ഉപഗ്രഹമാപ്പ് അബദ്ധജഡിലമെന്ന് താമരശേരി രൂപത; ബഫർസോണിനെതിരെ പ്രമേയം പാസാക്കി സിപിഎം ഭരിക്കുന്ന സുല്‍ത്താൻ ബത്തേരി നഗരസഭ

ഉപഗ്രഹമാപ്പ് അബദ്ധജഡിലമെന്ന് താമരശേരി രൂപത; ബഫർസോണിനെതിരെ പ്രമേയം പാസാക്കി സിപിഎം ഭരിക്കുന്ന സുല്‍ത്താൻ ബത്തേരി നഗരസഭ

ഉപഗ്രഹ റിപ്പോർട്ട് പുറത്തുവിടണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും സർക്കാർ തയ്യാറായില്ല. നാളെ കോഴിക്കോട്ടെ മലയോര മേഖലകളിൽ സമരം തുടങ്ങുമെന്നും ബിഷപ്പ് അറിയിച്ചു
Updated on
1 min read

ബഫര്‍സോണ്‍ ഉപഗ്രഹ സർവേ റിപ്പോർട്ട് പിൻവലിക്കണമെന്ന് താമരശേരി രൂപത. അബദ്ധങ്ങൾ നിറഞ്ഞ റിപ്പോർട്ടാണ് പുറത്തുവന്നതെന്ന് താമരശേരി രൂപത ബിഷപ്പ് മാർ റമഞ്ചിയോസ് ഇഞ്ചനാനിയൽ പറഞ്ഞു. ഉപഗ്രഹ റിപ്പോർട്ട് പുറത്തുവിടണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും സർക്കാർ തയ്യാറായില്ല. കര്‍ഷകരെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കാത്ത തരത്തില്‍ വേണം ബഫര്‍സോണിന്റെ അതിര്‍ത്തി നിശ്ചയിക്കണെമന്ന് അഭ്യര്‍ത്ഥന. ഇക്കാര്യങ്ങള്‍ നിരവധി തവണ സര്‍ക്കാരിന്റെ മുന്‍പില്‍ വച്ചതാണ്.

ഒരു അതിര്‍ത്തി പോലും കൃത്യമായി നിശ്ചയിക്കാതെയാണ് ഉപഗ്രഹ മാപ്പ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ മാപ്പ് പ്രസിദ്ധീകരിച്ചവര്‍ക്ക് മാപ്പ് കൊടുക്കാന്‍ പറ്റില്ലെന്നും താമരശേരി ബിഷപ്പ് പറഞ്ഞു. കര്‍ഷകരുടെ അവസ്ഥ മനസിലാക്കാതെ, മലയോരങ്ങളിലെ ജനങ്ങളുടെ അവസ്ഥ മനസിലാക്കാതെ മാപ്പ് പ്രസിദ്ധീകരിച്ചവര്‍ക്ക് എങ്ങനെ മാപ്പ് കൊടുക്കാന്‍ പറ്റുമെന്നും ബിഷപ്പ് ചോദിച്ചു.

ഉപഗ്രഹമാപ്പ് അബദ്ധജഡിലമെന്ന് താമരശേരി രൂപത; ബഫർസോണിനെതിരെ പ്രമേയം പാസാക്കി സിപിഎം ഭരിക്കുന്ന സുല്‍ത്താൻ ബത്തേരി നഗരസഭ
ബഫര്‍സോണില്‍ മലയോരം രാഷ്ട്രീയ സമര വേദിയാകുന്നു; സര്‍ക്കാരും കെസിബിസിയും പറയുന്ന നിലപാടുകള്‍ ഇങ്ങനെ

നിലവില്‍ പ്രസിദ്ധീകരിച്ച മാപ്പ് പിന്‍വലിക്കണം. ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ആശ്രയിക്കാതെ മൂന്ന് മന്ത്രിമാരെ ഇതിനായി നിയോഗിക്കണം. അവരുടെ നേതൃത്വത്തില്‍ പഠനം നടത്തണെമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും ബിഷപ്പ് പറഞ്ഞു. നാളെ കോഴിക്കോട്ടെ മലയോര മേഖലകളിൽ സമരം തുടങ്ങുമെന്നും ബിഷപ്പ് അറിയിച്ചു.

അതേസമയം, ബഫർസോൺ വിഷയത്തില്‍ പ്രമേയം പാസാക്കി സുല്‍ത്താൻ ബത്തേരി നഗരസഭയും രംഗത്തെത്തി. സിപിഎം നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് പ്രമേയം പാസാക്കിയത്. സുല്‍ത്താന്‍ ബത്തേരി നഗരമാകെ ബഫര്‍സോണ്‍ പരിധിയിലാണ് വരുന്നത്. നേരിട്ട് വിവരശേഖരണം നടത്തണമെന്നും വനാതിർത്തിയിൽ നിന്ന് വനത്തിനുള്ളിലേക്ക് ബഫർസോൺ നിശ്ചയിക്കണമെന്നും നഗരസഭ ആവശ്യപ്പെട്ടു.

logo
The Fourth
www.thefourthnews.in