മിസ് കേരളയായി ലിസ്; ഫസ്റ്റ് റണ്ണര്‍ അപ്പ് ശാംഭവി

മിസ് കേരളയായി ലിസ്; ഫസ്റ്റ് റണ്ണര്‍ അപ്പ് ശാംഭവി

പല മേഖലകളില്‍ നിന്നും വ്യത്യസ്താഭിരുചികളുള്ള 24 പേരാണ് അന്തിമഘട്ടത്തില്‍ മാറ്റുരച്ചത്
Updated on
1 min read

കേരളത്തിന്റെ സൗന്ദര്യറാണി പട്ടം ലിസ് ജയ്‌മോന്‍ ജേക്കബിന്. സ്വയംവര ഇംപ്രസാരിയോ മിസ് കേരള 2022 ആയി ലിസ് ജയ്‌മോന്‍ ജേക്കബിനെ തിരഞ്ഞെടുത്തു. ലിസ് കോട്ടയം സ്വദേശിയാണ്. ഗുരുവായൂര്‍ സ്വദേശി കെ. ശാംഭവിയാണ് ഫസ്റ്റ് റണ്ണര്‍ അപ്പ്. നിമ്മി കെ പോളിനെ സെക്കന്‍ഡ് റണ്ണര്‍ അപ്പായും തിരഞ്ഞെടുത്തു. കൊച്ചയിലെ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സൗന്ദര്യ മത്സരം അരങ്ങേറിയത്. 24 പേരാണ് അന്തിമഘട്ടത്തില്‍ മത്സരത്തില്‍ മാറ്റുരച്ചത്.

പ്രധാന ടൈറ്റിലുകള്‍ കൂടാതെ മിസ് ടാലന്റ്, മിസ് വോയ്സ്, മിസ് ബ്യൂട്ടിഫുള്‍ ഐസ്, മിസ് ബ്യൂട്ടിഫുള്‍ സ്‌മൈല്‍, മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍, മിസ് ഫോട്ടോജെനിക്, മിസ് ഫിറ്റ്‌നസ്, മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍ എന്നിവരെയും തിരഞ്ഞെടുത്തു. രാവിലെ ഒന്‍പത് മണിയോടെ ആരംഭിച്ച മത്സരത്തില്‍ മൂന്ന് ഫൈനല്‍ റൗണ്ടുകളായിരുന്നു ഉണ്ടായിരുന്നത്. സാരി റൗണ്ട് വിത്ത് ഇന്‍ട്രൊഡക്ഷന്‍, ക്വസ്റ്റ്യന്‍ റൗണ്ട് ഇന്‍ വെസ്റ്റേണ്‍ കോസ്റ്റ്യൂം, ഗൗണ്‍ വിത്ത് കോമണ്‍ ക്വസ്റ്റ്യന്‍ റൗണ്ട് എന്നിവയായിരുന്നു ഫൈനല്‍ റൗണ്ടുകള്‍.

logo
The Fourth
www.thefourthnews.in