പതിനാറുകാരിയെ ബലാത്സംഗം ചെയ്ത് പ്ലാറ്റ്ഫോമിൽ ഉപേക്ഷിച്ചു : നാല് പേർ കോഴിക്കോട് പിടിയിൽ

പതിനാറുകാരിയെ ബലാത്സംഗം ചെയ്ത് പ്ലാറ്റ്ഫോമിൽ ഉപേക്ഷിച്ചു : നാല് പേർ കോഴിക്കോട് പിടിയിൽ

ഉത്തർപ്രദേശ് ഖാസിപൂർ സ്വദേശിനായ പതിനാറുകാരിയാണ് ബലാത്സംഗത്തിനിരയായത്
Updated on
1 min read

കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് പ്ലാറ്റ്ഫോമിൽ ഉപേക്ഷിച്ച നാല് ഇതരസംസ്ഥാന തൊഴിലാളികളെ കോഴിക്കോട് റെയില്‍വെ സംരക്ഷണ സേന പിടികൂടി. ഉത്തർപ്രദേശ് ഖാസിപൂർ സ്വദേശിനായ പതിനാറുകാരിയാണ് ബലാത്സംഗത്തിനിരയായത്. ട്രെയിനില്‍ വച്ച് സൗഹൃദം സ്ഥാപിച്ച പ്രതികള്‍ കുട്ടിയെ കോഴിക്കോട്ടെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ സ്‌റ്റേഷനില്‍ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.

പ്രതികള്‍ കോഴിക്കോട് നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ ജോലി ചെയ്യുന്നവരാണെന്ന് പോലീസ് വ്യക്തമാക്കി

വാരാണസിയില്‍ നിന്ന് ചെന്നൈയിലുള്ള സഹോദരിയുടെ അടുത്തേക്ക് പോകുന്നതിനിടെയാണ് പെൺകുട്ടി ട്രെയിനില്‍ വെച്ച് യുവാക്കളെ പരിചയപ്പെടുന്നത്. പിന്നീട് പെൺകുട്ടിയെ ചെന്നൈയിൽ ഇറങ്ങാൻ അനുവദിക്കാതെ യുവാക്കൾ പാലക്കാട് വരെ എത്തിച്ചു. പാലക്കാട് നിന്നും പെൺകുട്ടിയെ ബസ്സിൽ കോഴിക്കോട് എത്തിക്കുകയും പാളയം ബസ് സ്റ്റാൻഡിന് സമീപത്തുള്ള വാടകമുറിയിൽ എത്തിച്ച് പീഡിപ്പിക്കുകയും ആയിരുന്നു. സംഭവത്തിൽ വാരാണസി സ്വദേശികളായ ഇകറാര്‍ ആലം (18), അജാജ് (25), ഷക്കീല്‍ഷാ (42), ഇര്‍ഷാദ് (23) എന്നിവരെ പോലീസ് പിടികൂടി. ഇവരെ കസബ പോലീസിനു കൈമാറി. പ്രതികള്‍ കോഴിക്കോട് നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ ജോലി ചെയ്യുന്നവരാണെന്ന് പോലീസ് പറഞ്ഞു.

പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി ഗവ. ചില്‍ഡ്രന്‍സ് ഹോമിലേക്കു മാറ്റി.

ശാരീരികമായി അവശനിലയിലായ പെണ്‍കുട്ടിയെ വെള്ളിയാഴ്ച പകല്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഉപേക്ഷിച്ച് യുവാക്കൾ കടന്നുകളയുകയായിരുന്നു. ഒന്നാം പ്ലാറ്റ്‌ഫോമില്‍ ഇരുന്നു കരയുകയായിരുന്ന കുട്ടിയെ ആര്‍പിഎഫ് സംഘം സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോയി സംസാരിച്ചപ്പോഴാണ് പീഡനത്തിനിരയായ വിവരം പോലീസ് അറിയുന്നത്.

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആര്‍പിഎഫ് റെയില്‍വേ പരിസരത്തുനിന്ന് തന്നെ നാല് യുവാക്കളെയും കസ്റ്റഡിയിലെടുക്കുകയും കസബ പോലീസിനു കൈമാറുകയും ചെയ്തു. പ്രതികളെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി ഗവ. ചില്‍ഡ്രന്‍സ് ഹോമിലേക്കു മാറ്റി. ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ ഉപേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയതും പ്രതികളെ പിടികൂടിയതും.

logo
The Fourth
www.thefourthnews.in