വന്ദേ ഭാരതിന് നേരെ കല്ലേറ്; ട്രെയിൻ ചില്ലിന് വിള്ളൽ; ആക്രമണം തിരുനാവായ സ്റ്റേഷൻ എത്തുന്നതിന് തൊട്ടുമുൻപ്

വന്ദേ ഭാരതിന് നേരെ കല്ലേറ്; ട്രെയിൻ ചില്ലിന് വിള്ളൽ; ആക്രമണം തിരുനാവായ സ്റ്റേഷൻ എത്തുന്നതിന് തൊട്ടുമുൻപ്

അക്രമിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി മലപ്പുറം എസ് പി പറഞ്ഞു
Updated on
1 min read

വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. മലപ്പുറം തിരുനാവായ സ്റ്റേഷനു സമീപമാണു കല്ലേറുണ്ടായത്. ആക്രമണത്തിൽ ട്രെയിനിന്റെ ചില്ലിന് വിള്ളലുണ്ടായി. ആർക്കും പരുക്കില്ലെന്നാണ് വിവരം. കാര്യമായ കേടുപാടുകളില്ലാത്തതിനാൽ യാത്ര തുടർന്നതായി റെയിൽവേ അധികൃതർ അറിയിച്ചു. അക്രമിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി മലപ്പുറം എസ് പി പറഞ്ഞു. 

നേരത്തെ ബിഹാറിലും ബംഗാളിലുമടക്കം വന്ദേഭാരത് തുടങ്ങിയതുമുതൽ കല്ലേറുണ്ടായ വാര്‍ത്തകൾ പുറത്തുവന്നിരുന്നു

വന്ദേ ഭാരതിന് നേരെ കല്ലേറ്; ട്രെയിൻ ചില്ലിന് വിള്ളൽ; ആക്രമണം തിരുനാവായ സ്റ്റേഷൻ എത്തുന്നതിന് തൊട്ടുമുൻപ്
ടിക്കറ്റ് ബുക്കിങ്ങിലും കുതിച്ചുപാഞ്ഞ് വന്ദേഭാരത്; യാത്രക്കാരില്‍ നിന്ന് മികച്ച പ്രതികരണം

സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി തിരൂര്‍ പോലീസ് അറിയിച്ചു. ലോക്കൽ പോലീസ് വിവരം കൈമാറിയതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആര്‍പിഎഎഫ്) കേസ് രജിസ്റ്റര്‍ ചെയ്തു. കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന്, ഷൊർണൂരിൽ ട്രെയിനിന്റെ പ്രാഥമിക പരിശോധന നടത്തിയ ശേഷം റെയിൽവേ അറിയിച്ചു. വന്ദേഭാരതിന് സുരക്ഷ കൂട്ടുമെന്നും അധികൃതർ അറിയിച്ചു. 

വന്ദേ ഭാരതിന് നേരെ കല്ലേറ്; ട്രെയിൻ ചില്ലിന് വിള്ളൽ; ആക്രമണം തിരുനാവായ സ്റ്റേഷൻ എത്തുന്നതിന് തൊട്ടുമുൻപ്
വന്ദേ ഭാരത് ഷൊർണൂരിൽ നിർത്തി: വി കെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ പതിച്ച് കോൺഗ്രസ്, കീറിക്കളഞ്ഞ് ആർപിഎഫ്

കേരളത്തിൽ വന്ദേഭാരത് യാത്ര തുടങ്ങി ദിവസങ്ങൾക്കകമാണ് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നേരത്തെ ബിഹാറിലും ബംഗാളിലുമടക്കം വന്ദേഭാരത് തുടങ്ങിയതുമുതൽ കല്ലേറുണ്ടായ വാര്‍ത്തകൾ പുറത്തുവന്നിരുന്നു. ഏപ്രില്‍ 25 നായിരുന്നു വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തത്. 26നാണ് കേരളത്തിലെ ആദ്യ വന്ദേഭാരത് ട്രെയിൻ യാത്ര തുടങ്ങിയത്.

നേരത്തെ വന്ദേ ഭാരത് ട്രെയിനിന് മുകളിൽ പാലക്കാട് എംപി വി കെ ശ്രീകണ്ഠന് അഭിനന്ദനം അറിയിച്ചുള്ള പോസ്റ്ററുകൾ പതിച്ചത് വിവാദമായിരുന്നു.  ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോഴാണ് കോൺഗ്രസ് പ്രവർത്തകർ ട്രെയിനിന്റെ ജനലിൽ പോസ്റ്ററുകൾ പതിച്ചത്. പിന്നാലെ റെയിൽവേ പോലീസെത്തി പോസ്റ്ററുകൾ നീക്കം ചെയ്യുകയായിരുന്നു.

logo
The Fourth
www.thefourthnews.in