ദ ഫോർത്ത് കൊച്ചി ഉദ്ഘാടനം
ദ ഫോർത്ത് കൊച്ചി ഉദ്ഘാടനം

ദ ഫോർത്ത് കൊച്ചി റീജിയണൽ ഓഫീസും ബ്യൂറോയും പ്രവർത്തനമാരംഭിച്ചു

ദ ഫോർത്തിൻ്റെ കോഴിക്കോട് റീജിയണൽ ഓഫിസ് ജനുവരി 23 ന് പ്രവർത്തനമാരംഭിക്കും
Updated on
1 min read

ദ ഫോർത്ത് കൊച്ചി റീജിയണൽ ഓഫീസും ബ്യൂറോയും കളമശേരിയിൽ പ്രവർത്തനമാരംഭിച്ചു. മാനേജിങ് ഡയറക്ടർ റിക്സൺ ഉമ്മൻ വർഗീസിൻ്റെ അധ്യക്ഷതയിൽ ചെയർമാൻ രാജേഷ് ചന്ദ്രശേഖര പിള്ള നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.

ഡയറക്ടർമാരായ അഖിൻ ഫ്രാൻസിസ്, അനൂപ് തോമസ്, സിജോ എ ജെ, അഡ്വ. പി ആർ ബാനർജി , സന്തോഷ് മേനോൻ ന്യൂസ് ഡയറക്ടർ ബി ശ്രീജൻ തുടങ്ങിയവർ പങ്കെടുത്തു.

ദ ഫോർത്ത് കൊച്ചി റീജിയണൽ കെട്ടിടം
ദ ഫോർത്ത് കൊച്ചി റീജിയണൽ കെട്ടിടം

കളമശേരി മെട്രോ സ്റ്റേഷന് സമീപം മടുകക്കുഴി ബിൽഡിങ്ങിലാണ് ഓഫീസ് . ദ ഫോർത്തിൻ്റെ കോഴിക്കോട് റീജിയണൽ ഓഫീസ് ജനുവരി 23 ന് പ്രവർത്തനമാരംഭിക്കും.

logo
The Fourth
www.thefourthnews.in