ഫോണിലൂടെ വധഭീഷണി; പരാതി നല്‍കി നടന്‍ സുരാജ് വെഞ്ഞാറമൂട്

ഫോണിലൂടെ വധഭീഷണി; പരാതി നല്‍കി നടന്‍ സുരാജ് വെഞ്ഞാറമൂട്

സ്വകാര്യ നമ്പറിലും വാട്‌സ്ആപ്പിലും തുടര്‍ച്ചയായി ഭീഷണി മെസ്സേജുകളും കോളുകളും വന്നിരുന്നു
Updated on
1 min read

നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ സൈബര്‍ ആക്രമണം. വധഭീഷണിയുള്‍പ്പെടെയുള്ള ഫോണ്‍ വിളികള്‍ വന്നതിന് പിന്നാലെ സുരാജ് കാക്കനാട് പോലീസിന് പരാതി നല്‍കി. മണിപ്പൂര്‍ വിഷയത്തില്‍ പ്രതികരിച്ച താരം എന്തുകൊണ്ട് ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ മരണത്തില്‍ പ്രതികരിക്കുന്നില്ലെന്ന് ചോദിച്ചാണ് ഭീഷണിയെന്നാണ് പരാതിയിലുള്ളത്. സ്വകാര്യ നമ്പറിലും വാട്‌സ്ആപ്പിലും തുടര്‍ച്ചയായി ഭീഷണി മെസ്സേജുകളും കോളുകളും വരുന്നതായും ഫോണ്‍ സ്വിച്ച് ഓഫ് ആക്കി വെക്കേണ്ട അവസ്ഥയാണ് ഇപ്പോഴെന്നും അദ്ദേഹം പറഞ്ഞു.

മണിപ്പൂര്‍ വിഷയത്തില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്തതില്‍ താരം രൂക്ഷമായി പ്രതികരണം നടത്തിയിരുന്നു

മണിപ്പൂര്‍ വിഷയത്തില്‍ പ്രതികരിച്ച് താരം ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. ''മണിപ്പൂര്‍ അസ്വസ്ഥതയുണ്ടാക്കുന്നു അപമാനം കൊണ്ട് തലകുനിഞ്ഞു പോകുന്നു ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ'' എന്നായിരുന്നു സുരാജ് ഫേസ്ബുക്കില്‍ കുറിച്ചത്.

എന്നാല്‍ ആലുവയില്‍ അഞ്ചു വയസുകാരി ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ താരം പ്രതികരണത്തിന് മുതിര്‍ന്നിരുന്നില്ല. ഇതു ചൂണ്ടിക്കാട്ടിയാണ് ഒരുവിഭാഗം ആള്‍ക്കാര്‍ സുരാജിനെതിരേ ഫോണിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും സൈബര്‍ ആക്രമണത്തിനു തുനിഞ്ഞത്.

logo
The Fourth
www.thefourthnews.in