കാര്‍ നിര്‍ത്തിയത് നോ പാര്‍ക്കിങ്ങില്‍, ചവിട്ടേറ്റ് മരണംപോലും സംഭവിക്കുമായിരുന്നു; കുട്ടിയെ ആക്രമിച്ച സംഭവത്തില്‍ പോലീസ്
കാറില്‍ ചാരി നിന്നതിന് ആറു വയസുകാരനെ ചവിട്ടി തെറിപ്പിച്ച സംഭവത്തില്‍ പ്രതി പൊന്ന്യം സ്വദേശി മുഹമ്മദ് ശിഹ്ഷാദിനെതിരെ ഗുരുതര ആരോപണങ്ങള്‍. പ്രതിയ്ക്ക് എതിരായ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. പ്രതിക്കെതിരെ വധശ്രമം, ഗതാഗതം തടസപ്പെടുത്തല്‍, ബോധപൂര്‍വ്വം പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.
ശിഹ്ഷാദ് ആക്രമിച്ചപ്പോള്‍ കുട്ടിമാറിയില്ലായിരുന്നെങ്കില്‍ വയറിന് ചവിട്ടേറ്റ് മരണം പോലും സംഭവിക്കുമായിരുന്നു. ചവിട്ടാന്‍ കാരണം കാറില്‍ ചാരി നിന്നതിന്റെ വിരോധമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കാര്‍ നിര്‍ത്തിയിരുന്നത് നോ പാര്‍ക്കിങ് മേഖലയിലായിരുന്നു എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പ്രതിക്ക് ഉന്നത ബന്ധമുണ്ടെന്നും, അതിനാല്‍ തന്നെ പ്രതിയെ ജാമ്യത്തില്‍ വിട്ടാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അതേസമയം, പ്രതിയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.
കഴിഞ്ഞ ദിവസമാണ് രാജസ്ഥാനി കുടുംബത്തിലെ ഗണേഷെന്ന ആറു വയസുകാരനെ കാറില്‍ ചാരിനിന്നതിന് ശിഹ്ഷാദ് ആക്രമിച്ചത്.
കഴിഞ്ഞ ദിവസമാണ് രാജസ്ഥാനി കുടുംബത്തിലെ ഗണേഷെന്ന ആറു വയസുകാരനെ കാറില്‍ ചാരിനിന്നതിന് ശിഹ്ഷാദ് ആക്രമിച്ചത്. വ്യാഴാഴ്ച രാത്രി എട്ടോടെ തലശ്ശേരി പഴയ ബസ് സ്റ്റാന്‍ഡിനു സമീപം മണവാട്ടി ജംഗ്ഷനിലായിരുന്നു സംഭവം. കാര്‍ നിര്‍ത്തിയശേഷം ശിഹ്ഷാദ് ടെക്‌സ്‌റ്റൈല്‍ ഷോപ്പിലേക്ക് പോയ സമയത്താണ് കുട്ടി കാറില്‍ ചാരി നിന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നതിന് പിന്നാലെയാണ് അക്രമിയെ തിരിച്ചറിഞ്ഞത്. നടുവിന് സാരമായി പരുക്കേറ്റ കുട്ടി തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
നടുവിന് സാരമായി പരുക്കേറ്റ കുട്ടി തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ ഇടപെട്ടു. കുട്ടിയ്ക്ക് എതിരായ ആക്രമണത്തില്‍ കണ്ണൂർ ജില്ലാ കലക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ഏഴ് ദിവസത്തിനകം സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.