ഡിഎന്‍എ ഫലം പോസിറ്റീവ്, ഷിരൂരില്‍നിന്ന് ലഭിച്ചത് അര്‍ജുന്റെ ശരീരഭാഗങ്ങള്‍; ഇന്ന് കോഴിക്കോട്ടെത്തിക്കും

ഡിഎന്‍എ ഫലം പോസിറ്റീവ്, ഷിരൂരില്‍നിന്ന് ലഭിച്ചത് അര്‍ജുന്റെ ശരീരഭാഗങ്ങള്‍; ഇന്ന് കോഴിക്കോട്ടെത്തിക്കും

അപകടം സംഭവിച്ച് 71 ദിവസത്തിനുശേഷമാണ് ഗംഗാവലി പുഴയില്‍ അര്‍ജുന്റെ ലോറി കണ്ടെത്തിയത്
Updated on
1 min read

കര്‍ണാടകയിലെ ഷിരൂര്‍ ഗംഗാവലി പുഴയില്‍നിന്ന് ബുധനാഴ്ച കണ്ടെടുത്ത മൃതദേഹ ഭാഗങ്ങള്‍ അര്‍ജുന്റേതെന്ന് സ്ഥിരീകരണം. ഡിഎന്‍എ പരിശോധനാഫലത്തിലാണ് സ്ഥിരീകരണം. മൃതദേഹഭാഗങ്ങള്‍ അര്‍ജുന്റെ ജന്മനാടായ കോഴിക്കോട്ട് ഇന്നെത്തിക്കും.

അപകടം സംഭവിച്ച് 71 ദിവസത്തിനുശേഷമാണ് ഗംഗാവലി പുഴയില്‍നിന്ന് കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറി കണ്ടെത്തിയത്. പുഴയിൽ 12 മീറ്റര്‍ താഴ്ചയില്‍നിന്നാണ് ഡ്രഡ്ജിങ് നടത്തി ലോറി കണ്ടെത്തിയത്.

ജൂലൈ പതിനാറിനായിരുന്നു ദേശീയപാത 66-ല്‍ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ചായക്കടയുടെ മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. ചായക്കട ഉടമയും കുടുംബവും ഉള്‍പ്പടെ ഏഴുപേര്‍ അപകടത്തില്‍ മരിച്ചിരുന്നു.

കാര്‍വാര്‍ - കുംട്ട റൂട്ടില്‍ നാലുവരിപ്പാത വികസിപ്പിക്കാനുള്ള പണികള്‍ നടക്കുന്ന ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. പാതയുടെ ഒരുവശം കുന്നും മറുവശം ഗംഗാവല്ലി നദിയുമാണ്.

ഡിഎന്‍എ ഫലം പോസിറ്റീവ്, ഷിരൂരില്‍നിന്ന് ലഭിച്ചത് അര്‍ജുന്റെ ശരീരഭാഗങ്ങള്‍; ഇന്ന് കോഴിക്കോട്ടെത്തിക്കും
പിവി അന്‍വറിനെ എല്‍ഡിഎഫില്‍നിന്നു പുറത്താക്കി; എല്ലാ ബന്ധവും അവസാനിച്ചെന്ന് എംവി ഗോവിന്ദന്‍

അപകടസമയത്ത് ഇവിടെ നിര്‍ത്തിയിട്ട ഇന്ധന ടാങ്കര്‍ ഉള്‍പ്പടെ നാല് ലോറികള്‍ ഗാംഗാവല്ലി നദിയിലേക്കു തെറിച്ചുവീണു ഒഴുകിയിരുന്നു. അപകടത്തിന്റെ വാര്‍ത്തകള്‍ കേട്ടതിന് പിന്നാലെ ജിപിഎസ് പരിശോധിച്ചപ്പോഴാണ് മരം കയറ്റി വരികയായിരുന്ന അര്‍ജുന്റെ ലോറിയും മണ്ണിനടിയിലാണെന്ന വിവരം കുടുബം അറിഞ്ഞത്.

logo
The Fourth
www.thefourthnews.in