ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം; അന്ധവിശ്വാസം തടയുന്ന ബില്ലിന് അംഗീകാരം നല്‍കും

ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം; അന്ധവിശ്വാസം തടയുന്ന ബില്ലിന് അംഗീകാരം നല്‍കും

നിയമസഭയില്‍ കൊണ്ടുവരേണ്ട ബില്ലുകളുടെ മുന്‍ഗണനാ വിഷയത്തിലും തീരുമാനമെടുക്കും
Updated on
1 min read

സംസ്ഥാനത്ത് ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. അന്ധ വിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെയുള്ള ബില്ലിന് മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം നല്‍കും. ഡിസംബര്‍ അഞ്ചിന് നിയമസഭാ സമ്മേളനം ചേരുമ്പോള്‍ അവതരിപ്പിക്കേണ്ട ബില്ലുകളുടെ കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. ബില്ലുകളുടെ മുന്‍ഗണനാക്രമം നിശ്ചയിക്കുന്ന നടപടികളും മന്ത്രിസഭാ യോഗത്തില്‍ നടക്കും.

സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള കരട് ബില്ലിന് അംഗീകാരം

അന്ധവിശ്വാസങ്ങളുടെ പേരിലുള്ള അതിക്രമങ്ങള്‍ തടയാന്‍ നിയമ നിര്‍മ്മാണം നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. 2021 ഓഗസ്റ്റ് ആറിന് കെഡി പ്രസേനന്‍ എംഎല്‍എ നിയമസഭയില്‍ ഇതേ വിഷയത്തില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് വേണ്ടി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനായിരുന്നു മറുപടി പറഞ്ഞത്. അന്ധവിശ്വാസം തടയാനുള്ള ബില്ലിന്റെ കരട് സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ടെന്നും നിയമപരിഷ്‌കരണ കമ്മീഷന്റെ അഭിപ്രായം അറിഞ്ഞശേഷം നിയമനിര്‍മ്മാണം നടത്തുമെന്നായിരുന്നു അന്ന് സഭയിലെ മറുപടി. എന്നാല്‍ പിന്നീട് നടപടികള്‍ക്ക് വേഗം കുറഞ്ഞു.

ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം; അന്ധവിശ്വാസം തടയുന്ന ബില്ലിന് അംഗീകാരം നല്‍കും
Big Breaking: ചാൻസലർ നിയമനത്തിന് മാനദണ്ഡമില്ല, ബില്ലിൽ ഉദ്ദേശവും, കാരണവുമില്ല; പിഴവുകള്‍ എണ്ണിപ്പറഞ്ഞ് ബി അശോക്

ഇലന്തൂരിലെ നരബലിയുടെ പശ്ചാത്തലത്തില്‍ അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ നിയമം കൊണ്ടുവരണമെന്ന ആവശ്യം വീണ്ടും ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് നടപടികള്‍ വേഗത്തിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം.

ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള കരട് ബില്ലിന് അംഗീകാരം നല്‍കി. സഭാ സമ്മേളനത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ ബില്‍ അവതരിപ്പിക്കാണ് തീരുമാനം.

logo
The Fourth
www.thefourthnews.in