കേരള ഹൗസിലെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണി സേവനം അവസാനിപ്പിച്ചു
ഡൽഹിയിൽ കേരള ഹൗസ് പ്രത്യേക പ്രതിനിധി വേണു രാജാമണി സേവനം അവസാനിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ ദില്ലി ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയിരുന്നു. രണ്ടാഴ്ച കൂടി സേവനം നീട്ടി നൽകിയെങ്കിലും നിരസിക്കുകയായിരുന്നു. സ്ഥാനമൊഴിയുന്നതായി കാണിച്ച് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി.
സർക്കാർ ഉത്തരവ് പ്രകാരം ഈ മാസം 30 നായിരുന്നു വേണു രാജാമണി സേവനം അവസാനയിപ്പിക്കേണ്ടിയിരുന്നത്. ഇന്ന് കാലാവധി അവസാനിക്കാനിരിക്കെ പതിവ് പോലെ ഒരു വർഷം കൂടി നീട്ടി നൽകാതെ 15 ദിവസം മാത്രം നൽകുകയായിരുന്നു. 1986 ബാച്ച് റിട്ട. ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് വേണു രാജാമണി.
2021 സെപ്റ്റംബറിലാണ് വേണു രാജാമണിയെ സംസ്‌ഥാന സർക്കാരിന്റെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായി ഡൽഹിയിൽ നിയമിച്ചത്
2021 സെപ്റ്റംബറിലാണ് വേണു രാജാമണിയെ സംസ്‌ഥാന സർക്കാരിന്റെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായി ഡൽഹിയിൽ നിയമിച്ചത്. പ്രിൻസിപ്പൽ സെക്രട്ടറിക്ക് തുല്യമായ റാങ്കിലായിരുന്നു നിയമനം.
വിദേശ മലയാളികളുടെ പ്രശനങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് മുൻ നെതെർലൻഡ്‌സ് അംബാസിഡറായ വേണു രാജാമണിയെ ഈ പദവിയിൽ നിയമിച്ചത്. അദ്ദേഹം കേന്ദ്രസർക്കാരുമായും വിവിധ എംബസികളുമായും സഹകരിച്ച് പ്രവർത്തിക്കുക എന്നതും അദ്ദേഹത്തിന്റെ ചുമതലയായിരുന്നു.
വേണു ദില്ലി ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയതോടെ മുൻ കേന്ദ്രമന്ത്രി പ്രൊഫ കെ.വി തോമസിനെയാണ് പിന്നീട് പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ നിയമിച്ചത്
കഴിഞ്ഞ വർഷം സേവനം അവസാനിക്കാറായപ്പോൾ വീണ്ടും ഒരു വർഷം നീട്ടി നൽകുകയായിരുന്നു. നേരത്തെ യുക്രെയ്ൻ യുദ്ധ മേഖലയിൽ നിന്ന് മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്നതിന് നേതൃത്വം വഹിച്ചത് വേണുവായിരുന്നു. മുഖ്യമന്ത്രിയുടെ വിദേശ സന്ദര്ശനങ്ങളിൽ അടക്കം വേണു സുപ്രധാന പങ്ക് വഹിച്ചിരുന്നു.
വേണു ദില്ലി ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയതോടെ മുൻ കേന്ദ്രമന്ത്രി പ്രൊഫ കെ.വി തോമസിനെയാണ് പിന്നീട് പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ നിയമിച്ചത്. ഒരേ തലത്തിലുള്ള രണ്ട് പദവികൾ നിർത്തി സർക്കാർ പണം പാഴാക്കുകയാണെന്ന വിമർശനങ്ങൾക്കിടയിലാണ് വേണു സ്ഥാനം ഒഴിയുന്നത്. ഇത് മൂലം സർക്കാർ ഒരു വർഷം നീട്ടി നൽകാതെ വേണുവിന്റെ സർവീസ് അവസാനിപ്പിക്കും എന്നും നേരത്തെ സൂചനകൾ ഉണ്ടയായിരുന്നു.