ഹരിതകർമസേന: നേട്ടങ്ങളുടെ കഥപറയുന്ന പുഞ്ചക്കരി മോഡലും, കോട്ടങ്ങൾ എണ്ണിപ്പറയുന്ന മറ്റിടങ്ങളും

പുഞ്ചക്കരിയിലെ ഹരിതകർമസേന ഹാപ്പിയാണ്

തൊഴിൽ സംരംഭമായ ഹരിത കർമസേനയിലൂടെ മികച്ച വരുമാനം നേടി കയ്യടി നേടിയിരിക്കുകയാണ് തിരുവനന്തപുരം നഗരസഭ പരിധിയിലെ പുഞ്ചക്കരി വാർഡ്. നഗരസഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ പദ്ധതിയിൽ ചേരുമ്പോൾ ആദ്യഘട്ടത്തിൽ ആശങ്കയുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ 23,000 രൂപവരെയാണ് ഇവിടുത്തെ ഹരിതകർമ സേനാംഗങ്ങളുടെ ശമ്പളം.

പുഞ്ചക്കരിയിലെ പാടങ്ങളിലും സമീപമുള്ള വെള്ളായാണി ശുദ്ധജല തടാകത്തിലും പ്ലാസ്റ്റിക് വലിച്ചെറിയുന്നത് താരതമ്യേനെ കുറഞ്ഞിട്ടുണ്ട്

വാർഡ് കൗൺസിലറും മറ്റ് ഉദ്യോഗസ്ഥരും അടക്കമുള്ളവരുടെ കാര്യക്ഷമായ പ്രവർത്തനമാണ് മികച്ചരീതിയിൽ പദ്ധതി മുന്നോട്ട്കൊണ്ടുപോകുവാൻ കാരണം. നിലവിൽ പുഞ്ചക്കരിയിലെ പാടങ്ങളിലും സമീപമുള്ള വെള്ളായാണി ശുദ്ധജല തടാകത്തിലും പ്ലാസ്റ്റിക് വലിച്ചെറിയുന്നത് താരതമ്യേനെ കുറഞ്ഞിട്ടുണ്ട്. ആഭ്യന്തര ടൂറിസ്റ്റുകളുടെ ഒഴുക്കുള്ള പുഞ്ചക്കരിയുടെ സൗന്ദര്യത്തിൽ യാതൊരു മങ്ങലുമേൽക്കാതെ നോക്കുന്നവരിൽ ഹരിത കർമ സേന മുന്നിലുണ്ട്.

അതേസമയം, പുഞ്ചക്കരി മോഡൽ നേട്ടങ്ങളുടെ കഥപറയുമ്പോൾ തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള മറ്റൊരു വാർഡ് കോട്ടങ്ങൾ എണ്ണിപ്പറയുകയാണ്. അടിസ്ഥാന സൗകര്യങ്ങളില്ലാതെ വാർഡിൽ നടപ്പിലാക്കിയ പദ്ധതിയിൽ മാസവരുമാനമായി 3000 രൂപയാണ് ലഭിക്കുന്നത്. ഒരേ പദ്ധതിയുടെ രണ്ട് മുഖങ്ങളാണ് ഈ വാർഡുകൾ ചൂണ്ടികാട്ടുന്നത്. ഹരിതകർമസേനയിൽ പുഞ്ചക്കരിമോഡൽ എങ്ങനെ രൂപപ്പെട്ടുവെന്നും മറ്റ് വാർഡുകളിൽ അത് നടപ്പിലാക്കത്തിന്റെ കാരണവും അവർ വിശദമാക്കുന്നുണ്ട്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in