കുർബാനാ തർക്കം: എറണാകുളം സെന്റ് മേരീസ് ബസലിക്കയിലെ സംഘർഷം അന്വേഷിക്കാൻ മൂന്നംഗ സമിതി

കുർബാനാ തർക്കം: എറണാകുളം സെന്റ് മേരീസ് ബസലിക്കയിലെ സംഘർഷം അന്വേഷിക്കാൻ മൂന്നംഗ സമിതി

ജനുവരി ഏഴിന് മുൻപായി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം
Updated on
1 min read

ഏകീകൃതകുർബാന സംബന്ധിച്ച തർക്കത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ നടന്ന സംഘർഷം അന്വേഷിക്കാൻ പ്രത്യേക കമ്മീഷൻ രൂപീകരിച്ചു. കുര്‍ബാനയുടെ പേരിൽ പള്ളിയിൽ സംഭവിച്ച തർക്കത്തെ പറ്റി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ കമ്മീഷനെയാണ് എറണാകുളം - അങ്കമാലി അതിരൂപത ആർച്ച്ബിഷപ്പ് ആൻഡ്രൂസ് താഴത്ത് നിയമിച്ചത്. റവ. ഫാദർ ജോർജ് തെക്കേക്കര, വി റവ. ഫാദർ പോളി മാടശ്ശേരി, ഫാദർ മൈക്കിൾ വട്ടപ്പാലം എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ.

ഏകദേശ റിപ്പോർട്ട് ജനുവരി ഏഴിന് മുൻപായി നൽകി പൂർണമായ റിപ്പോർട്ട് ഒരു മാസത്തിനുളിൽ സമർപ്പിക്കാനാണ് നിർദേശം.

കത്ത്രീഡലിൽ കുർബാന സമയത്ത് നടന്ന പ്രശ്നങ്ങളും കുറ്റക്കാരെ കണ്ടെത്തിയാൽ സഭ നൽകേണ്ട ശിക്ഷ, ഇത്തരം കുർബാന തർക്കങ്ങൾ പരിഹരിക്കാനുള്ള മാർഗങ്ങൾ എന്നിവയും കണ്ടെത്തുകയാണ് കമ്മീഷന്റെ ചുമതലകൾ. ഇത് സംബന്ധിച്ച ഏകദേശ റിപ്പോർട്ട് ജനുവരി ഏഴിന് മുൻപായി നൽകി പൂർണമായ റിപ്പോർട്ട് ഒരു മാസത്തിനുളിൽ സമർപ്പിക്കാനാണ് നിർദേശം.

Attachment
PDF
Appointment of Enquiry Committee 27-12-2022.pdf
Preview

ഡിസംബർ 23 , 24 ദിവസങ്ങളിലായി അള്‍ത്താര അഭിമുഖ കുര്‍ബാനയെ അനുകൂലിക്കുന്നവര്‍ അള്‍ത്താരയിലേയ്ക്ക് തള്ളി കയറി കുര്‍ബാന നടത്തികൊണ്ടിരിക്കുന്ന ജനാഭിമുഖ കുര്‍ബാന അനൂകൂലികളെ തള്ളി മാറ്റുകയായിരുന്നു. അള്‍ത്താരയിലെ ബലിപീഠം തള്ളിമാറ്റി വൈദീകര്‍ക്ക് നേരേയും അക്രമം നടന്നു. ബലിപീഠം തകര്‍ക്കുകയും വിളക്കുകള്‍ പൊട്ടി വീഴുകയും ചെയ്തു. ഫര്‍ണിച്ചറുകള്‍ അടിച്ചു തകര്‍ത്ത വിശ്വാസികള്‍ മുദ്രാവാക്യം വിളികളുമായി സംഘർഷം ഉണ്ടാക്കി. ഇതിനെ തുടര്‍ന്ന് വൈദീകരേയും വിശ്വാസികളേയും പോലീസ് പള്ളിയില്‍ നിന്ന് മാറ്റി സംഘര്‍ഷമുണ്ടാക്കിയവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

കുര്‍ബാനയെ അവഹേളിക്കാന്‍ പോലീസ് കൂട്ടുനിന്നെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. അതേസമയം, വിശുദ്ധ കുര്‍ബാനയെ അവഹേളിച്ച് മാരത്തോണ്‍ കുര്‍ബാനയ്ക്ക് നേതൃത്വം കൊടുത്ത പുരോഹിതരെ പുറത്താക്കണമെന്ന് സഭ സംരക്ഷണ സമിതി അല്‍മായ നേതാക്കള്‍ സഭാ നേതൃത്വത്തെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in