അഭിരാമി
അഭിരാമി

വീടിന് ബാങ്കിന്റെ ജപ്തി നോട്ടീസ്; കൊല്ലത്ത് ബിരുദ വിദ്യാര്‍ത്ഥി ജീവനൊടുക്കി

കൊല്ലം ശൂരനാട് സ്വദേശിനി അഭിരാമി ആണ് ആത്മഹത്യ ചെയ്തത്
Updated on
1 min read

വീടിന് ജപ്തി ഭീഷണി നിലനില്‍ക്കെ കൊല്ലത്ത് പതിനെട്ടുകാരി തുങ്ങി മരിച്ചു. കൊല്ലം ശൂരനാട് അജി ഭവനില്‍ അഭിരാമി ആണ് മരിച്ചത്. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ കേരള ബാങ്ക് പെണ്‍കുട്ടിയുടെ വീട്ടില്‍ ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. ചെങ്ങന്നൂര്‍ ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു അഭിരാമി.

നാല് വര്‍ഷം മുന്‍പെടുത്ത വായ്പയുടെ പേരിലായിരുന്നു കുടംബത്തിന് ജപ്തി ഭീഷണി നിലനിന്നിരുന്നത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് കേരള ബാങ്ക് പതാരം ബ്രാഞ്ചില്‍നിന്നെടുത്ത ബാങ്ക് അധികൃതര്‍ എത്തി വീട്ടില്‍ നോട്ടിസ് പതിച്ചത്.

ചെങ്ങന്നൂര്‍ ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു അഭിരാമി

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പത്ത് ലക്ഷം രൂപയാണ് കേരള ബാങ്കില്‍ നിന്നും ലോണ്‍ എടുത്തിരുന്നത്. പണം തിരിച്ചടക്കാന്‍ രണ്ട് ദിവസത്തെ സമയം ആവശ്യപെട്ടിരുന്നങ്കിലും ബാങ്ക് നല്‍കിയില്ലെന്നും ആക്ഷേപമുണ്ട്. നോട്ടീസ് പതിക്കാനെത്തിയപ്പോള്‍ അഭിരാമിയുടെ അച്ഛനും അമ്മയും ഇവിടെ ഉണ്ടായിരുന്നില്ലെന്ന് സമീപ വാസികള്‍ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും അധികൃതര്‍ നോട്ടിസ് പതിച്ചു പോവുകയായിരുന്നു.

കൊള്ള പലിശക്കാരെപ്പോലെയാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ പെരുമാറുന്നതെന്ന് അയല്‍വാസി

ബാങ്ക് അധികൃതരുടെ നടപടിയെ രൂക്ഷമായ ഭാഷയിലാണ് സമീപവാസികള്‍ വിമര്‍ശിച്ചത്. കൊള്ള പലിശക്കാരെപ്പോലെയാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ പെരുമാറുന്നതെന്ന് അയല്‍വാസി മാധ്യമങ്ങളോട് പ്രതികരിച്ചു. കോവിഡ് പ്രതിസന്ധിയാണ് കുടുംബത്തിന്റെ വായ്പാ തിരിച്ചടവ് ഉള്‍പ്പെടെ താളം തെറ്റിച്ചത് എന്നും അയല്‍വാസികള്‍ ചൂണ്ടിക്കാട്ടി. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഒന്നര ലക്ഷം രൂപയോളം വായ്പാ തിരിച്ചടവിലേക്ക് നല്‍കിയിരുന്നു. ഇതിന് ശേഷം ആറു മാസം കൊണ്ടാണ് ബാങ്ക് ജപ്തി നടപടിയിലേക്ക് നീങ്ങിയിരിക്കുന്നത് എന്നും അയല്‍വാസികള്‍ ചൂണ്ടിക്കാട്ടുന്നു.

logo
The Fourth
www.thefourthnews.in