കുർബാന തടസപ്പെടുത്തിയതില്‍ കർശന നടപടി; അന്വേഷണ കമ്മീഷനെ നിയമിച്ച് സിറോ മലബാർ സഭ സിനഡ്
Augustus Binu

കുർബാന തടസപ്പെടുത്തിയതില്‍ കർശന നടപടി; അന്വേഷണ കമ്മീഷനെ നിയമിച്ച് സിറോ മലബാർ സഭ സിനഡ്

ഒരു മണിക്കൂർ നിശബ്ധ ആരാധാന നടത്താനും സിനഡ് തീരുമാനം
Updated on
1 min read

എറണാകുളം സെന്റെ മേരീസ് ബസലിക്കയിൽ കുർബാന അർപ്പിക്കാനെത്തിയ അപോസ്തലിക് അഡ്മിനിസ്ട്രേറ്ററെ തടഞ്ഞവർക്കെതിരെ കർശന നടപടിയെടുക്കാൻ 31-ാമത് സിറോ മലബാർ സഭ സിനഡ് തീരുമാനിച്ചു. ഇതിനായി അന്വേഷണ കമ്മീഷനെ നിയമിച്ചു. ഈ കമ്മീഷൻ റിപ്പോർട്ട് റോമിലെ ബന്ധപ്പെട്ട കാര്യാലയത്തിൽ അറിയിച്ചിട്ടുണ്ട്. അവിടെ നിന്നുള്ള നിർദേശ പ്രകാരം തുടർ നടപടിയെടുക്കാനാണ് എറണാകുളം കാക്കനാട് ചേർന്ന സിനഡിലെ തീരുമാനം. കുർബാനയെ അവഹേളിച്ച പ്രവർത്തിക്ക് പരിഹാരമായി മെത്രാന്മാരും വൈദികരുമുൾപ്പെടെയുള്ളവർ കുർബാനയ്ക്ക് മുന്നിൽ ഒരു മണിക്കൂർ നിശബ്ദ ആരാധന നടത്താനും സിനഡ് തീരുമാനിച്ചു.

ഡിസംമ്പർ 23, 24 തീയതികളിലാണ് ബസലിക്കയിൽ പ്രതിഷേധ സമരം നടന്നത്. അനുരഞ്ജനീയരായി തീരാനായി അർപ്പിക്കുന്ന കുർബാന അനൈക്യത്തിന്റെ വേദിയായി സ്വയം അപഹാസ്യരാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും സിനഡ് നിർദേശിച്ചിട്ടുണ്ട്. സഭാസനേഹികളും പാരമ്പര്യവാദികളും എന്ന പേരിൽ നിരന്തരം പ്രകോപനപരമായി പ്രതികരിക്കുന്ന ഒണ്‍ലൈൻ കൂട്ടായ്മകൾ സ്വയം നിയന്ത്രിക്കേണ്ടത് സഭയുടെ ഐക്യത്തിന് അനിവാര്യമാണ്. എറണാകുളം അങ്കമാലി അതിരൂപത നിലവിൽ അപോസ്ത്ലിക് അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിന് കീഴിലായതിനാൽ സിനഡിന് നേരിട്ട് അതിരൂപതയുമായി ബന്ധപ്പെട്ട വിഷയത്തിൽ തീരുമാനമെടുക്കാനാവില്ല.

അപോസ്തലിക് അഡ്മിനിസ്ട്രേറ്ററുടെ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ നിർദേശപ്രകാരം അതിരൂപതിയിൽ നിന്നുള്ള ആറംഗ സമതിയെ ചർച്ചയ്ക്കായി നിയോഗിക്കപ്പെട്ടിട്ടുണ്ട്. പലതവണ ചർച്ചകൾ നടന്നുകഴിഞ്ഞു. ഇപ്പോഴും ചർച്ചകൾ തുടരുകയാണ്. ഏകീക്യത കുർബാന സിനഡ് അംഗീകരിച്ചതാണ്. ഇത് അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരുമാണന്നുമാണ് സിനഡിന് ശേഷമുള്ള സിറോ മലബാർ സഭയുടെ സർക്കുലറിൽ വ്യക്തമാക്കുന്നത്.

logo
The Fourth
www.thefourthnews.in