കേരള ഹൈക്കോടതി
കേരള ഹൈക്കോടതി

വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മിലുള്ള തര്‍ക്കം ക്രമസമാധാന പ്രശ്നമായി മാറരുതെന്ന് ഹൈക്കോടതി

കണ്‍സെഷന്‍ നിലവിലുള്ളതിനാല്‍ ബസ് ജീവനക്കാര്‍ക്ക് വിദ്യാര്‍ഥികളോട് വിവേചനപരമായി പെരുമാറാനാവില്ല
Updated on
1 min read

ബസില്‍ കയറ്റാത്തതിനെ ചൊല്ലി വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മിലുള്ള തര്‍ക്കം ക്രമസമാധാന പ്രശ്നമായി മാറുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. കണ്‍സെഷന്‍ നിലവിലുള്ളതിനാല്‍ ബസ് ജീവനക്കാര്‍ക്ക് വിദ്യാര്‍ഥികളോട് വിവേചനപരമായി പെരുമാറാനാവില്ല. അതേസമയം കണ്‍സെഷന്‍ വര്‍ധിപ്പിക്കുകയെന്നത് സര്‍ക്കാരിന്റെ നയതീരുമാനമാണെന്നും സര്‍ക്കാരും വിദ്യാര്‍ഥി സംഘടനകളും മാറിയ സാഹചര്യങ്ങള്‍ വിലയിരുത്തണമെന്നും കോടതി വ്യക്തമാക്കി.

കേരള ഹൈക്കോടതി
ഏക വ്യക്തിനിയമത്തിനെതിരെ നിയമസഭയിൽ നാളെ പ്രമേയം; പ്രതിപക്ഷം പിന്തുണച്ചേക്കും

50 പൈസയുടെയും ഒരു രൂപയുടെയുമൊക്കെ മൂല്യം മാറിയിട്ട് വര്‍ഷങ്ങളായെന്ന് ഹൈക്കോടതി

മറ്റു യാത്രക്കാരുടെ പദവിയാണ് വിദ്യാര്‍ഥികള്‍ക്കുമുള്ളത്. വിദ്യാര്‍ഥികളേക്കാള്‍ മറ്റു യാത്രക്കാരെ ബസില്‍ കയറ്റുന്നതാണ് ലാഭമെന്നതിനാലാണ് ജീവനക്കാര്‍ മോശമായി പെരുമാറുന്നതെന്നും കോടതി നിരീക്ഷിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സെഷന്‍ പതിറ്റാണ്ടുകളായി വര്‍ധിപ്പിച്ചിട്ടില്ല. 50 പൈസയുടെയും ഒരു രൂപയുടെയുമൊക്കെ മൂല്യം മാറിയിട്ട് വര്‍ഷങ്ങളായി. കണ്‍സെഷന്‍ വര്‍ധിപ്പിക്കുകയെന്നത് സര്‍ക്കാരിന്റെ നയതീരുമാനമായതിനാല്‍ കോടതിക്ക് നിര്‍ദേശം നല്‍കാനാകില്ലെന്നും എന്നാല്‍ മാറിയ സാഹചര്യങ്ങള്‍ സര്‍ക്കാരും വിദ്യാര്‍ഥി സംഘടനകളും വിലയിരുത്തണമെന്നും കോടതി വ്യക്തമാക്കി.

കേരള ഹൈക്കോടതി
കര്‍ണാടക മന്ത്രിക്കെതിരെ അഴിമതി ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍

വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മിലുള്ള തര്‍ക്കം ക്രമസമാധാന പ്രശ്നമായി മാറുന്നില്ലെന്ന് ഉറപ്പാക്കണം. ഇതിനായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ കീഴുദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പൊലീസ് മേധാവി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. വിദ്യാര്‍ഥികളെ ബസില്‍ കയറ്റാത്തതിനാല്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തി മൂന്നു സ്വകാര്യ ബസ്‌കണ്ടക്ടര്‍മാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളും കുറ്റപത്രങ്ങളും റദ്ദാക്കിയാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ നിര്‍ദേശം. കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസുകളാണ് ഹൈക്കോടതി റദ്ദാക്കിയത്.

logo
The Fourth
www.thefourthnews.in