എറണാകുളത്ത് ഭക്ഷ്യവിഷബാധ; 17 പേർ 
ആശുപത്രിയില്‍, ഹോട്ടല്‍ അടപ്പിച്ചു

എറണാകുളത്ത് ഭക്ഷ്യവിഷബാധ; 17 പേർ ആശുപത്രിയില്‍, ഹോട്ടല്‍ അടപ്പിച്ചു

ഇന്നലെ രാത്രി മജ്ലീസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്
Updated on
1 min read

എറണാകുളം പറവൂരില്‍ ഭക്ഷ്യവിഷബാധയേറ്റ 17 പേര്‍ ആശുപത്രിയില്‍ . പറവൂര്‍ ടൗണിലെ മജ്ലീസ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറുവേദന, ഛര്‍ദി,ശരീരവേദന ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടവരെയാണ് ഇന്നലെ രാത്രിയും ഇന്നുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നഗരസഭയിലെ ആരോഗ്യവിഭാഗം അധികൃതരെത്തി പരിശോധന നടത്തി ഹോട്ടൽ അടപ്പിച്ചു

സംഭവം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ പറവൂര്‍ നഗരസഭ ആരോഗ്യവിഭാഗം അധികൃതരെത്തി പരിശോധന നടത്തുകയും ഹോട്ടല്‍ അടപ്പിക്കുകയും ചെയ്തു. കുഴിമന്തി, ഷവായ്, അൽഫാം എന്നിവ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ചികിത്സയിൽ കഴിയുന്നവരിൽ 7 ഉം 17 ഉം വയസ്സുള്ള രണ്ട് കുട്ടികളുമുണ്ട്.

ഇന്ന് രാവിലെയോടെയാണ് ചികിത്സയിലുള്ളവർക്ക് ഭക്ഷ്യവിഷബാധയേറ്റതാണെന്നുള്ള വിവരം ആശുപത്രി അധികൃതര്‍ നഗരസഭയെ അറിയിച്ചത്. തുടര്‍ന്നാണ് നഗരസഭ ആരോഗ്യവിഭാഗം എത്തി ഹോട്ടല്‍ അടപ്പിച്ചത്. സംഭവമറിഞ്ഞ് ഇതേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച കൂടുതൽ പേർ ആശുപത്രിയിൽ ചികിത്സ തേടിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ യുവതി മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ വിഭാഗം നഴ്‌സിങ് ഓഫീസറായിരുന്ന രശ്മിയാണ് മരിച്ചത്. ആന്തരികാവയവങ്ങള്‍ക്കേറ്റ അണുബാധയാണ് മരണ കാരണമെന്നായിരുന്നു രശ്മിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. പിന്നാലെ ഹോട്ടല്‍ ഉടമെയ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

എറണാകുളത്ത് ഭക്ഷ്യവിഷബാധ; 17 പേർ 
ആശുപത്രിയില്‍, ഹോട്ടല്‍ അടപ്പിച്ചു
കോട്ടയത്തെ ഭക്ഷ്യവിഷബാധ മരണം: ഹോട്ടല്‍ ഉടമ അറസ്റ്റിൽ, പിടിയിലായത് ബെംഗളൂരുവില്‍ നിന്ന്

സംസ്ഥാന വ്യാപകമായി ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന നടക്കുന്നതിനിടെയാണ് വീണ്ടും ഭക്ഷ്യവിഷബാധയേല്‍ക്കുന്ന സംഭവം ഉണ്ടാകുന്നത്. ലൈസന്‍സില്ലാതെ വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന 26 ഹോട്ടലുകളാണ് ഈ മാസം ഭക്ഷ്യസുരക്ഷാ വിഭാഗം പൂട്ടിച്ചത്. 145 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

എറണാകുളത്ത് ഭക്ഷ്യവിഷബാധ; 17 പേർ 
ആശുപത്രിയില്‍, ഹോട്ടല്‍ അടപ്പിച്ചു
വൃത്തിഹീനം, ലെെസന്‍സില്ല; ഭക്ഷ്യസുരക്ഷാ വകുപ്പ് 26 ഹോട്ടലുകള്‍ കൂടി അടച്ചുപൂട്ടി
logo
The Fourth
www.thefourthnews.in