മാർപാപ്പയുടെ ഉത്തരവ് എറണാകുളം - അങ്കമാലി അതിരൂപതയിൽ നടപ്പാകില്ല; ക്രിസ്മസ് കുർബാന സംഘർഷമായി  മാറുമെന്ന് ആശങ്ക

മാർപാപ്പയുടെ ഉത്തരവ് എറണാകുളം - അങ്കമാലി അതിരൂപതയിൽ നടപ്പാകില്ല; ക്രിസ്മസ് കുർബാന സംഘർഷമായി മാറുമെന്ന് ആശങ്ക

അതിരൂപതയിൽ ക്രിസ്തുമസ് കുർബാന സംഘര്‍ഷമായി മാറുമെന്ന് ആശങ്ക. നിരവധി പള്ളികൾ അടച്ച് പൂട്ടിയേക്കും. ഒരു വർഷമായി അടച്ചിട്ടിരിക്കുന്ന അതിരൂപത ആസ്ഥാന ദേവാലയം കത്തീഡ്രൽ ബസലിക്ക ഈ ക്രിസ്മസിനും തുറക്കില്ല
Updated on
1 min read

സീറോ - മലബാർ സഭയിലെ എല്ലാ രൂപതകളിലും ക്രിസ്മസ് ദിനത്തിൽ ഏകീകൃത കുർബാന നടപ്പാക്കണമെന്ന വത്തിക്കാൻ നിർദ്ദേശം നടപ്പാകില്ലന്ന് ഉറപ്പായി. മാർപ്പായുടെ ഉത്തരവും അതിന്റെ പശ്ചാത്തലത്തിൽ പുറത്തിക്കിയ അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്ററുടെ സർക്കുലറും, പൊന്തിഫിക്കൽ ഡെലിഗേറ്റ് നൽകിയ കത്തും വിമതർ തള്ളി. ഏതെങ്കിലും ഒരു കുർബാന മാത്രം ചൊല്ലാം എന്ന ബദൽ നിർദ്ദേശമാണ് വിമതർ വത്തിക്കാന് മുൻപിൽ വച്ചത്.

ഏതെങ്കിലും ഒരു കുർബാന മാത്രം ചൊല്ലാം എന്ന ബദൽ നിർദ്ദേശവുമായി വിമത വിഭാഗം

ഇതിനിടെ കഴിഞ്ഞ ക്രിസ്മസ് മുതൽ അടഞ്ഞുകിടക്കുന്ന അതിരൂപത ആസ്ഥാന ദേവാലയമായ സെന്റ് മേരീസ് കത്തീഡ്രൽ ബസലിക്ക തുറന്ന് ക്രിസ്മസ് ദിനത്തിൽ ഏകീകൃത കുർബാന നടത്താനുള്ള അതിരൂപത അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ബോസ്കോ പുത്തൂരിന്റെ ശ്രമം പാളി. അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്ററും , ബസലിക്ക അഡ്മിനിസ്ട്രേറ്ററും തമ്മിലുള്ള ചർച്ചകൾക്കിടെ അരമനയിൽ എത്തിയ വിശ്വാസികൾ ഏകീകൃത കുർബാന നടന്നാൽ കുർബാനക്കിടെ സംഘർഷം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയായിരുന്നു. ഇതിനെ തുടർന്ന് രാത്രി വൈകി കത്തീഡ്രൽ ബസലിക്കാ യിലും അനുബന്ധ കുരിശ് പള്ളിയും തുറക്കില്ലന്നും, കുർബാന ഉണ്ടായിരിക്കില്ലന്നും ബസലിക്ക അഡ്മിനിസ്ട്രേറ്ററും , വികാരിയുമായ ഫാ. ആന്റണി പൂതവേലി വിശ്വാസികളെ അറിയിച്ചു.

മാർപാപ്പയുടെ ഉത്തരവ് എറണാകുളം - അങ്കമാലി അതിരൂപതയിൽ നടപ്പാകില്ല; ക്രിസ്മസ് കുർബാന സംഘർഷമായി  മാറുമെന്ന് ആശങ്ക
സീറോ മലബാര്‍ സഭയിലെ കുര്‍ബാന തര്‍ക്കം: മാര്‍പാപ്പയെ തള്ളി വൈദിക സമിതി, ജനാഭിമുഖ കുര്‍ബാന തുടരാന്‍ തീരുമാനം

അതിരൂപതയിലെ ചില ദേവാലയങ്ങളിൽ ഇന്ന് രാത്രി മുതൽ പൂർണ ഏകീകൃത കുർബാന ആരംഭിക്കുമെന്ന് വൈദികർ അറിയിച്ചിട്ടുണ്ട്. എന്നാൽ നടപ്പാകുമെന്ന് ഉറപ്പില്ല. ഈ സാഹചര്യത്തിൽ ദേവാലയങ്ങളിൽ ക്രിസ്മസ് ദിനത്തിൽ ചേരിതിരിഞ്ഞു സംഘർഷം ഉണ്ടാകുമെന്നാണ് ആശങ്ക.

മാർപാപ്പയുടെ ഉത്തരവ് എറണാകുളം - അങ്കമാലി അതിരൂപതയിൽ നടപ്പാകില്ല; ക്രിസ്മസ് കുർബാന സംഘർഷമായി  മാറുമെന്ന് ആശങ്ക
സീറോ- മലബാര്‍ സഭയില്‍ നടപടിക്കൊരുങ്ങി വത്തിക്കാന്‍; 400 വൈദികരെ പുറത്താക്കാന്‍ ശുപാര്‍ശ, വിമതര്‍ കീഴടങ്ങിയേക്കും

എന്നാൽ മാർപാപ്പയുടെ ഉത്തരവ് നടപ്പാക്കാത്ത വൈദികർക്കെതിരെ നടപടിയുണ്ടാകുമെന്ന് വത്തിക്കാൻ വൃത്തങ്ങൾ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അതിരൂപതയിലെ വൈദികർക്കെതിരെ കൂട്ട നടപടി ഉണ്ടായാൽ പള്ളികൾ പൂട്ടിയുടേണ്ട സാഹചര്യം ഉണ്ടാകും

logo
The Fourth
www.thefourthnews.in