കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

'സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള പുതിയ നീക്കം കർഷകരോടുള്ള വെല്ലുവിളി'; ബഫർ സോണില്‍ നിലപാട് കടുപ്പിച്ച് സിറോ മലബാർ സഭ

31-ാമത് സിറോ മലബാർ സഭ സിനഡിന് ശേഷം കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പുറത്തിറക്കിയ സർക്കുലറിലാണ് വിമർശനങ്ങള്‍
Updated on
1 min read

ബഫർ സോൺ വിഷയത്തിൽ സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് സിറോ മലബാർ സഭ സിനഡ്. സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള പുതിയ നീക്കം കർഷകരോടുള്ള വെല്ലുവിളിയാണെന്ന് 31-ാമത് സിറോ മലബാർ സഭ സിനഡിന് ശേഷം കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പുറത്തിറക്കിയ സർക്കുലറിൽ കുറ്റപെടുത്തി. ജനുവരി 11ലെ സുപ്രീംകോടതി പരാമർശം കർഷകർക്ക് ആശാവഹമാണ്. കണ്ണൂർ ജില്ലയിലെ ആറളം മുതൽ തിരുവനന്തപുരം ജില്ലയിലെ നെയ്യാർ വരെ വ്യാപിച്ച് കിടക്കുന്ന 23 വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള ജനങ്ങൾ കുടിയിറക്ക് ഭീഷണിയിലാണ്. അട്ടപ്പാടിയിൽ വനംവകുപ്പ് ഇപ്പോൾ ശുപാർശ ചെയ്ത ഭവാനി വന്യജീവി സങ്കേതവും കൂടുതൽ ദോഷകരമായി ബാധിക്കും. ഇത്തരം നീക്കങ്ങൾ കർഷകരോടുള്ള വെല്ലുവിളിയാണെന്നും സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
ബഫര്‍സോണില്‍ നിലപാട് കര്‍ശനമാക്കി സഭ; ചോരയൊഴുക്കിയും തടയുമെന്ന് ബിഷപ്പ്, പുരയിടമോ കൃഷിയിടമോ ഉള്‍പ്പെടില്ലെന്ന് സിപിഎം

കർഷകരെ മറന്ന് പരിസ്ഥിതി സംരക്ഷണം പ്രായോഗികമല്ല

വനാതിർത്തിക്കുള്ളിൽ ബഫർസോൺ നിലനിർത്തണം. പുതുതായി നിർദേശിച്ച ഭവാനി വന്യജീവി സങ്കേത ശുപാർശ അടിയന്തരമായി പിൻവലിക്കണം. വന്യജീവി സങ്കേതങ്ങളുടെ അതിർത്തി നിർണയത്തിലെ തെറ്റുതിരുത്താൻ സമയം അനുവദിക്കാൻ കോടതിയിൽ സർക്കാർ ആവശ്യപെടണം. സാങ്കേതിക പിഴവുകൾ കൊണ്ട് വനാതിർത്തിക്കുള്ളിൽ പെട്ടുപോയ നിരവധി ജനവാസ മേഖലകളും ക്യഷിയിടങ്ങളും സംരക്ഷിക്കാൻ പ്രസ്തുത പ്രദേശത്ത് പുനർനിർണയം ആവശ്യമാണ്. കർഷകരെ മറന്ന് പരിസ്ഥിതി സംരക്ഷണം പ്രായോഗികമല്ലെന്നുമാണ് സിനഡിന്റെ കണ്ടെത്തൽ.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
ബഫർസോൺ വിഷയം; അനുനയ നീക്കവുമായി സർക്കാർ; വഴങ്ങാതെ ബിഷപ്പ്
logo
The Fourth
www.thefourthnews.in