മാർക്ക് ലിസ്റ്റ് വിവാദം: പി എം ആർഷൊ പരാതി ഉന്നയിച്ച വകുപ്പ് കോർഡിനേറ്ററെ നീക്കും

മാർക്ക് ലിസ്റ്റ് വിവാദം: പി എം ആർഷൊ പരാതി ഉന്നയിച്ച വകുപ്പ് കോർഡിനേറ്ററെ നീക്കും

വിനോദ് കുമാറിനെതിരെ ആർഷൊ ഉൾപ്പെടെയുള്ള വിദ്യാർഥികൾ പരാതി നൽകിയത് മാർച്ച് 28നാണ്
Updated on
1 min read

മാർക്ക് ലിസ്റ്റ് വിവാദത്തില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷൊ ആരോപണം ഉന്നയിച്ച വകുപ്പ് കോർഡിനേറ്ററിനെ പദവിയിൽ നിന്ന് മാറ്റും. മഹാരാജാസ് കോളേജ് ആർക്കിയോളജി വകുപ്പ് കോർഡിനേറ്റർ ഡോ.വിനോദ് കുമാർ കൊല്ലോനിക്കലിനെ പദവിയിൽ നിന്ന് നീക്കുന്നത്. പരാതി പരിഹാര സെൽ ശുപാർശ അംഗീകരിച്ചാണ് തീരുമാനം.

ഈ അധ്യാപകനാണ് ആർഷോ ഉൾപ്പെടെ അഞ്ച് വിദ്യാർഥികളെ റോൾ ഔട്ട് ചെയ്തത്. വിനോദ് കുമാറിനെതിരെ ആർഷൊ ഉൾപ്പെടെയുള്ള വിദ്യാർഥികൾ പരാതി നൽകിയത് മാർച്ച് 28നാണ്. തുടർന്ന് കോളേജ് കമ്മിറ്റി ഹിയറിങ് നടത്തി പരാതി പരിശോധിച്ചു. കുട്ടികളിൽ വിഭാഗീയത സൃഷ്ടിക്കുന്നു, സംഘടനാ രംഗത്ത് പ്രവർത്തിക്കുന്ന കുട്ടികളോട് വിവേചനപരമായി പെരുമാറുന്നു, ഇന്റേണൽ മാർക്ക് അനുവദിക്കുന്നതിൽ പക്ഷപാതം എന്നിങ്ങനെയായിരുന്നു പരാതി.

മാർക്ക് ലിസ്റ്റ് വിവാദം: പി എം ആർഷൊ പരാതി ഉന്നയിച്ച വകുപ്പ് കോർഡിനേറ്ററെ നീക്കും
ആർഷൊ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടില്ല; മലക്കംമറിഞ്ഞ് കോളേജ് അധികൃതർ

കെഎസ്‍യു പ്രവർത്തകയായ വിദ്യാർഥിക്ക് അധിക മാർക്ക് അനുവദിച്ചുവെന്ന മറ്റൊരു പരാതിയും എക്സാം കമ്മിറ്റി പരിശോധിച്ചു. വിനോദ് കുമാർ ഇടപെട്ട് അധിക മാർക്ക് അനുവദിച്ചെന്ന പരാതിയിൽ കഴന്പില്ലെന്ന് കമ്മിറ്റി കണ്ടെത്തി. എന്നാൽ മറ്റുള്ള പരാതികള്‍ അന്വേഷിച്ച പരാതി പരിഹാര സെല്ലിന്റെ നിർദേശം പരിഗണിച്ചാണ് മാറ്റി നിർത്തുന്നത്.

വിനോദ് കുമാറിനെതിരെ തെളിവുകൾ ഹാജരാക്കാൻ പരാതി നൽകിയ വിദ്യാർഥികൾക്ക് കഴിഞ്ഞില്ല. എന്നാൽ അധ്യാപകന്റെ നടപടി നിർഭാഗ്യവശാൽ കുട്ടികളിൽ വിഭാഗീയത ഉണ്ടാക്കിയെന്നാണ് വിലയിരുത്തൽ. വിദ്യാർഥികളുടെ താത്പര്യത്തിന് പ്രാധാന്യം നൽകി അധ്യാപകനെ മാറ്റി നിർത്തുന്നതാണ് ഉചിതമെന്നും കമ്മിറ്റി ശുപാർശ നൽകി.

വകുപ്പ് കോർഡിനേറ്ററുടെ നേതൃത്വത്തിൽ തനിക്കെതിരെ ഗൂഡാലോചന നടക്കുന്നെന്നായിരുന്നു ആർഷൊയുടെ ആരോപണം. എന്നാൽ മാർക്ക് ലിസ്റ്റ് വിഷയത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ് കോളേജിന്റെ വിലയിരുത്തൽ.

മാർക്ക് ലിസ്റ്റ് വിവാദം: പി എം ആർഷൊ പരാതി ഉന്നയിച്ച വകുപ്പ് കോർഡിനേറ്ററെ നീക്കും
മാർക്ക് ലിസ്റ്റ് വിവാദം: ആർഷൊ പരീക്ഷ ഫീസ് അടച്ച് രജിസ്റ്റർ ചെയ്ത രേഖ പുറത്തുവിട്ട് പ്രിൻസിപ്പല്‍

മൂന്നാം സെമസ്റ്റർ ആർക്കിയോളജിയുടെ മാർക്ക് ലിസ്റ്റിൽ മാർക്ക് രേഖപ്പെടുത്തിയിട്ടില്ലെന്നും എന്നിട്ടും പാസായവരുടെ കൂട്ടത്തിലാണ് ആർഷൊയുള്ളതെന്നുമായിരുന്നു ആരോപണമുയർന്നത്. ആരോപണം നിഷേധിച്ച് പിന്നാലെ രംഗത്തെത്തി. 2020 ബാച്ചിൽ മഹാരാജാസ് കോളേജിൽ ആർക്കിയോളജി വിഭാഗത്തിൽ പ്രവേശിച്ച താൻ മൂന്നാം സെമസ്റ്റർ പരീക്ഷ എഴുതിയിട്ടില്ലെന്ന് വ്യക്തമാക്കിയ ആർഷൊ പ്രചരിക്കുന്ന മാർക്ക്‌ ലിസ്റ്റ് 2021 ബാച്ച് വിദ്യാർഥികളുടെ റെഗുലർ പരീക്ഷയുമായി ബന്ധപ്പെട്ടതാണെന്നും. ആ പരീക്ഷ എഴുതാൻ ഫീസ് അടയ്ക്കുകയോ രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു.

പിന്നാലെ ആർഷൊ മൂന്നാം സെമസ്റ്റർ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തെന്ന് ബുധനാഴ്ച രാവിലെ കോളേജ് പ്രിൻസിപ്പല്‍ വാദമുയർത്തിയിരുന്നു. എന്നാല്‍, പിന്നീട് ഇത് തിരുത്തി. ആർഷൊ മൂന്നാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയുടെ ഫീസ് അടച്ചില്ലെന്നും രജിസ്റ്റർ ചെയ്തില്ലെന്നും കോളേജ് അധികൃതർ വ്യക്തമാക്കി. നാലാം സെമസ്റ്ററിൽ പുനഃപ്രവേശം നേടുകയാണുണ്ടായതെന്നും കോളേജ് വിശദീകരിച്ചിരുന്നു.

logo
The Fourth
www.thefourthnews.in