താനൂർ കസ്റ്റഡി മരണം: പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് നൽകാത്തതിൽ സംശയം ഉന്നയിച്ച് താമിറിന്റെ കുടുംബം

താനൂർ കസ്റ്റഡി മരണം: പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് നൽകാത്തതിൽ സംശയം ഉന്നയിച്ച് താമിറിന്റെ കുടുംബം

പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കുന്നതിനായി കോടതിയെ സമീപിക്കാൻ കുടുംബം
Updated on
1 min read

പോലീസ് മർദിച്ച് കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്ന മമ്പുറം മൂഴിക്കൽ സ്വദേശി താമിർ ജിഫ്രിയുടെ (30) വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് നൽകാൻ പോലീസ് തയ്യാറാകാത്തതിൽ സംശയമുണ്ടെന്ന് കുടുംബം. പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിലെ വിവരങ്ങൾ മാത്രമെ ഇപ്പോഴും കുടുംബത്തിന് അറിയൂ. പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിനായി മലപ്പുറം ജില്ലാ കളക്ടറേയും താനൂർ പോലീസിനേയും ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ലെന്ന് സഹോദരൻ ഹാരിസ് 'ദ ഫോർത്തി'നോട് പറഞ്ഞു. റിപ്പോർട്ട് ലഭിക്കുന്നതിനായി കോടതിയെ സമീപിക്കാനിരിക്കുകയാണ് കുടുംബം ഇപ്പോൾ.

താനൂർ കസ്റ്റഡി മരണം: പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് നൽകാത്തതിൽ സംശയം ഉന്നയിച്ച് താമിറിന്റെ കുടുംബം
മലപ്പുറത്ത് ലഹരിക്കേസില്‍ പിടികൂടിയ യുവാവ് കസ്റ്റഡിയില്‍ മരിച്ചു; മര്‍ദനമെന്ന് ആരോപണം, പ്രതിഷേധം

താമിറിന്റെ പേരിൽ രണ്ട് ആക്സിഡന്റ് കേസും രണ്ട് അടിപിടി കേസും ഉണ്ടായിരുന്നു. ഒരിക്കൽരാത്രി ഒരുമണിയോടെ പോലീസ് വീട്ടിലെത്തി, തന്നോട് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടതായി ഹാരിസ് പറയുന്നു. താമിറിന്റെ പേരിലുള്ള കേസിലായിരുന്നു ഇത്. അതുകൊണ്ടുതന്നെ താൻ ഹാജരായില്ലെന്ന് ഹാരിസ് പറയുന്നു. രാത്രി ഒരുമണിക്ക് പോലീസ് വീട്ടിൽ വന്നത് കുടുംബത്തെ പേടിപ്പിക്കാനായിരുന്നിരിക്കാമെന്നും അദ്ദേഹം പറയുന്നു. താമിറിനോട് പോലീസിന് വല്ല വൈര്യാഗവുമുണ്ടായിരുന്നോ എന്ന ചോദ്യത്തിനുള്ള ഹാരിസിന് പറയാനുള്ളത് ഈ സംഭവം മാത്രമാണ്.

താനൂർ കസ്റ്റഡി മരണം: പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് നൽകാത്തതിൽ സംശയം ഉന്നയിച്ച് താമിറിന്റെ കുടുംബം
ഗുരുതര ആരോഗ്യ പ്രശ്ങ്ങൾ സൃഷ്ടിക്കും; ഇന്ത്യൻ കഫ്സിറപ്പിന് ഇറാഖിൽ ലോകാരോഗ്യ സംഘടനയുടെ വിലക്ക്

ഓഗസ്റ്റ് ഒന്നിന് പുലർച്ചെ നാലരയോടെ താമിർ കുഴഞ്ഞുവീണെന്നാണ് പോലീസ് കുടുംബത്തോട് പറഞ്ഞത്. ഹാരിസിനെ വിവരമറിയിച്ചത് രാവിലെ 10.30നാണ്. ഇതിനിടയ്ക്ക് വീട്ടിൽ അപരിചിതരായ രണ്ടുപേരെത്തി താമിർ ആശുപത്രിയിലാണെന്ന് അറിയിച്ച് തിരിച്ചുപോവുകയും ചെയ്തു. മയക്കുമരുന്ന് അമിതമായി ഉപയോഗിച്ച് മരിച്ചെന്നായിരുന്നു പോലീസ് ആദ്യം അറിയിച്ചത്. എന്നാൽ താമിറിന്റെ ശരീരത്തിൽ തുടയുടെ ഭാഗത്തും നെഞ്ചിലും ഉൾപ്പെടെ നിറയെ മുറിവുകളുണ്ടായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിശദാംശങ്ങൾ കുടുംബത്തോടും മാധ്യമങ്ങളോടും പോലീസ് പങ്കുവയ്ക്കാത്തതിലും കുടുംബത്തിന് സംശയമുണ്ട്.

ജോലി സംബന്ധമായി താമിർ ചേളാരിയിൽ മുറിയെടുത്ത് താമസം ആരംഭിച്ചിട്ട് ഏതാനും മാസങ്ങളേ ആയിരുന്നുള്ളൂ. സെയിൽസ്മാനായിട്ടായിരുന്നു വിവിധ സ്ഥലങ്ങളിൽ താമിർ ജോലി ചെയ്തിരുന്നത്. താമിർ ജിഫ്രി ഒരു മൊബൈൽ കടയിൽ ജോലിക്ക് കയറാനായുള്ള തയ്യാറെടുപ്പിലായിരുന്നെന്നും ഹാരിസ് 'ദ ഫോർത്തി'നോട് പറഞ്ഞു.

താനൂർ കസ്റ്റഡി മരണം: പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് നൽകാത്തതിൽ സംശയം ഉന്നയിച്ച് താമിറിന്റെ കുടുംബം
'എക്സോർസിസ്റ്റ്' സംവിധായകൻ വില്യം ഫ്രീഡ്‌കിൻ അന്തരിച്ചു

അടിമുടി ദുരൂഹത

താമിർ ജിഫ്രിയെ കിടത്തിയിരുന്ന പോലീസുകാരുടെ വിശ്രമമുറിയിൽ നിന്നും രക്തക്കറ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയത് വലിയ ദുരൂഹതകളിലേക്കാണ് വിരൽചൂണ്ടുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലേത് പ്രകാരം മൃതദേഹത്തിൽ മർദനമേറ്റ ഇരുപതോളം പാടുകളുണ്ട്. വയറിനുള്ളിൽ നിന്ന് മയക്കുമരുന്നെന്ന് കരുതുന്ന രണ്ട് പായ്ക്കറ്റുകളും കണ്ടെത്തി. താമിറിനെയും കൂട്ടുകാരെയും മയക്കുമരുന്നുമായി താനൂർ ദേവധാർ മേൽപാലത്തിന് സമീപത്ത് വച്ച് പിടികൂടിയെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്. താമിറിന്റെ കുടുംബം ഇത് നിഷേധിക്കുകയാണ്. താനൂരിൽ നിന്നും 18 കിലോമീറ്റർ അപ്പുറത്തുള്ള ചേളാരി ഭാഗത്തുവച്ചാണ് താമിറിനെ പോലീസ് പിടികൂടിയതെന്ന് ബന്ധുക്കൾ സംശയിക്കുന്നത്.

ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയിൽ നിന്നും അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി താനൂർ പോലീസ് സ്റ്റേഷനിലെ എട്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.

താനൂർ കസ്റ്റഡി മരണം: പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് നൽകാത്തതിൽ സംശയം ഉന്നയിച്ച് താമിറിന്റെ കുടുംബം
മണിപ്പൂര്‍: ലോക്‌സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് ഇന്ന് തുടക്കം; സർക്കാരിനെ പ്രതിരോധത്തിലാക്കാൻ 'ഇന്ത്യ'
logo
The Fourth
www.thefourthnews.in