നായപ്പേടിയില്‍ സംസ്ഥാനം ; 
ഇന്ന് ഒൻപത് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

നായപ്പേടിയില്‍ സംസ്ഥാനം ; ഇന്ന് ഒൻപത് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

പാലക്കാട് മാത്രം ആറ് പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്
Updated on
1 min read

തെരുവുനായ ആക്രമണ ഭീതി സംസ്ഥാനത്ത് നാൾക്കുനാൾ വർധിക്കുന്നു. പാലക്കാട്ട് തെരുവുനായയുടെ ആക്രമണത്തില്‍ ഇന്ന് മാത്രം ആറ് പേർക്ക് പരുക്കേറ്റു. തൃശൂരിൽ രണ്ടു പേർക്കും തിരുവനന്തപുരത്ത് ഒരാൾക്കുമാണ് ഇന്ന് തെരുവുനായയുടെ കടിയേറ്റത്. പ്രശ്ന പരിഹാരത്തിന് നടപടിയുണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കുമ്പോഴും നായപ്പേടിയിൽ പുറത്തിറങ്ങാനാകാത്ത സ്ഥിതിയിലാണ് നാട്.

പാലക്കാട് മണലാഞ്ചേരി സ്വദേശിനി സുല്‍ത്താനയെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് നായ ആക്രമിച്ചത്. യുവതിയുടെ മുഖത്തിനും, കെെയ്ക്കും, കാലിനും പരുക്കേറ്റു. പാലക്കാട്ട് മദ്രസയില്‍ പോയ രണ്ട് വിദ്യാര്‍ഥികള്‍ക്കും, സ്‌കൂള്‍ അധ്യാപകനും തെരുവ് നായയുടെ കടിയേറ്റു. അലാന ഫാത്തിമ, റിഫാ ഫാത്തിമ എന്നിവരെയാണ് നായ ആക്രമിച്ചത്. ഇവരെ രക്ഷിക്കാനെത്തിയതായിരുന്നു അധ്യാപകൻ. മൂന്ന് പേരെയും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നെന്മാറയില്‍ ബസ് ഇറങ്ങി ക്ലാസിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിയെയാണ് തെരുവുനായ ആക്രമിച്ചത്. ഒന്‍പതാം ക്ലാസ് വിദ്യര്‍ഥിനിയായ അനശ്വരയ്ക്കാണ് കടിയേറ്റത്. പാലക്കാട് തോട്ടര സ്‌കൂളിലെ അധ്യാപകന് നേരെയും തെരുവു നായയുടെ ആക്രമണം ഉണ്ടായി. കെ എ ബാബുവിനാണ് സഹപ്രവർത്തകർക്ക് മുന്നില്‍ വെച്ച് നായയുടെ കടിയേറ്റത്.

നായപ്പേടിയില്‍ സംസ്ഥാനം ; 
ഇന്ന് ഒൻപത് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു
തെരുവുനായ പ്രശ്‌നം: ജില്ലാതല ഏകോപനത്തിന് നാലംഗ സമിതി, ക്ലീന്‍ കേരള വഴി മാലിന്യ നിര്‍മാര്‍ജനം

തൃശ്ശൂര്‍ പെരുമ്പിലാവില്‍ മുറ്റത്ത് പാത്രം കഴുകി കൊണ്ടിരുന്ന വീട്ടമ്മയ്ക്കും തെരുവുനായയുടെ കടിയേറ്റു. പൂത്തംകുളം കുണ്ടുപറമ്പില്‍ മണികണ്ഠന്റെ ഭാര്യ നീനക്കാണ് നായയുടെ കടിയേറ്റത്. ആക്രണത്തിൽ നീനയുടെ കൈയ്ക്ക് പരുക്കേറ്റു. ചിറ്റാട്ടുകര നടുപന്തിയില്‍ ബൈക്ക് ഓടിച്ചിരുന്ന യുവാവിനേയും തെരുവുനായ ആക്രമിച്ചു. തിരുവനന്തപുരത്ത് പാലോട് സ്വദേശി മണികണ്ഠനെയാണ് നായകടിച്ചത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊല്ലം ശാസ്താംകോട്ടയില്‍ ചത്ത നായയ്ക്ക് പേവിഷബാധ സ്വിരീകരിച്ചു. ജഡം പുറത്തെടുത്ത് നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇതേനായ രണ്ട് സ്ത്രീകളേയും, വളര്‍ത്തു മൃഗങ്ങളേയും ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്തെ ഒരു വീടിന് മുന്നില്‍ ചത്ത നിലയില്‍ നായയെ കണ്ടെത്തിയത്.

അക്രമകാരികളായ നായകളുടെ ശല്യം രൂക്ഷമായതിന് പിന്നാലെ കോട്ടയം പെരുന്നയില്‍ തെരുവ് നായയെ കൊന്ന് കെട്ടിത്തൂക്കി. പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപത്താണ് സംഭവം. ആരാണ് നായയെ കൊന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

logo
The Fourth
www.thefourthnews.in