ആക്രമണകാരികളായ തെരുവുനായകളെ കൊല്ലാന്‍ അനുമതി ലഭിക്കുമോ? ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ആക്രമണകാരികളായ തെരുവുനായകളെ കൊല്ലാന്‍ അനുമതി ലഭിക്കുമോ? ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

തെരുവുനായ ആക്രമണം വര്‍ധിക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ശക്തമായ ഇടപെടല്‍ വേണമെന്നാണ് കേരളത്തിന്റെ ആവശ്യം
Updated on
1 min read

തെരുവുനായകളെ നിയന്ത്രിക്കണമെന്ന ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ആക്രമണകാരികളായ തെരുവുനായകളെയും പേപ്പട്ടികളെയും കൊല്ലാന്‍ അനുമതി തേടിയുള്ള കേരളത്തിന്റെ അപേക്ഷയും ഇതോടൊപ്പം പരിഗണിക്കുന്നുണ്ട്. ഹര്‍ജിയില്‍ ഇന്ന് ഇടക്കാല ഉത്തരവ് ഉണ്ടാകാനാണ് സാധ്യത. തെരുവുനായ ആക്രമണം വര്‍ധിക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ശക്തമായ ഇടപെടല്‍ വേണമെന്നാണ് കേരളത്തിന്റെ ആവശ്യം..

വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്. ആക്രമണകാരികളായ തെരുവുനായകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍, അവയെ കൊല്ലാന്‍ അനുമതി തേടിയാണ് ഹര്‍ജികള്‍. കോഴിക്കോട് നഗരസഭയും കണ്ണൂര്‍ ജില്ലാ പഞ്ചായത്തുമാണ് പ്രത്യേക അപേക്ഷ നല്‍കിയിരിക്കുന്നത്.

അതേസമയം, നിലവിലെ കേന്ദ്ര ചട്ടങ്ങള്‍ അനുസരിച്ച് നായ്ക്കളെ കൊല്ലാന്‍ അനുമതിയില്ല. ആക്രമണകാരികളായ നായ്ക്കളെ പ്രത്യേക സ്ഥലത്തേക്ക് മാറ്റി മരണം വരെ ഒറ്റപ്പെടുത്തി പാര്‍പ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ചട്ടങ്ങളില്‍ ഇളവ് വേണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. മൃഗങ്ങളില്‍നിന്ന് അസുഖങ്ങള്‍ മനുഷ്യരിലേക്ക് വ്യാപകമായി പടരുമ്പോള്‍, അവയെ കൂട്ടത്തോടെ കൊല്ലാന്‍ അനുമതി നല്‍കാറുണ്ട്. തെരുവുനായകളുടെ കടിയേല്‍ക്കുന്ന സംഭവങ്ങളും മരണവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ സമാന നടപടിയാണ് കേരളം ആവശ്യപ്പെടുന്നത്.

ആക്രമണകാരികളായ തെരുവുനായകളെ കൊല്ലാന്‍ അനുമതി ലഭിക്കുമോ? ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍
സംസ്ഥാനത്ത് 170 തെരുവുനായ ഹോട്ട്‌സ്‌പോട്ടുകള്‍; കൂടുതല്‍ തിരുവനന്തപുരത്ത്, തൊട്ടുപിന്നില്‍ പാലക്കാട്

എബിസി പദ്ധതി നടപ്പാക്കാന്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് അനുമതി നല്‍കണമെന്ന് സര്‍ക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്നാണ് എബിസി പദ്ധതിയില്‍ നിന്ന് കുടുംബശ്രീ യൂണിറ്റുകളെ മാറ്റിനിര്‍ത്തിയത്. മൃഗക്ഷേമ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതായിരുന്നു കാരണം. ഇതേത്തുടര്‍ന്ന് എട്ട് ജില്ലകളില്‍ എബിസി പദ്ധതി ഏതാണ്ട് പൂര്‍ണമായും തടസപ്പെട്ടെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. വിഷയത്തില്‍ സുപ്രീംകോടതി അനുകൂല നിലപാട് സ്വീകരിച്ചാലേ സര്‍ക്കാരിന് എന്തെങ്കിലും ചെയ്യാനാവൂയെന്ന് ഹൈക്കോടതിയില്‍ ജസ്റ്റിസ് സിരിജഗനും വ്യക്തമാക്കിയിരുന്നു.

ആക്രമണകാരികളായ തെരുവുനായകളെ കൊല്ലാന്‍ അനുമതി ലഭിക്കുമോ? ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍
തെരുവുനായ ശല്യം രൂക്ഷമാകാന്‍ കാരണം എബിസി ചട്ടം നടപ്പാക്കാത്തത്: ജസ്റ്റിസ് സിരിജഗൻ സമിതി
logo
The Fourth
www.thefourthnews.in