എംഎല്‍എയും ഒന്നാം പിണറായി മന്ത്രിസഭയില്‍ കൃഷി മന്ത്രിയുമായിരുന്ന സുനില്‍കുമാര്‍ കൗണ്‍സിലില്‍ ഇടംപിടിച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഇസ്മയില്‍ പക്ഷക്കാരനായ സുനില്‍കുമാറിന്റെ പേര് നിര്‍ദേശിക്കപ്പെട്ടെങ്കിലും സംസ്ഥാന നേതൃത്വം തടയുകയായിരുന്നു. അതേസമയം, കാനം വിരുദ്ധപക്ഷത്തുനിന്ന് ചിറ്റയം ഗോപകുമാര്‍ ഇടം നേടുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in