ഏകീകൃത കുര്‍ബാന നിലനില്‍ക്കില്ലെന്ന് ആര്‍ച്ച് ബിഷപ്പ്; സിനഡ് അനുകൂലികളെ കൈവിട്ട് സഭാ നേതൃത്വം

ഏകീകൃത കുര്‍ബാന നിലനില്‍ക്കില്ലെന്ന് ആര്‍ച്ച് ബിഷപ്പ്; സിനഡ് അനുകൂലികളെ കൈവിട്ട് സഭാ നേതൃത്വം

ജനാഭിമുഖ കുര്‍ബാനയ്‍ക്കെതിരെ വിശ്വാസികള്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ കോടതി ഉത്തരവുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മേജര്‍ ആര്‍ച്ച് ബിഷപ്പ് തട്ടില്‍ റാഫേല്‍ കോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കി
Updated on
1 min read

എറണാകുളം - അങ്കമാലി അതിരൂപത കുര്‍ബാന തര്‍ക്കത്തില്‍ അതിരൂപത അംഗങ്ങളായ സിനഡ് അനുകൂലികളെ കൈവിട്ട് സഭാ നേതൃത്വം. ജനാഭിമുഖ കുര്‍ബാനയ്‍ക്കെതിരെ വിശ്വാസികള്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ കോടതി ഉത്തരവുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മേജര്‍ ആര്‍ച്ച് ബിഷപ്പ് തട്ടില്‍ റാഫേല്‍ കോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കി. ഏകീകൃത കുര്‍ബാന അര്‍പ്പണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് സിനഡ് അനുകൂലികള്‍ നല്‍കിയ ഹര്‍ജികള്‍ നിലനില്‍ക്കില്ലന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി.

കുര്‍ബാന തര്‍ക്കം ചൂടുപിടിച്ച് നിന്ന സമയത്ത് എറണാകുളം - അങ്കമാലി അതിരൂപതയിലെ ഇരുപതോളം പള്ളികളിലെ സിനഡ് അനുകൂലികളായ വിശ്വാസികളാണ് ഏകീകൃത കുര്‍ബാന അര്‍പ്പണം മാത്രമേ തങ്ങളുടെ ഇടവകകളില്‍ നടപ്പാക്കാവു എന്നാവശ്യപ്പെട്ട് കോടതികളെ സമീപിച്ചത്.

ഈ കേസുകളില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതില്‍ ഏകീകൃത കുര്‍ബാന അര്‍പ്പണം മാത്രമാണ് സഭയുടെ കുര്‍ബാനക്രമമെന്നും, ജനാഭിമുഖ ക്രമം മുടക്കിയതാണെന്നുമായിരുന്നു മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ നിലപാട്. ഇതുകൂടി പരിഗണിച്ചാണ് പന്ത്രണ്ടോളം പള്ളികളില്‍ സിനഡ് അനുകൂലികള്‍ക്ക് അനുകൂലമായ കോടതി വിധി ലഭിച്ചത്. ഈ വിധി റദ്ദാക്കണമെന്നാണ് മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ പുതിയ നിലപാട്.

ഏകീകൃത കുര്‍ബാന നിലനില്‍ക്കില്ലെന്ന് ആര്‍ച്ച് ബിഷപ്പ്; സിനഡ് അനുകൂലികളെ കൈവിട്ട് സഭാ നേതൃത്വം
കോടതി കയറിയ യാക്കോബായ- ഓര്‍ത്തഡോക്‌സ് സഭാതര്‍ക്കം: എന്തുകൊണ്ട് പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല?

ഇതോടെ ഈ പള്ളികളിലും ജനാഭിമുഖ കുര്‍ബാന തിരികെ വരും. ജൂലൈ ഒന്നിന് രാത്രി ആര്‍ച്ച് ബിഷപ്പ് പാംപ്ലാനി ജോസഫ്, ബിഷപ്പുമാരായ പുത്തൂര്‍ ബോസ്‌കോ, വാണിയപ്പുരക്കല്‍ സെബാസ്റ്റ്യന്‍, ചാന്‍സിലര്‍ കാവില്‍ പുരയിടം അബ്രാഹം എന്നിവര്‍ എറണാകുളം - അങ്കമാലി അതിരൂപതയിലെ പ്രതിനിധി സംഘവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് കുര്‍ബാന തര്‍ക്കത്തിന് പരിഹാരമായത്. അന്നത്തെ തീരുമാനപ്രകാരമാണ് സത്യവാങ്മൂലം മേജര്‍ ആര്‍ച്ച് ബിഷപ്പ് തിരുത്തിയതെന്നാണ് അതിരുപതയുടെ നിലപാട്.

ഇതോടെ സിനഡിന്റെ നിലപാടിനനുസരിച്ച് പരസ്യ നിലപാട് സ്വീകരിച്ചവര്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. അതിരൂപതയിലെ സിനഡ് അനുകൂലികളുടെ നേതാവായിരുന്ന ഫാ. ആന്റണി പൂതവേലിക്ക് മറ്റൊരു രൂപതയില്‍ അഭയം തേടേണ്ട സാഹചര്യമാണുള്ളത്.

ഏകീകൃത കുര്‍ബാന നിലനില്‍ക്കില്ലെന്ന് ആര്‍ച്ച് ബിഷപ്പ്; സിനഡ് അനുകൂലികളെ കൈവിട്ട് സഭാ നേതൃത്വം
കുർബാന തർക്കത്തിന് താൽകാലിക പരിഹാരം; സീറോ മലബാർ സഭയിൽ പൂർണമായും സിനഡ് കുർബാന നടപ്പാകും

ഇതിനിടെ മേജര്‍ ആര്‍ച്ച് ബിഷപ്പ്‌ന്റെ നിര്‍ദ്ദേശപ്രകാരം അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ പുറത്തിറക്കിയ പുതിയ സര്‍ക്കുലറുകളില്‍ ഒപ്പുവെക്കാന്‍ അതിരുപത കൂരിയ വിസമ്മതിച്ചതോടെ അതിരൂപതക്കായി പുതിയ വൈസ് ചാന്‍സിലറെ താല്‍കാലികമായി സിനഡ് നീയമിച്ചു. ഇത് അംഗീകരിക്കില്ലന്ന് അതിരൂപത സിനഡിനെ അറിയിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in