ട്രെയിന്‍
ട്രെയിന്‍

ബെംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്കും സ്പെഷ്യൽ ട്രെയിൻ; വടക്കന്‍ കേരളത്തിലേയ്ക്ക് ട്രെയിനില്ല

ക്രിസ്മസ്-പുതുവത്സര-ശബരിമല സീസണായതോടെ യാത്രാ ദുരിതം അനുഭവിക്കുകയാണ് ബെംഗളൂരുവിലെ മലയാളികള്‍
Updated on
1 min read

അവധിക്കാല യാത്ര ദുരിതത്തിന് ആശ്വാസമേകാന്‍ ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് ക്രിസ്മസ് സ്‌പെഷ്യല്‍ ട്രെയിന്‍. രണ്ട് അധിക സര്‍വീസുകളാണ് അനുവദിച്ചിരിക്കുന്നത്. ഡിസംബര്‍ 23, 25 തിയ്യതികളില്‍ രാത്രി 11.30 ന് മൈസൂരുവില്‍ നിന്ന് പുറപ്പെട്ട് 24, 26 തിയ്യതികളില്‍ വൈകിട്ട് 7 .20 നു കൊച്ചുവേളിയില്‍ എത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ഇതേ ട്രെയിന്‍ ഡിസംബര്‍ 24, 26 തീയതികളില്‍ രാത്രി 10 ന് പുറപ്പെട്ട് പിറ്റേന്ന് വൈകീട്ട് 7.15 ന് മൈസൂരുവില്‍ എത്തും. ട്രെയിന്‍ ബുക്കിങ് അനുവദിച്ചതായി റെയില്‍വേ അറിയിച്ചു.

ക്രിസ്മസ്-പുതുവത്സര-ശബരിമല സീസണായതോടെ യാത്രാ ദുരിതം അനുഭവിക്കുകയാണ് ബെംഗളൂരുവിലെ മലയാളികള്‍. നേരത്തെ ദക്ഷിണ റയില്‍വേ വിവിധ നഗരങ്ങളില്‍ നിന്ന് കേരളത്തിലേക്ക് 17 പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ബെംഗളൂരുവില്‍ നിന്ന് ട്രെയിനുകള്‍ ഉണ്ടായിരുന്നില്ല. ഇതിനെതിരെ പ്രതിഷേധമുയര്‍ന്നതോടെയാണ് വൈകിയ വേളയില്‍ റെയില്‍വേ ട്രെയിന്‍ അനുവദിച്ചത്. എന്നാല്‍ ആഘോഷ വേളയില്‍ നാട്ടിലെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ ട്രെയിനുകള്‍ എത്രത്തോളം പ്രയോജനപ്പെടുത്താനാകുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്.

സ്‌പെഷ്യല്‍ ട്രെയിന്‍ വെള്ളിയാഴ്ച ഓടിയിരുന്നെങ്കില്‍ നിരവധിപേര്‍ക്ക് യാത്രാസൗകര്യം പ്രയോജനപ്പെടുത്താനാവുമായിരുന്നു

അതേസമയം, അധിക സര്‍വീസിന്റെ ഗുണം വടക്കന്‍ കേരളത്തിന് ലഭിക്കില്ലെന്ന ആക്ഷേപവും ശക്തമാണ്. വടക്കന്‍ ജില്ലകളിലുള്ളവര്‍ക്ക് ഗുണം ലഭിക്കുന്ന തരത്തില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിക്കാത്തതില്‍ യാത്രക്കാര്‍ക്കും പ്രതിഷേധമുണ്ട്. ആഘോഷ സീസണുകളില്‍ പോലും കേരളത്തിലേക്ക് ആവശ്യത്തിന് ട്രെയിനുകള്‍ ലഭിക്കാത്തത് സര്‍ക്കാര്‍ തലത്തില്‍ നിന്നുള്ള ഇടപെടലുകളുടെ അഭാവമാണെന്നും ആക്ഷേപമുണ്ട്. കേരള-കര്‍ണാടക ആര്‍ടിസി ബസുകളില്‍ ടിക്കറ്റ് കിട്ടാക്കനി ആയതോടെ ഈ മേഖലയിലുള്ള ഭൂരിഭാഗം പേരും സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്. വലിയ നിരക്കാണ് സ്വകാര്യ ബസുകള്‍ സമയം മുതലാക്കി ഈടാക്കുന്നത്.

Attachment
PDF
Christmas Festival Special trains between Mysore and Kochuveli Jn (2).pdf
Preview

സര്‍ക്കാരും ജനപ്രതിനിധികളും ചെലുത്തുന്ന സമ്മര്‍ദ്ദം വലിയ മാറ്റം കൊണ്ട് വരുമെന്നതിന് തെളിവാണ് വടക്കന്‍ കര്‍ണാടയിലെ ജില്ലകളില്‍ നിന്ന് അയ്യപ്പഭക്തര്‍ക്കായി കൊല്ലം വരെ നീളുന്ന 3 സ്‌പെഷ്യല്‍ ട്രെയിനുകള്‍

ദക്ഷിണ -പശ്ചിമ റെയില്‍വേ ഈ ഉത്സവ സീസണില്‍ ഹൈദരാബാദ്, ഗോവ തുടങ്ങിയ സ്ഥലങ്ങളിലേയ്‌ക്കെല്ലാം നിരവധി സ്‌പ്രെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാരും ജനപ്രതിനിധികളും ചെലുത്തുന്ന സമ്മര്‍ദ്ദം വലിയ മാറ്റം കൊണ്ട് വരുമെന്നതിന് തെളിവാണ് വടക്കന്‍ കര്‍ണാടയിലെ ജില്ലകളില്‍ നിന്ന് അയ്യപ്പഭക്തര്‍ക്കായി കൊല്ലം വരെ നീളുന്ന 3 സ്‌പെഷ്യല്‍ ട്രെയിനുകള്‍.

ട്രെയിന്‍
ക്രിസ്മസ്-പുതുവത്സര തിരക്ക്; കേരളത്തിന് 17 സ്‌പെഷ്യൽ ട്രെയിനുകൾ കൂടി അനുവദിച്ചു

ബെലഗാവി എം പി മംഗള സുരേഷ് അംഗഡിയുടെ നിര്‍ദേശ പ്രകാരമാണ് ഈ സീസണില്‍ അയ്യപ്പ ഭക്തരുടെ യാത്ര ദുരിതം കുറിക്കാന്‍ സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചത്. ഉത്സവ സീസണുകള്‍ മുന്നില്‍ കണ്ട് ഒരു മാസമെങ്കിലും സര്‍ക്കാര്‍ ജനപ്രതിനിധികള്‍ ഇടപെട്ടാല്‍ അന്യ സംസ്ഥാനങ്ങളിലുളള മലയാളികളുടെ യാത്രാ ദുരിതം ഒരുപരിധിവരെയെങ്കിലും പരിഹരിക്കപ്പെടും.

logo
The Fourth
www.thefourthnews.in