പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കേരളത്തിൽ ഇതുവരെ വധശിക്ഷയ്ക്ക് വിധേയരാക്കിയത് 26 പേരെ; നടപ്പാക്കിയതെല്ലാം കണ്ണൂർ സെൻട്രൽ ജയിലിൽ

1991 ൽ റിപ്പര്‍ ചന്ദ്രനെ തൂക്കിലേറ്റിയതാണ് അവസാനം നടപ്പാക്കിയ വധശിക്ഷ
Updated on
1 min read

പിതൃ സഹോദരിയെയും ഭര്‍ത്താവിനെയും കൊന്ന കേസില്‍ കുറ്റക്കാരനാണെന്ന കണ്ടെത്തിയ ചൂരപ്പാടി അരുണ്‍ ശശിക്ക് വധശിക്ഷ വിധിച്ചിരിക്കുകയാണ് കോടതി. ഈ സാഹചര്യത്തില്‍ കേരളത്തില്‍ വീണ്ടും വധശിക്ഷയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ കേസുകളിലാണ് ഇന്ത്യന്‍ നിയമവ്യവസ്ഥയിൽ വധശിക്ഷ വിധിക്കുന്നത്. ഇങ്ങനെ കേരളത്തില്‍ മാത്രം ഇതുവരെ 26 പേരെ തൂക്കിലേറ്റിയെന്നാണ് സർക്കാർ കണക്ക്.

നിയമസഭയിൽ കടകംപള്ളി സുരേന്ദ്രന്റെ ചോദ്യത്തിന് മുഖ്യമന്ത്രിയാണ് മറുപടി നൽകിയത്. സംസ്ഥാനത്ത് ആകെ തൂക്കിലേറ്റിയത് 26 പേരെ. ഇതെല്ലാം നടപ്പാക്കിയതു കണ്ണൂര്‍ സെൻട്രൽ ജയിലിലും. തിരുവനന്തപുരം പൂജപ്പുര സെൻട്രല്‍ ജയിലിലും പ്രതികളെ തൂക്കിലേറ്റിയിട്ടുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട രേഖകളൊന്നും തന്നെ സര്‍ക്കാരിന്റെ കൈവശമില്ല.

1960 -1963 കാലഘട്ടങ്ങളില്‍ അഞ്ച് പേരെയാണ് തൂക്കിക്കൊന്നത്. സംസ്ഥാനത്തെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഏറ്റവും ഉയര്‍ന്ന നിരക്കാണിത്

സംസ്ഥാന രൂപീകരണത്തിന് ശേഷം 1958ലാണ് ആദ്യ വധശിക്ഷ നടപ്പാക്കുന്നത്. 1991 ൽ റിപ്പര്‍ ചന്ദ്രനെ തൂക്കിലേറ്റിയതാണ് സംസ്ഥാനത്ത് അവസാനമായി നടപ്പാക്കിയ വധശിക്ഷ. മുപ്പത് വര്‍ഷത്തിലധികമായി കേരളത്തില്‍ വധശിക്ഷ നടപ്പാക്കിയിട്ടില്ല.

വധശിക്ഷ വിധിക്കുന്നതിലെ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കണമെന്ന നിര്‍ദേശം കഴിഞ്ഞ ദിവസം സുപ്രീംകോടതി നൽകിയിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ കുറ്റകൃത്യത്തിന്റെ സ്വഭാവവും ക്രൂരതയും അടിസ്ഥാനമാക്കുന്നതിനൊപ്പം പ്രതി സ്വയം നവീകരിക്കാനുള്ള സാധ്യതകള്‍ കൂടി പരിശോധിക്കണമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.

ഇന്നലയാണ് പഴയിടം കൊലപാതക കേസില്‍ അരുണ്‍ ശശിയെ മരണം വരെ തൂക്കികൊല്ലാന്‍ കോട്ടയം സെഷന്‍സ് കോടതി വിധിച്ചത്. 1960 -1963 കാലഘട്ടങ്ങളില്‍ അഞ്ച് പേരെയാണ് തൂക്കിക്കൊന്നത്. സംസ്ഥാനത്തെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 1967-1972 കാലഘട്ടങ്ങളാലായി മൂന്ന് വധശിക്ഷയും നടപ്പാക്കിയിട്ടുണ്ട്.

പ്രതീകാത്മക ചിത്രം
വധശിക്ഷ വിധിക്കുന്നതിലെ മാനദണ്ഡങ്ങള്‍ കർശനമാക്കണമെന്ന് സുപ്രീംകോടതി

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയെ, ഒറ്റയ്ക്കൊരു സെല്ലിലായിരിക്കും പിന്നീട് പാര്‍പ്പിക്കുക. പ്രതിക്ക് ആവശ്യമെങ്കില്‍ മാനസികാരോഗ്യ വിദഗ്ധന്റെ സഹായം ലഭ്യമാക്കണമെന്നാണ് ചട്ടം. പൂര്‍ണമായും മറ്റൊരു ജീവിത രീതി പിന്തുടരുന്ന പ്രതി മാനസികമായും മരണത്തിന് തയ്യാറെടുക്കേണ്ടതുണ്ട്. വധശിക്ഷ നടപ്പിലാക്കുന്നതിന് മുന്‍പ് തന്നെ പ്രതിയുടെ ഭാരം കൊലക്കയറിന് അനുയോജ്യമാണോ എന്നും പരിശോധിക്കും. സൂര്യനുദിക്കുന്നതിനു മുന്‍പാണ് വധ ശിക്ഷ നടപ്പിലാക്കുക. അതിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

വധശിക്ഷ വിധിക്കുന്നതിലെ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കണമെന്ന നിര്‍ദേശം കഴിഞ്ഞ ദിവസം സുപ്രീംകോടതി നൽകിയിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ കുറ്റകൃത്യത്തിന്റെ സ്വഭാവവും ക്രൂരതയും അടിസ്ഥാനമാക്കുന്നതിനൊപ്പം പ്രതി സ്വയം നവീകരിക്കാനുള്ള സാധ്യതകള്‍ കൂടി പരിശോധിക്കണമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.

logo
The Fourth
www.thefourthnews.in