പ്രതീകാകത്മക ചിത്രം
പ്രതീകാകത്മക ചിത്രം

കേരളത്തിൽ ആത്മഹത്യാ നിരക്ക് ഉയരുന്നു: കുടംബപ്രശ്നങ്ങളും രോഗങ്ങളും പ്രധാന കാരണങ്ങൾ

2020 ൽ 8500 ആത്മഹത്യകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തപ്പൊൾ 2021ൽ അത് 9,549 ആയി ഉയർന്നു
Updated on
1 min read

കേരളത്തിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നതായി നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ കണക്ക്. കേരളത്തിലെ ആത്മഹത്യ നിരക്ക് ദേശീയ ശരാശരിയേക്കാളും മുകളിലാണെന്നും രേഖകൾ വ്യക്തമാക്കുന്നു. 2020നെ അപേക്ഷിച്ച് ആത്മഹത്യകളുടെ എണ്ണത്തിൽ 2.9 ശതമാനത്തിന്റെ വർധനവാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. 2020 ൽ 8500 ആത്മഹത്യകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് എന്നാൽ 2021ൽ അത് 9,549 ആയി ഉയർന്നു. രാജ്യത്ത് 2021ൽ ആകെ മൊത്തം നടന്ന 1,64,033 ആത്മഹത്യകളുടെ 5.8 ശതമാനം റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്.

കുടുംബ പ്രശ്‌നങ്ങൾ മൂലമുള്ള ആത്മഹത്യകളുടെ കാര്യത്തിൽ കേരളം ദേശിയ തലത്തിൽ മൂന്നാം സ്ഥാനത്ത്

എൻസിആർബി

2021ൽ ഇന്ത്യയിൽ ആത്മഹത്യ ചെയ്തവരുടെ കണക്ക് പരിശോധിക്കുമ്പോൾ കേരളം അഞ്ചാം സ്ഥാനത്താണ്. ദേശീയ ശരാശരിയുടെയും ഇരട്ടിയാണ് കേരളത്തിലെ ആത്മഹത്യ നിരക്ക്. മുൻ വർഷത്തെ അപേക്ഷിച്ച് 2021-ൽ ദേശീയ ആത്മഹത്യാനിരക്ക് 0.7% വർധിച്ചു. എന്നാൽ കേരളത്തിലെ നിരക്ക് 24 ശതമാനത്തിൽ നിന്ന് 26.9 ശതമാനമായി ഉയർന്നു. അതായത് 2.9 ശതമാനത്തിന്റെ വര്‍ധന. ആത്മഹത്യകളുടെ കാര്യത്തിൽ കേരളം കഴിഞ്ഞ മൂന്ന് വർഷമായി അഞ്ചാം സ്ഥാനത്ത് തുടരുകയാണ്.

പ്രതീകാകത്മക ചിത്രം
പേടിപ്പിക്കുന്ന കണക്കുകള്‍: പ്രണയത്തിന്റെ പേരില്‍ കൊല്ലും കൊലയും കൂടുന്നു

കുടുംബ പ്രശ്‌നങ്ങളാണ് കേരളത്തിൽ നടക്കുന്ന ആത്മഹത്യകളിൽ ഏറിയ പങ്കിനും പിന്നിൽ. സംസ്ഥാനത്ത് 2021ൽ നടന്ന ആകെ ആത്മഹത്യകളിൽ 47.7 ശതമാനവും കുടുംബപ്രശ്നങ്ങൾ മൂലമായിരുന്നു. എന്നാൽ ഇതിന്റെ ദേശീയ ശരാശരി 33.2 ശതമാനം മാത്രമാണ്. കൂടാതെ പലവിധ രോഗങ്ങൾ മൂലം 4,552 ആത്മഹത്യകൾക്കാണ് 2021ൽ കേരളം സാക്ഷ്യം വഹിച്ചത്. കേരളത്തിലെ ആകെ ആത്മഹത്യകളിൽ 21 ശതമാനവും ഇക്കാരണത്താലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഇവയിലെല്ലാം കേരളം ദേശീയ ശരാശരിയെക്കാളും മുന്നിലാണെന്നതും ആശങ്കയേറ്റുന്ന വസ്തുതയാണ്.

സംസ്ഥാനത്ത് കഴിഞ്ഞ വർഷമാത്രം 12 കുടുംബങ്ങളാണ് കൂട്ടആത്മഹത്യ ചെയ്തത്. ഈ പട്ടികയിലും കേരളം നാലാം സ്ഥാനത്തുണ്ട്. തമിഴ്‌നാട്ടിൽ 33 , രാജസ്ഥാനിൽ 25, ആന്ധ്രാപ്രദേശിൽ 22 എന്നിങ്ങനെയാണ് കേരളത്തേക്കാൾ മുന്നിലുള്ള മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകൾ.

പത്താം തരം അല്ലെങ്കിൽ സെക്കൻഡറി തലം വരെ വിദ്യാഭ്യാസം നേടിയ വ്യക്തികളുടെ 39,333 ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തതിൽ 9.6 ശതമാനവും കേരളത്തിൽ നിന്നാണ്. മൂന്നാം സ്ഥാനത്തുള്ള കേരളത്തിൽ 3775 പേരാണ് ആത്മഹത്യ ചെയ്തത്. മയക്കുമരുന്നുകളുടെ ഉപയോഗവും മദ്യാസക്തിയും ആത്മഹത്യക്ക് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നാണ്. കേരളത്തിലെ ആകെ ആത്മഹത്യകളിൽ 6.4 ശതമാനവും ഇക്കാരണത്താലാണെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056

logo
The Fourth
www.thefourthnews.in