സുപ്രീം കോടതി
സുപ്രീം കോടതി

നടിയെ ആക്രമിച്ച കേസ്: കഴിവതും ജനുവരി 31നകം വിചാരണ തീര്‍ക്കണമെന്ന് സുപ്രീം കോടതി

വിചാരണ പൂര്‍ത്തിയാക്കാന്‍ സമയക്രമം വേണമെന്നാവശ്യപ്പെട്ടാണ് നടന്‍ ദിലീപ് കോടതിയെ സമീപിച്ചത്
Updated on
1 min read

നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിച്ച് സുപ്രീംകോടതി. കഴിവതും ജനുവരി 31നകം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കാന്‍ കക്ഷികളെല്ലാവരും സഹകരിക്കണം. വിചാരണ പുരോഗതിയുടെ തല്‍സ്ഥിതി നാലാഴ്ചയ്ക്കുള്ളില്‍ അറിയിക്കണമെന്ന് വിചാരണ കോടതിയോടും സുപ്രീംകോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എം എം സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ സമയക്രമം വേണമെന്നാവശ്യപ്പെട്ടാണ് പ്രതിയായ നടന്‍ ദിലീപ് കോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാരും അതിജീവിതയും വിചാരണ കോടതി ജഡ്ജിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് ദിലീപിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ രോഹ്തഗി കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ വിചാരണ നടപടികള്‍ വൈകിപ്പിക്കാനാണ് ശ്രമിക്കുന്നത്. അതിജീവിത ഉള്‍പ്പെടെ വിചാരണ നീട്ടിവയ്ക്കാനാണ് ശ്രമിക്കുന്നതെന്നും പ്രതിഭാഗം അഭിഭാഷകന്‍ ആരോപിച്ചു.

സുപ്രീം കോടതി
നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹർജി ജ.സിയാദ് റഹ്മാന്‍ പരിഗണിക്കും

എന്നാല്‍, സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ പ്രതിഭാഗം ആരോപണങ്ങള്‍ നിഷേധിച്ചു. ഏതെങ്കിലും വിധത്തില്‍ വിചാരണ വൈകിപ്പിക്കാനുളള നീക്കം സര്‍ക്കാര്‍ നടത്തുന്നില്ല. അതിജീവിതയാണ് ഹര്‍ജികള്‍ നല്‍കിയിട്ടുള്ളത്. സർക്കാരിന്റെ ഭാ​ഗത്തുനിന്ന് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ല. വിചാരണകോടതിക്കോ, ജഡ്ജിക്കോ എതിരായി സർക്കാരിന്റെ ഭാ​ഗത്തുനിന്ന് നീക്കമൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സുപ്രീം കോടതി
നടിയെ ആക്രമിച്ച കേസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കരുതെന്ന് ആവശ്യം

വിചാരണ മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജി കേരള ഹൈക്കോടതി അടുത്തദിവസം പരിഗണിക്കുന്നുണ്ടെന്ന് അവരുടെ അഭിഭാഷകന്‍ ആര്‍ ബസന്ത് കോടതിയെ അറിയിച്ചു. രഹസ്യവാദം കേള്‍ക്കലാണ് നടക്കുന്നത്. ഉത്തരവിടുമ്പോള്‍ അക്കാര്യം പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സുപ്രീം കോടതി
നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍

കേസിൽ വിചാരണ വൈകുന്നതിലുള്ള അതൃപ്തി അറിയിച്ചാണ് കോടതി ഹർജി പരി​ഗണിച്ചത്. കഴിവതും അടുത്ത ജനുവരി 31നകം വിചാരണ പൂര്‍ത്തിയാക്കണമെന്നും അത് ഉറപ്പാക്കാന്‍ എല്ലാ കക്ഷികളും സഹകരിക്കണമെന്നും കോടതി പറഞ്ഞു. വിചാരണ നടപടികളുടെ തല്‍സ്ഥിതി അറിയിക്കണമെന്ന് വിചാരണ കോടതിയോടും നിര്‍ദേശിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in