എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറിയുടെ ആത്മഹത്യ; വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി കേസ്

എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറിയുടെ ആത്മഹത്യ; വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി കേസ്

തുഷാര്‍ വെള്ളാപ്പള്ളി മൂന്നാം പ്രതി. കെ എല്‍ അശോകന്‍ രണ്ടാം പ്രതി
Updated on
1 min read

എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ കെ മഹേശന്റെ ആത്മഹത്യയില്‍ വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി കേസ്. ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പുറമെ സഹായി കെഎല്‍ അശോകനെ രണ്ടാം പ്രതിയാക്കിയും തുഷാര്‍ വെള്ളാപ്പള്ളിയെ മൂന്നാം പ്രതിയാക്കിയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മഹേശന്റെ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഉഷാദേവി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജഡ്ജി ലക്ഷ്മി എസ് കേസെടുക്കാന്‍ ഉത്തരവിട്ടത്. പ്രതികള്‍ക്കെതിരെ ഗൂഢാലോചന, ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

പ്രതികള്‍ക്കെതിരെ ഗൂഢാലോചന, ആത്മഹത്യ പ്രേരണകുറ്റങ്ങളും ചുമത്തി.

2020 ജൂണ്‍ 24 ന് യൂണിയന്‍ ഓഫീസിനുള്ളില്‍ കെകെ മഹേശനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മഹേശന്റെ ആത്മഹത്യാ കുറിപ്പില്‍ മൂന്നുപേരെയും പരാമര്‍ശിച്ചിരുന്നു. നേരത്തേ മൂന്നുപേരുടെയും മൊഴി എടുത്തിരുന്നു.വെള്ളാപ്പള്ളിക്കും ക്രൈംബ്രാഞ്ച് മേധാവിക്കും സിഐയ്ക്കും പ്രത്യേകമായി കത്തെഴുതിയ ശേഷമായിരുന്നു ആത്മഹത്യ.

logo
The Fourth
www.thefourthnews.in