സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വിതരണം ചെയ്യുന്നത് രണ്ട് മാസത്തെ തുക

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വിതരണം ചെയ്യുന്നത് രണ്ട് മാസത്തെ തുക

ഒക്ടോബറില്‍ നവംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ ഒരുമിച്ചാണ് വിതരണം ചെയ്യുന്നത്. ഗുണഭോക്തകള്‍ക്ക് 3200 രൂപ ലഭിക്കും
Updated on
1 min read

സംസ്ഥാനത്തെ വിവിധ സാമൂഹ്യ സുരക്ഷാ ക്ഷേമ പെന്‍ഷനുകളുടെ വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. ഒക്ടോബറില്‍ നവംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ ഒരുമിച്ചാണ് വിതരണം ചെയ്യുന്നത്. ഗുണഭോക്തകള്‍ക്ക് 3200 രൂപ ഒരുമിച്ച് ലഭിക്കും. പെന്‍ഷന്‍ വിതരണത്തിന് 1800 കോടി രൂപയാണ് ധന വകുപ്പ് അനുവദിച്ചിരിക്കുന്നത്.

ഡിസംബര്‍ 15നകം വിതരണം പൂര്‍ത്തിയാക്കാനാണ് ശ്രമം.

ഡിസംബര്‍ 15നകം വിതരണം പൂര്‍ത്തിയാക്കാനാണ് ശ്രമം. രണ്ടു ഗഡുക്കള്‍ ഒരുമിച്ച് വിതരണം ചെയ്യുന്നതിനാല്‍ ഒരു ഗഡുവിന്റെ ഇന്‍സന്റീവ് മാത്രമേ ബാങ്കുകള്‍ക്ക് ലഭിക്കൂ. ക്ഷേമ നിധി ബോര്‍ഡുകളുടെ പെന്‍ഷനും ഇന്ന് മുതല്‍ വിതരണം ചെയ്യും. ഒന്നാം എല്‍ ഡി എഫ് സര്‍ക്കാര്‍ മൂന്നോ നാലോ മാസത്തെ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ച് ഓണത്തിനോ ക്രിസ്മസിനോ നല്‍കുകയായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ 2021 ലെ നിയസഭ തെരഞ്ഞെടുപ്പിന് മുമ്പ് ഇത് എല്ലാ മാസവും നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇത് പ്രകാരം എല്ലാ മാസവും പെന്‍ഷന്‍ തുക വിതരണം ചെയ്തിരുന്നു. 52 ലക്ഷത്തോളം ആളുകളാണ് മാസം 1600 രൂപ വീതം സംസ്ഥാനത്ത് പെന്‍ഷന്‍ വാങ്ങുന്നത്.

സംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍കാരുടെ പട്ടികയില്‍ നിരവധി അനര്‍ഹര്‍ കടന്ന് കൂടിയിട്ടുണ്ടെന്ന് ധനമന്ത്രി

സംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍കാരുടെ പട്ടികയില്‍ നിരവധി അനര്‍ഹര്‍ കടന്ന് കൂടിയിട്ടുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഇതില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

പരിശോധന നടത്തി അനര്‍ഹരായവരെ പെന്‍ഷന്‍ പട്ടികയില്‍ നിന്നും ഒഴിവാക്കും എന്നും ഒഴിവാക്കിയില്ലെങ്കില്‍ ഇത് സംസ്ഥാനത്തിന് വലിയ ബാധ്യതയാകുമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരെ കണ്ടെത്താന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ഇത് പ്രകാരം 2019 ഡിസംബര്‍ 31 ന് മുമ്പ് പെന്‍ഷന്‍ അനുദിക്കപ്പെട്ടവരോട് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിവര്‍ഷം ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനം ഉള്ളവരെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ പട്ടികയില്‍ നിന്ന് പുറത്താക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in