ചുട്ടുപൊള്ളി കേരളം; താപനില ഇനിയും ഉയര്‍ന്നേക്കും

ചുട്ടുപൊള്ളി കേരളം; താപനില ഇനിയും ഉയര്‍ന്നേക്കും

കേരളത്തില്‍ ഇന്നലെ റെക്കോര്‍ഡ് ചൂട്
Updated on
1 min read

കേരളത്തില്‍ വേനല്‍ചൂട് കനക്കുന്നു. ഈ സീസണിലെ ഏറ്റവും കൂടിയ താപനിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. മുണ്ടൂര്‍ ഐആര്‍ടിസിയിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന താപനില. കഴിഞ്ഞ വര്‍ഷം 42 ഡിഗ്രി ആയിരുന്നു കൂടിയ താപനില. ഇന്നലെ 12 സ്റ്റേഷനുകളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരുന്നു. രാവിലെ 9 മണി മുതലേ 30 ഡിഗ്രിക്ക് മുകളിലേക്ക് ചൂട് അനുഭവപ്പെടുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.

ചുട്ടുപൊള്ളി കേരളം; താപനില ഇനിയും ഉയര്‍ന്നേക്കും
കേരളത്തില്‍ കൊടും ചൂട്; എട്ട് ജില്ലകളില്‍ സൂര്യാഘാതത്തിന് സാധ്യതയെന്ന് ദുരന്ത നിവാരണ വകുപ്പ്

തുടര്‍ച്ചയായുളള താപനില വര്‍ധന നില്‍ക്കുന്നതിനാല്‍ പുഴകളിലും കുളങ്ങളിലും കിണറുകളിലുമെല്ലാം ജലനിരപ്പ് താഴുന്നതിന് കാരണമാകും. സംസ്ഥാനത്ത് അള്‍ട്രാ വയലറ്റ് വികിരണത്തോത് അപകടനിലയിലായതിനാല്‍ സൂര്യപ്രകാശം നേരിട്ടേല്‍ക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. ഉത്തരേന്ത്യയില്‍ നിലനില്‍ക്കുന്ന ഉഷ്ണതരംഗ സമാനമായ സാഹചര്യവും സൂര്യന്റെ ഉത്തരായനത്തിലേക്കുളള സഞ്ചാരവുമാണ് താലനില ഉയര്‍ത്തുന്നത്. അടുത്തയാഴ്ച വരെ താപനില ഉയര്‍ന്ന് നില്‍ക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചുട്ടുപൊള്ളി കേരളം; താപനില ഇനിയും ഉയര്‍ന്നേക്കും
വേനല്‍ ചൂടില്‍ ശരീരം തണുപ്പിക്കണോ? ഇതൊക്കെ ഒന്ന് ട്രൈ ചെയ്യൂ

അതോടൊപ്പം തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. ഉയരം കൂടിയ തിരമാലയ്ക്ക് സാധ്യതയുളളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്.

logo
The Fourth
www.thefourthnews.in