'തരൂർ വെറും കോൺഗ്രസുകാരനല്ല, തറവാടി നായർ': സുകുമാരൻ നായർ

'തരൂർ വെറും കോൺഗ്രസുകാരനല്ല, തറവാടി നായർ': സുകുമാരൻ നായർ

മന്നം ജയന്തിക്ക് ശശി തരൂരിനെ ക്ഷണിച്ചത് അദ്ദേഹത്തെ 'ഡൽഹി നായർ' എന്ന് അഭിസംബോധന ചെയ്തതിലുള്ള തെറ്റ് തിരുത്താൻ കൂടിയാണെന്നും സുകുമാരൻ നായർ
Updated on
1 min read

മന്നം ജയന്തിയ്ക്ക് ശശി തരൂരിനെ ക്ഷണിച്ചത് അദ്ദേഹം 'തറവാടി നായർ' ആയതുകൊണ്ടാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. രാഷ്ട്രീയ പാർട്ടികളോടും നേതാക്കളോടും സംഘടന, തുല്യ അകലം പാലിക്കുമെന്നതായിരുന്നു എൻഎസ്എസിന്റെ പ്രഖ്യാപിത നിലപാട്. എന്നാൽ സംഘടനയുടെ തന്നെ ഏറ്റവും വിശേഷപ്പെട്ട 'മന്നം ജയന്തി'ക്ക് ശശി തരൂരായിരുന്നു ഉദ്ഘാടകൻ. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ശശി തരൂർ വെറുമൊരു കോൺഗ്രസുകാരൻ മാത്രമല്ല. അദ്ദേഹമൊരു വിശ്വപൗരനും തറവാടിയായ നായരുമാണ്. രാഷ്ട്രീയ കെട്ടുപാടുകൾക്കുള്ളിൽ നിന്ന് പ്രവർത്തിക്കാതെ അതിനെയെല്ലാം പൊട്ടിച്ചെറിഞ്ഞ വ്യക്തിയുമാണ്. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ പ്രതികരണം.

യുഡിഎഫില്‍ നാല് നായന്മാരാണ് മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി മത്സരിക്കുന്നത്
സുകുമാരൻ നായർ, എൻഎസ്എസ് ജനറൽ സെക്രട്ടറി
മന്നം ജയന്തി ആഷോഷത്തില്‍ സുകുമാരൻ നായർക്കൊപ്പം ശശി തരൂർ
മന്നം ജയന്തി ആഷോഷത്തില്‍ സുകുമാരൻ നായർക്കൊപ്പം ശശി തരൂർ

മന്നം ജയന്തിക്ക് ശശി തരൂരിനെ ക്ഷണിച്ചത് അദ്ദേഹത്തെ 'ഡൽഹി നായർ' എന്ന് അഭിസംബോധന ചെയ്തതിലുള്ള തെറ്റ് തിരുത്താൻ കൂടിയാണെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു. ശശി തരൂരിനെ ഒരു കോൺഗ്രസുകാരൻ മാത്രമായി കാണാനാകില്ല. തരൂരിന്റെ സാന്നിധ്യം പല കോൺഗ്രസ് നേതാക്കൾക്കും ബുദ്ധിമുട്ടുണ്ടാക്കിയെന്നത് ശരിയാണ്. അത് അവരുടെ മാത്രം പ്രശ്നമാണ്. ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് പറയുന്നതിൽ ചില സത്യങ്ങൾ ഉണ്ട്. മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി മത്സരിക്കുന്നവരെ നോക്കിയാലും അത് മനസിലാകും. യുഡിഎഫില്‍ നാല് നായന്മാരാണ് കസേരയ്ക്ക് വേണ്ടി മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയാകാൻ വരെ പ്രാപ്തിയുള്ള നേതാവാണ് തരൂർ. എന്നാൽ അദ്ദേഹത്തിന്റെ സഹനേതാക്കൾ അതിനൊരിക്കലും സമ്മതിക്കില്ല

സുകുമാരൻ നായർ, എൻഎസ്എസ് ജനറൽ സെക്രട്ടറി

പ്രധാനമന്ത്രിയാകാൻ വരെ പ്രാപ്തിയുള്ള നേതാവാണ് തരൂർ. എന്നാൽ അദ്ദേഹത്തിന്റെ സഹനേതാക്കൾ അതിനൊരിക്കലും സമ്മതിക്കില്ല. തരൂർ വിശ്വപൗരനിൽ നിന്ന് നായരായി മാറിയെന്ന് ജാതി ചിന്തകളുള്ളവർക്ക് മാത്രമേ പറയാൻ സാധിക്കൂ. ഒരു നേതാവിന് താക്കോൽ സ്ഥാനം നൽകണമെന്ന് താൻ പറഞ്ഞാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം വരെ അവസാനിച്ചേക്കും. അതുകൊണ്ടാണ് താൻ ഇപ്പോൾ അങ്ങനെയൊരു ശുപാർശ നൽകാത്തത്. എണ്ണത്തില്‍ കുറവായിട്ടും പ്രബല സംഘടനയായി എൻഎസ്എസ് നിലനിൽക്കുന്നതിൽ എല്ലാവർക്കും നായന്മാരോട് അസൂയയാണെന്നും അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in