ചൈനയിലേക്കുള്ള മനുഷ്യക്കടത്തിന് ഇരയായവരെ  തിരിച്ചെത്തിച്ച് നോര്‍ക്ക; നടപടി 'ദ ഫോർത്ത്' വാർത്തയെത്തുടർന്ന്

ചൈനയിലേക്കുള്ള മനുഷ്യക്കടത്തിന് ഇരയായവരെ തിരിച്ചെത്തിച്ച് നോര്‍ക്ക; നടപടി 'ദ ഫോർത്ത്' വാർത്തയെത്തുടർന്ന്

ഓരോരുത്തരില്‍നിന്ന് ആറര ലക്ഷം രൂപ വീതം കൈപ്പറ്റിയ ശേഷമായിരുന്നു യുവാക്കളെ സന്ദര്‍ശക വിസയില്‍ ചൈനയില്‍ എത്തിച്ചത്.
Updated on
1 min read

ചൈനയിലേക്കുള്ള മനുഷ്യക്കടത്തിന് ഇരയാക്കപ്പെട്ടവരെ തിരിച്ചെത്തിച്ച് നോര്‍ക്ക. ദ ഫോർത്ത് നൽകിയ വാർത്തയെ തുടർന്നാണ് നടപടി. പൂന്തുറ സ്വദേശികളായ ജോണ്‍ പ്രബിന്‍, ജോണ്‍ പോള്‍ എന്നീ യുവാക്കളെയാണ് തിരിച്ചെത്തിച്ചത്.

ചൈനയിലേക്കുള്ള മനുഷ്യക്കടത്തിന് ഇരയായവരെ  തിരിച്ചെത്തിച്ച് നോര്‍ക്ക; നടപടി 'ദ ഫോർത്ത്' വാർത്തയെത്തുടർന്ന്
Fourth Impact|ചൈനയിലേക്ക് മനുഷ്യക്കടത്ത്: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശം, ഡിജിപിയോട് റിപ്പോര്‍ട്ട് തേടി

ജോലി വാഗ്ദാനം ചെയ്താണ് യുവാക്കളെ ചൈനയിലേക്ക് കടത്തിയത്. തിരുവനന്തപുരം പൂന്തുറ മേഖലയിലെ 15 ഓളം യുവാക്കളായിരുന്നു തട്ടിപ്പിനിരയായത്.  ഉയര്‍ന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ കെണിയില്‍പ്പെടുത്തുകയായിരുന്നു. ഓരോരുത്തരില്‍ നിന്ന് ആറര ലക്ഷം രൂപ വീതം കൈപ്പറ്റിയ ശേഷമായിരുന്നു യുവാക്കളെ സന്ദര്‍ശക വിസയില്‍ ചൈനയില്‍ എത്തിച്ചത്. പൂന്തുറ സ്വദേശികളായ സുജിത്, ഡിറ്റോ, ലിപ്‌സണ്‍ എന്നിവരാണ് യുവാക്കളെ ചൈനയിലേക്ക് അയയ്ക്കാന്‍ പ്രവര്‍ത്തിച്ചത്. മൂന്ന് പേര്‍ ചൈനയില്‍ നിന്ന് തിരിച്ചെത്തിയതോടെയാണ് അവിടെയെത്തിയ പലരും അഭയാര്‍ഥി ക്യാമ്പുകളിൽ കഴിയുന്നു എന്ന വിവരം പുറം ലോകമറിയുന്നത്.

ചൈനയിലേക്കുള്ള മനുഷ്യക്കടത്തിന് ഇരയായവരെ  തിരിച്ചെത്തിച്ച് നോര്‍ക്ക; നടപടി 'ദ ഫോർത്ത്' വാർത്തയെത്തുടർന്ന്
ചൈനയിലേക്ക് മനുഷ്യക്കടത്ത്: പൂന്തുറയിലെ തട്ടിപ്പിന് പിന്നില്‍ 'അന്തര്‍ സംസ്ഥാന മാഫിയ', കൈമലര്‍ത്തി ഏജന്റുമാര്‍

സംസ്ഥാനത്തെ തീരദേശ മേഖലകളെ ലക്ഷ്യമിട്ട് മനുഷ്യക്കടത്ത് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്ന സാഹചര്യം കൂടിയായിരുന്നു ദ ഫോര്‍ത്ത് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയത്. മത്സ്യമേഖലയിലെ പ്രതിസന്ധികളും തൊഴിലില്ലായ്മയും ചൂഷണം ചെയ്താണ് തട്ടിപ്പുകാര്‍ തീരദേശ മേഖലയില്‍ വലവിരിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് തിരുവനന്തപുരം അഞ്ചുതെങ്ങ് മേഖലയില്‍ നിന്ന് വിനീത്, ടിനു, പ്രിന്‍സ് എന്നിവരെ റഷ്യയിലേക്ക് കടത്തിയ സംഭവം വാര്‍ത്തയായിരുന്നു. അഞ്ചുതെങ്ങ് സ്വദേശികളായ ഇവരെ സെക്യൂരിറ്റി ഹെല്‍പര്‍ എന്ന വ്യാജേന യുക്രെയ്നുമായുള്ള യുദ്ധത്തില്‍ പങ്കെടുപ്പിക്കാനായിരുന്നു കൊണ്ടു പോയത്. ഇതിന് പിന്നാലെയാണ് ചൈനയിലേക്ക് യുവാക്കളെ എത്തിച്ച വാര്‍ത്തയും പുറത്തുവന്നത്. അതേസമയം ദ ഫോർത്തിൻ്റെ വാർത്തയെ തുടർന്ന് സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

logo
The Fourth
www.thefourthnews.in