അട്ടപ്പാടി മധു വധക്കേസ്: സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ പി സതീശൻ സ്ഥാനമൊഴിഞ്ഞു

അട്ടപ്പാടി മധു വധക്കേസ്: സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ പി സതീശൻ സ്ഥാനമൊഴിഞ്ഞു

അപ്പീൽ ഹൈക്കോടതി പരിഗണിച്ചപ്പോൾ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിതനായ അഡ്വ കെ പി സതീശൻ കഴിഞ്ഞ ദിവസം ഹാജരായിരുന്നില്ല . ഇതേത്തുടർന്ന് അപ്പീലുകൾ പരിഗണിക്കുന്നത് അടുത്തമാസം ആറിലേക്ക് കോടതി മാറ്റിയിക്കുകയാണ്
Updated on
1 min read

അട്ടപ്പാടി മധു വധക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ച അഭിഭാഷകൻ കെ പി സതീശൻ സ്ഥാനമൊഴിഞ്ഞു. ഹൈക്കോടതിയിൽ ജസ്റ്റിസ് പി ബി സുരേഷ് കുമാറിന്റെ ബെഞ്ച് മുന്‍പാകെയാണ് താൻ പ്രോസിക്യൂട്ടർ സ്ഥാനം ഒഴിയുന്നതായി കെ പി സതീശൻ അറിയിച്ചത്. ഹൈക്കോടതിയിലെ അപ്പീൽ നടത്തിപ്പിനാണ് സ്‌പെഷൽ പബ്ലിക് പ്രൊസിക്യൂട്ടറെ സർക്കാർ നിയമിച്ചത്. എന്നാൽ ഇതിനെതിരെ മധുവിന്റെ അമ്മ ചീഫ് ജസ്റ്റിസിന് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കെ പി സതീശൻ സ്വമേധയാ സ്ഥാനമൊഴിഞ്ഞത്.

സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർമാരായി അഭിഭാഷകൻ പി.വി.ജീവേഷ്, മണ്ണാർക്കാട് കോടതിയിൽ മധുവിന്റെ കേസ് വാദിച്ചു പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുത്ത അഡ്വ.രാജേഷ്.എം മേനോൻ, അഡ്വ.സി.കെ.രാധാകൃഷ്ണൻ എന്നിവരെ നിയമിക്കണമെന്നായിരുന്നു മധുവിന്റെ കുടുംബത്തിന്റെ ആവശ്യം. പക്ഷേ ജീവേഷിനെ അഡിഷണൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായാണ് നിയമിച്ചത്.

അട്ടപ്പാടി മധു വധക്കേസ്: സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ പി സതീശൻ സ്ഥാനമൊഴിഞ്ഞു
അട്ടപ്പാടി മധു വധക്കേസ്: സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചതിൽ പരാതിയുമായി അമ്മ ഹൈക്കോടതിയിൽ

മണ്ണാർക്കാട് കോടതിയിൽ മധുവിന്റെ കേസ് നടന്നു കൊണ്ടിരിക്കുമ്പോൾ സർക്കാർ നിയമിച്ച മൂന്ന് പേർ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്ത് നിയമിക്കപ്പെടുകയും ഒഴിഞ്ഞു പോകുകയും ചെയ്തിരുന്നു. ഇത് കേസിനെ പ്രതികൂലമായി ബാധിച്ചിരുന്നു. ഈ കേസിൽ പ്രതികൾ സാമൂഹ്യമായും സാമ്പത്തികമായും രാഷ്ട്രീയമായും ഏറെ സ്വാധീനമുള്ളവരാണെന്നു വിചാരണക്കാലത്ത് തന്നെ ബോധ്യപ്പെട്ടതുമാണ്. അതിനാൽ പൂർണ്ണ വിശ്വാസമുള്ളവരെ മാത്രമേ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയി നിയമിക്കാൻ പാടുള്ളൂവെന്നും അമ്മ ചീഫ് ജസ്റ്റിസിന് നൽകിയ കത്തിൽ വ്യക്തമാക്കിയിരുന്നു. അപ്പീൽ ഹൈക്കോടതി പരിഗണിച്ചപ്പോൾ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിതനായ അഡ്വ കെ പി സതീശൻ കഴിഞ്ഞ ദിവസം ഹാജരായിരുന്നില്ല . ഇതേത്തുടർന്ന് അപ്പീലുകൾ പരിഗണിക്കുന്നത് അടുത്തമാസം ആറിലേക്ക് കോടതി മാറ്റിയിക്കുകയാണ്.

അതേസമയം, ഫയല്‍ നോക്കിയപ്പോള്‍ മധുവിന് പരിപൂര്‍ണമായി നീതി കിട്ടിയില്ല എന്നു തോന്നിയതു കൊണ്ടാണ് കേസ് ഏറ്റെടുത്തതെന്ന് സതീശന്‍ പ്രതികരിച്ചു. വേണ്ട വിധത്തില്‍ കൈകാര്യം ചെയ്തിരുന്നെങ്കില്‍ അഞ്ച് പേര്‍ക്കെങ്കിലും ജീവപര്യന്തം കിട്ടേണ്ട കേസാണ്. ഇതില്‍ ഇന്റേണല്‍ പൊളിറ്റിക്‌സ് ഉണ്ടെന്ന് അറിയില്ലായിരുന്നു. ഇന്ന് പിന്മാറുന്ന കാര്യം കോടതിയില്‍ കാര്യം പറഞ്ഞപ്പോള്‍ മുതിര്‍ന്നവര്‍ നല്ല തീരുമാനമെന്നാണ് പറഞ്ഞത്. ഇങ്ങനൊരു വിവാദം ആകുമെന്ന് ഒരിക്കലും കരുതിയില്ല. ഈ രംഗത്ത് 50 കൊല്ലമായി. ഈ സാഹചര്യത്തില്‍ ഇങ്ങനൊരു വിവാദം വന്നതില്‍ വിഷമം തോന്നി.സിബിഐ പ്രോസിക്യൂട്ടര്‍ ആയ കാലത്ത് ഒരു കേസ് പോലും സിബിഐക്ക് എതിരായി വന്നിട്ടില്ല.

മധുവിന്റെ കേസിന് സര്‍ക്കാര്‍ സഹായവും പുറത്തുനിന്നുള്ള സഹായവും ലഭിച്ചിരുന്നു. ഈ പണം എങ്ങോട്ട് പോയെന്ന് അറിയില്ല. കേസ് നടത്തിപ്പിന് കുടുംബത്തിന് വായ്പ എടുക്കേണ്ട സാഹചര്യം വന്നു. ഇത് പരിശോധിക്കപ്പെടണമെന്നും സതീശന്‍.

അതേസമയം, വാളയാര്‍ കേസില്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് കുട്ടികളുടെ അമ്മ പറഞ്ഞിരുന്നു. അത് എന്തുകൊണ്ടെന്ന് അറിയില്ല. നാലു പ്രതികളുടെ നുണ പരിശോധന നടത്തണം എന്ന് പ്രോസീക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ നുണ പരിശോധനയെ പോലും പരാതിക്കാരി കോടതിയില്‍ എതിര്‍ത്തെന്നും സതീശന്‍. വാളയാര്‍ കേസിലും സിബിഐ പ്രോസിക്യൂട്ടര്‍ ആണ് കെ പി സതീശന്‍

logo
The Fourth
www.thefourthnews.in