കുസാറ്റ് ക്യാംപസില്‍ എസ്എഫ്‌ഐയും ഹോസ്റ്റല്‍ യൂണിയന്‍ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം; ഹോസ്റ്റല്‍ മുറിക്ക് തീയിട്ടു

കുസാറ്റ് ക്യാംപസില്‍ എസ്എഫ്‌ഐയും ഹോസ്റ്റല്‍ യൂണിയന്‍ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം; ഹോസ്റ്റല്‍ മുറിക്ക് തീയിട്ടു

അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു
Updated on
1 min read

കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലാ ക്യാംപസില്‍ സംഘര്‍ഷം. എസ്എഫ്‌ഐ പ്രവര്‍ത്തകരും ഹോസ്റ്റല്‍ യൂണിയന്‍ പ്രവര്‍ത്തകരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. സംഘര്‍ഷത്തിനിടെ ഹോസ്റ്റല്‍ മുറിക്കും തീയിട്ടു. സംഘര്‍ഷത്തില്‍ പരുക്കേറ്റ അഞ്ച് വിദ്യാര്‍ത്ഥികളെ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു.

എസ്എഫ്ഐ ബോർഡ് സ്ഥാപിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. എസ്എഫ്ഐക്കാർ താമസിക്കുന്ന ഹോസ്റ്റൽ മുറിക്കാണ് തീയിട്ടത്. എന്നാൽ തീവെച്ച സംഭവത്തിൽ ഇരുവിഭാഗവും പരസ്പരം ആരോപണം നടത്തുകയാണ്.

logo
The Fourth
www.thefourthnews.in