ഗവർണറുടെ വാഹനം തടഞ്ഞത് ഗൗരവമുള്ള കേസെന്ന്‌ കോടതി; എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ 23 വരെ റിമാന്‍ഡില്‍

ഗവർണറുടെ വാഹനം തടഞ്ഞത് ഗൗരവമുള്ള കേസെന്ന്‌ കോടതി; എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ 23 വരെ റിമാന്‍ഡില്‍

തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്
Updated on
1 min read

ഗവർണറുടെ വാഹനം തടഞ്ഞ കേസില്‍ എസ്എഫ്ഐ പ്രവർത്തകരെ ഡിസംബർ 23 വരെ റിമാൻഡ് ചെയ്തു. കേസിലെ ആറാം പ്രതിയും നിയമ വിദ്യാർത്ഥിയുമായ അമൽ ഗഫൂറിന് പരീക്ഷ എഴുതാനുള്ള കാരണം ഇടക്കാല ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

ഗവർണറുടെ വാഹനം തടഞ്ഞത് ഗൗരവമുള്ള കേസെന്ന്‌ കോടതി; എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ 23 വരെ റിമാന്‍ഡില്‍
ഗവർണർക്കെതിരെ പ്രതിഷേധം തുടരുമെന്ന് എസ്എഫ്ഐ; 'എല്ലാത്തിനും കാരണം മുഖ്യമന്ത്രി,' ആരോപണം ആവർത്തിച്ച് ആരിഫ് മുഹമ്മദ് ഖാന്‍

''നടത്തിയത് പ്രതിഷേധം മാത്രമാണെന്നും, ഗവർണറെ തടഞ്ഞ്നിർത്തിയല്ല പ്രതിഷേധിച്ചതെന്നും. പ്രതിഷേധം എന്നത് ജനാധിപത്യത്തിന്റ ഭാഗമാണെന്നും പ്രതികൾക്ക് വേണ്ടി ഹാജരായ മുൻ ജില്ലാ പ്രോസിക്യൂട്ടർ എഎ ഹക്കിം വാദിച്ചു.

ഗവർണറുടെ വാഹനം തടഞ്ഞു നിർത്തി യാത്ര തടസപ്പെടുത്തിയെന്നും, വാഹനത്തിന് 76357 രൂപയുടെ നാശനഷ്ടമുണ്ടാക്കിയെന്നും അതിനാൽ 124 IPC പ്രകാരം ഉള്ള കുറ്റവും പൊതുമുതൽ നശീകരണവും നിലനിൽക്കുമെന്നും പ്രോസിക്യൂട്ടർ കല്ലംമ്പള്ളി മനു പ്രതിഭാഗത്തിന് മറുപടി നൽകി.

ഗവർണറുടെ വാഹനം തടഞ്ഞത് ഗൗരവമുള്ള കേസെന്ന്‌ കോടതി; എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ 23 വരെ റിമാന്‍ഡില്‍
ഒടുവില്‍ ഗവര്‍ണര്‍ക്ക് വഴങ്ങി പോലീസ്; എസ്എഫ്‌ഐക്കെതിരെ ഗുരുതര വകുപ്പ് ചുമത്തി

ഇരു വാദവും കേട്ട മജിസ്ട്രേട്ട് അഭിനിമോൾ രാജേന്ദ്രൻ സംസ്ഥാനത്തിന്റെ പ്രഥമ പൗരനെതിരെ നടത്തിയ സമരം ഗൗരവമുള്ളത് അല്ലേ എന്ന് ആരാഞ്ഞു. ഗവർണർ രാജ്ഭവനിൽ നിന്നും പോയത് എന്ത് ഔദ്യോഗിക കാര്യത്തിനാണ് എന്ന് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നില്ല എന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേള്‍ക്കാന്‍ കേസ് നാളത്തേക്കു മാറ്റി.

കഴിഞ്ഞ ദിവസമായിരുന്നു ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി പ്രതിഷേധം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയത്. പ്രതിഷേധക്കാരെ 'ബ്ലഡി ഫൂള്‍സ്, ക്രിമിനല്‍സ്' എന്നു ഗവര്‍ണര്‍ വിളിക്കുകയും ചെയ്തു. അടിക്കാന്‍ വന്നവരാണെങ്കില്‍ വരാന്‍ വെല്ലുവിളിച്ച ഗവര്‍ണര്‍, പേടിച്ചോടുന്നയാളല്ല താനെന്നും പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം തന്നെ കായികമായി ആക്രമിക്കാനാണു ശ്രമിച്ചതെന്നും തലസ്ഥാനത്തു ഗുണ്ടാരാജാണെന്നും അദ്ദേഹം ഇന്നലെയും ആരോപിച്ചിരുന്നു.

logo
The Fourth
www.thefourthnews.in