സംസ്ഥാനത്ത് ആത്മഹത്യ നിരക്ക് വർധിക്കുന്നു; കുടുംബപ്രശ്നങ്ങള്‍ പ്രധാന കാരണം

സംസ്ഥാനത്ത് ആത്മഹത്യ നിരക്ക് വർധിക്കുന്നു; കുടുംബപ്രശ്നങ്ങള്‍ പ്രധാന കാരണം

2022-ല്‍ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആത്മഹത്യകളുടെ എണ്ണത്തിന്റെ 5.9 ശതമാനവും കേരളത്തിലാണ്
Updated on
1 min read

സംസ്ഥാനത്ത് ആത്മഹത്യനിരക്ക് വർധിക്കുന്നതായി നാഷണല്‍ ക്രൈം റെക്കോർഡ്‌സ് ബ്യൂറൊ (എന്‍സിആർബി). 2022-ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും പട്ടികയില്‍ കേരളം നാലാമതാണ്. അപകടമരണങ്ങളും ആത്മഹത്യയും സംബന്ധിച്ചുള്ള റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഒരു ലക്ഷം ജനസംഖ്യയിലെ ആത്മഹത്യകള്‍ വച്ചാണ് നിരക്ക് കണക്കാക്കിയിരിക്കുന്നത്. 28.5 ആണ് കേരളത്തിലെ ആത്മഹത്യനിരക്ക്. സിക്കിമാണ് പട്ടികയില്‍ ഒന്നാമത് (43.1). ആന്‍ഡമാന്‍ നിക്കോബാർ ദ്വീപുകള്‍ (42.8), പോണ്ടിച്ചേരി (29.7) എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

സംസ്ഥാനത്ത് ആത്മഹത്യ നിരക്ക് വർധിക്കുന്നു; കുടുംബപ്രശ്നങ്ങള്‍ പ്രധാന കാരണം
എസ്‍സി - എസ്‍ടി വിഭാഗങ്ങൾക്കെതിരായ കുറ്റകൃത്യങ്ങളിൽ രാജ്യത്ത് വൻ വർധന; സ്ത്രീകള്‍ക്ക് നേരെ അതിക്രമം കൂടുതല്‍ രാജസ്ഥാനിൽ

10,162 ആത്മഹത്യകളാണ് 2022-ല്‍ സംസ്ഥാനത്ത് സംഭവിച്ചത്. രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആത്മഹത്യകളുടെ എണ്ണത്തിന്റെ 5.9 ശതമാനവും കേരളത്തിലാണ്. 2021-ല്‍ ആത്മഹത്യകളുടെ എണ്ണം 9,549 ആയിരുന്നു. ആത്മഹത്യ ചെയ്തവരില്‍ കൂടുതലും പുരുഷന്മാരാണ്, 8,031. സ്ത്രീകളുടെ സംഖ്യ 2,129.

സ്വകാര്യ മേഖലകളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ് ജീവനൊടുക്കിയവരില്‍ 1,004 പേരും. 4,789 കേസുകളിലും കാരണം കുടുംബപ്രശ്നങ്ങളാണെന്നും എന്‍സിആർബി റിപ്പോർട്ടില്‍ പറയുന്നു. രോഗാവസ്ഥ മൂലം ആത്മഹത്യ ചെയ്തവരുടെ എണ്ണം രണ്ടായിരത്തിന് മുകളിലാണ്. ആത്മഹത്യക്ക് പലകാരണങ്ങളും എന്‍സിആർബി റിപ്പോർട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

സ്വകാര്യ മേഖലകളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ് ജീവനൊടുക്കിയവരില്‍ 1,004 പേരും. 4,789 കേസുകളിലും കാരണം കുടുംബപ്രശ്നങ്ങളാണെന്നും എന്‍സിആർബി റിപ്പോർട്ടില്‍ പറയുന്നു

ലഹരിമരുന്നുപയോഗം (1,047), പ്രണയസംബന്ധമായ പ്രശ്നങ്ങള്‍ (292), കടം (242), തൊഴിലില്ലായ്മ (117), വിവാഹസംബന്ധമായ പ്രശ്നങ്ങള്‍ (116), തൊഴില്‍ ജീവിതത്തിലെ സംഘർഷങ്ങള്‍ (100) എന്നിങ്ങനെയാണ് കാരണങ്ങളും കണക്കുകളും.

ആത്മഹത്യ ചെയ്യുന്നവരുടെ തൊഴില്‍ അടിസ്ഥാനമാക്കിയുള്ള കണക്കുകളും റിപ്പോർട്ടിലുണ്ട്. സ്വയം തൊഴില്‍ ചെയ്യുന്നവർ (991), സ്വയം തൊഴില്‍ ചെയ്യുന്നവർ (ബിസിനസ് - 637), കാർഷിക മേഖല (233), ദിവസവേതന തൊഴിലാളികള്‍ (3,617).

സംസ്ഥാനത്ത് ആത്മഹത്യ നിരക്ക് വർധിക്കുന്നു; കുടുംബപ്രശ്നങ്ങള്‍ പ്രധാന കാരണം
സംസ്ഥാനത്തെ ഏറ്റവും വലിയ നികുതി വെട്ടിപ്പ് പിടികൂടി, 126 കോടി പിഴ; വിവരങ്ങൾ പുറത്ത് വിടാതെ ജിഎസ്ടി വകുപ്പ്

അപകടമരണങ്ങളുടെ എണ്ണത്തിലും വർധനവ് രേഖപ്പെടുത്തി. 15,119 അപകടമരണങ്ങളാണ് സംസ്ഥാനത്ത് 2022-ല്‍ സംഭവിച്ചത്. 2021-ല്‍ 13,668 അപകടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വാഹനാപകടങ്ങളുടെ എണ്ണം കുത്തനെ ഉയർന്നിട്ടുണ്ട്. 2021-ല്‍ 33,051 വാഹനാപകടങ്ങളായിരുന്നു സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നത്. 2022-ല്‍ ഇത് 43,790 ആയി വർധിച്ചു. വൈകുന്നേരം ആറ് മണിക്കും രാത്രി ഒന്‍പതിനും ഇടയില്‍ മാത്രം 9,089 വാഹനാപകടങ്ങളാണ് സംഭവിച്ചത്.

(ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

logo
The Fourth
www.thefourthnews.in