'കേസിന് പിന്നില്‍ രാഷ്ട്രീയ താല്‍പ്പര്യം'; വിവാദം എസ്എന്‍ഡിപി തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് വെള്ളാപ്പള്ളി

'കേസിന് പിന്നില്‍ രാഷ്ട്രീയ താല്‍പ്പര്യം'; വിവാദം എസ്എന്‍ഡിപി തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് വെള്ളാപ്പള്ളി

കെ കെ മഹേശന്‍ ഒരുപാട് സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് വെള്ളാപ്പള്ളി
Updated on
1 min read

എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയും മൈക്രോ ഫിനാന്‍സ് കോര്‍ഡിനേറ്ററുമായിരുന്ന കെ കെ മഹേശന്റെ മരണത്തില്‍ പ്രതിയാക്കിയ പോലീസ് നടപടിക്കെതിരെ വെള്ളാപ്പള്ളി നടേശന്‍. മരണത്തിന്റെ ഉത്തരവാദിത്തം തന്റെ തലയില്‍ കെട്ടിവയ്ക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങളാണെന്ന് വെള്ളാപ്പിള്ളി നടേശന്‍ ആരോപിച്ചു. എസ്എന്‍ഡിപി തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് പുതിയ വിവാദമുണ്ടാക്കുന്നത്. മത്സരരംഗത്തേയ്ക്ക് താനും തുഷാര്‍ വെള്ളാപ്പിള്ളിയും വരാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ നീക്കങ്ങള്‍. സത്യത്തിന്റെ പാതയില്‍ സഞ്ചരിക്കുന്നവനാണ് താനെന്നും കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും വെള്ളാപ്പിള്ളി നടേശന്‍ ആവര്‍ത്തിച്ചു.

മഹേശനെ വളര്‍ത്തിക്കൊണ്ട് വന്നത് താനാണ്. മഹേശനോട് എന്ത് പീഡനം ചെയ്തെന്നാണ് പറയുന്നതെന്ന് വ്യക്തമാകുന്നില്ലെന്ന് വെള്ളാപ്പിള്ളി നടേശന്‍ പറഞ്ഞു. ''കെ കെ മഹേശന്‍ ഒരുപാട് സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ക്രമക്കേടുകള്‍ കാണിച്ചിട്ടില്ലെങ്കില്‍ എന്തിനാണ് മഹേശന്‍ ആത്മഹത്യ ചെയ്തത്?'' - വെള്ളാപ്പിള്ളി നടേശന്‍ ചോദിച്ചു. ഒരുപാട് പേരെ ചതിച്ച വ്യക്തിയാണ് മഹേശനെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

പ്രതികള്‍ക്കെതിരെ ഗൂഢാലോചന, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്

എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയായിരുന്ന കെ കെ മഹേശന്റെ ആത്മഹത്യയില്‍ വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പുറമെ സഹായി കെ എല്‍ അശോകനെ രണ്ടാം പ്രതിയും തുഷാര്‍ വെള്ളാപ്പള്ളിയെ മൂന്നാം പ്രതിയുമാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മഹേശന്റെ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഉഷാദേവി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം പോലീസ് കേസ് എടുത്തത്.

'കേസിന് പിന്നില്‍ രാഷ്ട്രീയ താല്‍പ്പര്യം'; വിവാദം എസ്എന്‍ഡിപി തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് വെള്ളാപ്പള്ളി
എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറിയുടെ ആത്മഹത്യ; വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി കേസ്

പ്രതികള്‍ക്കെതിരെ ഗൂഢാലോചന, ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. 2020 ജൂണ്‍ 24 ന് യൂണിയന്‍ ഓഫീസിനുള്ളിലാണ് കെ കെ മഹേശനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മഹേശന്റെ ആത്മഹത്യാ കുറിപ്പില്‍ ഇപ്പോള്‍ കേസെടുത്ത മൂന്നുപേരുകളും പരാമര്‍ശിച്ചിരുന്നു. നേരത്തേ മൂന്നുപേരുടെയും മൊഴി എടുത്തിരുന്നു. വെള്ളാപ്പള്ളിക്കും ക്രൈംബ്രാഞ്ച് മേധാവിക്കും സിഐയ്ക്കും പ്രത്യേകമായി കത്തെഴുതിയ വെച്ച ശേഷമായിരുന്നു മഹേശന്റെ ആത്മഹത്യ.

logo
The Fourth
www.thefourthnews.in