സീറോ - മലബാർ സഭ പിളർപ്പിലേക്ക്; ആദ്യഘട്ട നടപടി ഇന്നുണ്ടാകുമോ?

സീറോ - മലബാർ സഭ പിളർപ്പിലേക്ക്; ആദ്യഘട്ട നടപടി ഇന്നുണ്ടാകുമോ?

വത്തിക്കാനിലേക്ക് ഉറ്റുനോക്കി വിശ്വാസികൾ, മെത്രാൻമാരുടെ വിയോജനക്കുറിപ്പ് ദ ഫോർത്തിന്
Updated on
1 min read

സീറോ - മലബാർ സഭ പിളർപ്പിലേക്ക്. കടുത്ത നടപടിക്ക് അനുവാദം നൽകി സീറോ - മലബാർ സഭാ സിനഡ്. എറണാകുളം - അങ്കമാലി അതിരൂപത അംഗങ്ങളായ ഒരു സംഘം മെത്രാന്മാരുടെ ശക്തമായ എതിർപ്പിനെ മറികടന്നാണ് അനുവാദം നൽകിയത്. അതേസമയം, മഹറോൻ ശിക്ഷ ഒഴിവാക്കണമെന്ന് കാണിച്ച് ഒരുകൂട്ടം മെത്രാന്മാർ വിയോജനകുറിപ്പുമായി രംഗത്ത് വന്നിട്ടുണ്ട്.

Attachment
PDF
dissent note.pdf
Preview
സീറോ - മലബാർ സഭ പിളർപ്പിലേക്ക്; ആദ്യഘട്ട നടപടി ഇന്നുണ്ടാകുമോ?
സീറോ മലബാര്‍ സഭയില്‍ പ്രതിസന്ധി കനക്കുന്നു; ഏകാഭിപ്രയത്തില്‍ എത്താതെ സിനഡ്, മെത്രാന്‍മാര്‍ക്ക് അന്ത്യശാസനവുമായി വിമതര്‍

സിനഡിൽ ഇത്തവണയും അഭിപ്രായവ്യത്യാസം രൂക്ഷമാണ്. നടപടിക്രമങ്ങളിലെ വീഴ്ച്ചകൾ മൂലം വത്തിക്കാൻ ഇടപെടലിനെ തുടർന്ന് മാറ്റി വച്ച ജൂൺ 14 ലെ സിനഡ് 19 ചേർന്നപ്പോഴും കടുത്ത തർക്കവും, വാക്ക് പോരും തുടർന്നു. എന്നാൽ വത്തിക്കാൻ നൽകിയ നിർദ്ദേശങ്ങൾ പാലിക്കുക മാത്രമാണ് സിനഡിൻ്റെ ഏക അജണ്ട എന്ന് ഔദ്യോഗിക പക്ഷം നിലപാടെടുക്കുകയായിരുന്നു. ഇതോടെ ഈ മാസം 13 ന് തങ്ങൾ നൽകിയ കത്ത് അജണ്ടയിൽ ഉൾപ്പെടുത്തി ചർച്ച ചെയ്യണമെന്ന് എറണാകുളം - അങ്കമാലി അതിരൂപത അംഗങ്ങളായ മെത്രാന്മാർ ഉന്നയിച്ചു.

സീറോ - മലബാർ സഭ പിളർപ്പിലേക്ക്; ആദ്യഘട്ട നടപടി ഇന്നുണ്ടാകുമോ?
ഓണ്‍ലൈന്‍ സിനഡിന് മുന്‍പ് തീരുമാനം പുറത്തുവിട്ട് സീറോ മലബാര്‍ സഭ; വിവാദമായി പുതിയ സര്‍ക്കുലര്‍

ചാന്ദാ രൂപത മെത്രാൻ എപ്രേം നരിക്കുളം, രാജ് കോട്ട് മെത്രാൻ ചിറ്റൂപ്പറമ്പിൽ ജോസ്, ഫരിദാബാദ് മെത്രാൻ ഭരണികുളങ്ങര കുര്യാക്കോസ്, മാണ്ഡ്യ മെത്രാൻ അടയന്ത്രത്ത് സെബാസ്റ്റ്യൻ, ഫരീദാബാദ് സഹായ മെത്രാൻ പുത്തൻവീട്ടിൽ ജോസ് എന്നിവരായിരുന്നു എറണാകുളം വിമതർക്കായി സിനഡിൽ ശബ്ദമുയർത്തിയത്. സിനഡ് ചേരുന്നതിന് മുൻപെ സിനഡാനന്തര സർക്കുലർ പുറത്തിറങ്ങിയതടക്കം കാര്യങ്ങൾ ഉയർത്തി ഇവർ സഭാ കൂര്യയെ പ്രതിക്കൂട്ടിൽ നിർത്തി. വിമത വിഭാഗത്തോട് സംസാരിച്ച് ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ തങ്ങൾക്ക് ഒരവസരം വേണമെന്ന് ഇവർ ആവശ്യപ്പെട്ടു. എന്നാൽ കാര്യങ്ങൾ കൈവിട്ട് പോയെന്നും വത്തിക്കാൻ തയാറാക്കി നൽകിയ രേഖ വത്യാസങ്ങൾ ഒന്നും ഇല്ലാതെ അംഗീകരിക്കക എന്നത് മാത്രമാണ് ഏക അജണ്ടയെന്ന് മേജർ ആർച്ച് ബിഷപ്പ് വ്യക്തമാക്കി. ഇതിനെ ഭൂരിപക്ഷം അംഗീകരിച്ചതോടെ സിനഡ് സമാപിച്ചു.

ഇന്ന് നിർണായക ദിനം

വത്തിക്കാൻ പ്രഖ്യാപനങ്ങൾക്കായി ഉറ്റുനോക്കുകയാണ് വിശ്വാസികൾ. എറണാകുളം - അങ്കമാലിക്ക് മെത്രാനെ നൽകി രൂപത വിഭജിച്ച് മേജർ ആർച്ച് ബിഷപ്പ് ന് പുതിയ ആസ്ഥാന രൂപത നൽകുന്നതും, മാരത്തോൺ കുർബാന നടത്തിയ 34 വൈദികർക്ക് ആദ്യഘട്ടത്തിൽ മഹറോൻ കൽപ്പിക്കുന്നതും. സഭാ കൂരിയായുടെ പുനസംഘടനയും അടക്കം സങ്കീർണമായ പ്രഖ്യാപനങ്ങൾ ഇന്നുണ്ടാകുമെന്നാണ് സൂചന.

സീറോ - മലബാർ സഭ പിളർപ്പിലേക്ക്; ആദ്യഘട്ട നടപടി ഇന്നുണ്ടാകുമോ?
സീറോ - മലബാർ സഭയിൽ പ്രതിസന്ധി കനക്കുന്നു; മതകോടതികൾക്കെതിരെ അല്മായ മുന്നേറ്റം

എന്താണെങ്കിലും സീറോ മലബാർ സിനഡിന് കീഴടങ്ങില്ലന്ന വിമത വിഭാഗത്തിൻ്റെ തീരുമാനത്തിന് മാറ്റമില്ലന്നത് പിളപ്പല്ലാതെ മറ്റൊരു വഴിയില്ലന്ന് ഉറപ്പിക്കുന്നു. അതിരൂപത കൂരിയയുടെ നിലപാടിനനുസരിച്ചാകും സ്വത്തുവകകൾ മാറുക. പള്ളിപിടിത്തം അടക്കം ക്രമസമാധാനപ്രശ്നങ്ങൾക്ക് എറണാകുളം - അങ്കമാലി അതിരൂപത വേദിയാകുമെന്ന അവസ്ഥയും സംജാതമാകും.

logo
The Fourth
www.thefourthnews.in