സർക്കാർ ഉറപ്പില്‍ പ്രതീക്ഷ; ചിരി നിറഞ്ഞ മുഖങ്ങളുമായി സ്പെഷ്യലിസ്റ്റ് അധ്യാപകര്‍

സമരക്കാര്‍ ഉന്നയിച്ച വേതന വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.

37 ദിവസം രാപ്പകൽ സമരമിരുന്ന സംസ്ഥാനത്തെ സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ മുഖത്ത് ചിരി നിറഞ്ഞു. ശമ്പളം 15000 രൂപയാക്കി വർദ്ധിപ്പിക്കാമെന്ന സർക്കാർ ഉറപ്പ് ഇവർക്കിന്ന് പ്രതീക്ഷയാണ്. പാടിയും മധുരം പങ്കുവച്ചും സമര വിജയം ആഘോഷമാക്കുകയാണ് അധ്യാപകർ. തൊഴിലിന് മാന്യമായ കൂലി വേണമെന്ന ആവശ്യവുമായിട്ടായിരുന്നു സര്‍വ ശിക്ഷാ അഭിയാന്‍ ആസ്ഥാനത്തിന് മുന്നില്‍ സ്പെഷലിസ്റ്റ് ടീച്ചര്‍മാര്‍ രാപകല്‍ സമരം നടത്തിയത്.

സമരക്കാര്‍ ഉന്നയിച്ച വേതന വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ അധ്യാപകരുടെ സേവനം സ്‌കൂളുകളില്‍ പാര്‍ട്ട് ടൈം ആയി ഉപയോഗിക്കാമെന്നും ശമ്പളം 15,000 ആയി വര്‍ദ്ധിപ്പിക്കാമെന്നുമുള്ള ഉറപ്പ് ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് സമരം പിന്‍വലിച്ചത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in