ചാണ്ടി ഉമ്മനായി ചുവരെഴുത്ത്
ചാണ്ടി ഉമ്മനായി ചുവരെഴുത്ത്

ഇടത്തോട്ട് ചാഞ്ഞ പുതുപ്പള്ളി; എട്ടില്‍ ആറ് പഞ്ചായത്തും ഭരിക്കുന്നത് എല്‍ഡിഎഫ്

സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതോടെ ചാണ്ടി ഉമ്മനായി പ്രചാരണം തുടങ്ങിക്കഴിഞ്ഞു
Updated on
1 min read

53 വര്‍ഷം ഉമ്മന്‍ ചാണ്ടിയെ മാത്രം വിജയിപ്പിച്ച പുതുപ്പള്ളി. മാറിമാറി വന്ന കേരള രാഷ്ട്രീയ സാഹചര്യങ്ങളിലും ആ മണ്ഡലത്തിന് ഒരു തിരഞ്ഞെടുപ്പേ ഉണ്ടായിരുന്നുള്ളൂ. അപ്പയുടെ പിന്‍ഗാമിയാകാന്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇത്തവണ ചാണ്ടി ഉമ്മനാണ് എത്തുന്നത്. വൈകാരികവും രാഷ്ട്രീയവുമൊയൊരു ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ പുതുപ്പള്ളിയുടെ വിധിയെന്താകും?

ചാണ്ടി ഉമ്മനായി ചുവരെഴുത്ത്
ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാര്‍ഥി; പ്രഖ്യാപനം തിരഞ്ഞെടുപ്പ് തീയതി വന്ന് മൂന്ന് മണിക്കൂറിനകം

പുതുപ്പള്ളി കോണ്‍ഗ്രസ് കോട്ട എന്നതിനേക്കാള്‍ ഉമ്മന്‍ ചാണ്ടിയുടെ ഉരുക്കുകോട്ടയായിരുന്നു എന്നതാണ് സത്യം. മണ്ഡലത്തിലെ നിലവിലെ പഞ്ചായത്ത് ഭരണത്തിന്‌റെ കണക്ക് ഇത് വ്യക്തമാക്കുന്നു. 1970 മുതല്‍ കുഞ്ഞൂഞ്ഞിനെ മാത്രം വിജയിപ്പിച്ച മണ്ഡലത്തില്‍ എട്ടില്‍ ആറ് പഞ്ചായത്തും ഭരിക്കുന്നത് എല്‍ഡിഎഫ്.

പുതുപ്പള്ളി മണ്ഡല പരിധിയില്‍ അയര്‍ക്കുന്നം, മീനടം പഞ്ചായത്തുകൾ മാത്രമാണ് യുഡിഎഫിന്‌റെ കയ്യിലുള്ളത്. . അയര്‍ക്കുന്നത് ആകെ 20 വാര്‍ഡില്‍ 11 എണ്ണം യുഡിഎഫിനാണ്. എല്‍ഡിഎഫും എന്‍ഡിഎയും രണ്ട് വീതം വാര്‍ഡുകളില്‍ വിജയിച്ചു. അഞ്ച് ഇടത്ത് സ്വതന്ത്രരാണ്. മീനടത്ത് 13 ല്‍ എഴ് വാര്‍ഡ് യുഡിഎഫിനൊപ്പവും നാല് എല്‍ഡിഎഫിനൊപ്പവുമാണ്. രണ്ട് വാര്‍ഡില്‍ സ്വതന്ത്രര്‍.

ചാണ്ടി ഉമ്മനായി ചുവരെഴുത്ത്
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന്; വോട്ടെണ്ണൽ എട്ടിന്

ഉമ്മന്‍ ചാണ്ടിയുടെ സ്വന്തം പഞ്ചായത്തായ പുതുപ്പള്ളിയിലും ഭരണം എല്‍ഡിഎഫിനാണ്. ആകെയുള്ള 18 അംഗങ്ങളില്‍ രണ്ട് സ്വതന്ത്രരടക്കം എല്‍ഡിഎഫിന് ഒന്‍പത് അംഗങ്ങളാണ് ഉള്ളത്. കോണ്‍ഗ്രസ് ഏഴില്‍ ഒതുങ്ങിയപ്പോള്‍ എന്‍ഡിഎ രണ്ട് വാര്‍ഡില്‍ വിജയിച്ചു. പുതുപ്പള്ളി പഞ്ചായത്തിന് പുറമെ, അകലക്കുന്നം, കൂരോപ്പട, മണര്‍കാട്, പാമ്പാടി, വാകത്താനം പഞ്ചായത്തുകളും ഇടതുപക്ഷത്താണ്. ഇതില്‍ വാകത്താനം മാത്രമാണ് 2015ല്‍ എല്‍ഡിഎഫിനൊപ്പം ഉണ്ടായിരുന്നത്. 2020 പഞ്ചായതത് തിരഞ്ഞെടുപ്പിലെ വോട്ടുകള്‍ പരിശോധിച്ചാലും ഇടതുമുന്നണിക്ക് പ്രതീക്ഷയാണ്. എട്ട് പഞ്ചായത്തുകളിലായി 52,433 വോട്ട് എല്‍ഡിഎഫ് നേടിയപ്പോള്‍ യുഡിഎഫിന് നേടാനായത് 51,570 വോട്ടാണ്.

ചാണ്ടി ഉമ്മനായി ചുവരെഴുത്ത്
പുതുപ്പള്ളിക്കാർ ആരെ പകരക്കാരനാക്കും?

1965ലും 67 ലും ഇ എം ജോര്‍ജിലൂടെ സിപിഎം വിജയിച്ച മണ്ഡലമാണ് പുതുപ്പള്ളി. 1970 ന് ശേഷം ഉമ്മന്‍ ചാണ്ടിയെ മാത്രം നിയമസഭയിലേക്ക് അയക്കുമ്പോഴും രാഷ്ട്രീയമായി ഇടതുമണ്ഡലമാണ് പുതുപ്പള്ളിയെന്ന് എല്‍ഡിഎഫ് അവകാശപ്പെടുന്നത് ഈ ചരിത്രവും പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ഈ കണക്കുകളും ചൂണ്ടിക്കാട്ടിയാണ്. എന്നാല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ കണക്കോ രാഷ്ട്രീയമോ അല്ല നിയമസഭാ- ലോക്‌സഭാ തിരഞ്ഞെടുപ്പിലേതെന്ന് ഉറപ്പിച്ചു പറയുന്നു യുഡിഎഫ്.

logo
The Fourth
www.thefourthnews.in