'ബസിൽ നിന്ന് യാത്ര ചെയ്താൽ കൊറോണ വരും, ഇരുന്നാൽ വരില്ല'; സർക്കാർ നയങ്ങളെ പരിഹസിച്ച്
കെഎസ്ആർടിസി എം ഡി

'ബസിൽ നിന്ന് യാത്ര ചെയ്താൽ കൊറോണ വരും, ഇരുന്നാൽ വരില്ല'; സർക്കാർ നയങ്ങളെ പരിഹസിച്ച് കെഎസ്ആർടിസി എം ഡി

പൊതുഗതാഗത മേഖലയെ സർക്കാർ അവഗണിക്കുകയാണെന്ന് വിമർശനം
Updated on
1 min read

കോവിഡ് കാലത്ത് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ. നിയന്ത്രണങ്ങള്‍ പൊതുഗതാഗത സംവിധാനത്തെ തകർത്തു. പൊതുഗതാഗത മേഖലയെ സർക്കാർ അവഗണിക്കുകയാണെന്നും ഗതാഗത സെക്രട്ടറി കൂടിയായ ബിജു പ്രഭാകർ പറഞ്ഞു. ബിഎംഎസിന്റെ കെഎസ്ആർടിസി തൊഴിലാളി യൂണിയനായ കെഎസ്ടി എംപ്ലോയീസ് സംഘിന്റെ സംസ്ഥാന സമ്മേളനത്തിലാണ് വിമർശനം.

പൊതുഗതാഗതം ശക്തിപ്പെടുത്തുന്ന നിലപാട് അല്ല സംസ്ഥാനത്തിനും കേന്ദ്രത്തിനുമുള്ളതെന്ന് ബിജു പ്രഭാകർ പറഞ്ഞു. മെട്രോ വിപുലീകരിക്കാനും വാട്ടർ മെട്രോ പോലെയുള്ള പുതിയ പദ്ധതികൾ ആവിഷ്‌ക്കരിക്കാനും കാണിക്കുന്ന ഊർജം, 20 ലക്ഷത്തിലധികം ആളുകൾ ഉപയോഗിക്കുന്ന പൊതുഗതാഗതം ശക്തിപ്പെടുത്തുന്ന കാര്യത്തിലില്ല. ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും മാറ്റുണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോവിഡ് കാലത്ത് കെഎസ്ആർടിസി ബസുകളില്‍ നിന്ന് യാത്ര ചെയ്യരുതെന്ന് സർക്കാർ നിർദേശത്തെ ബിജു പ്രഭാകർ പരിഹസിച്ചു. കെഎസ്ആർടിസിയെ ആശ്രയിച്ച് യാത്ര ചെയ്തിരുന്നവരെ പോലും വാഹനങ്ങളിൽ കയറ്റാൻ കഴിയാതിരുന്ന സാഹചര്യമാണുണ്ടായത്. ബസിൽ നിന്ന് യാത്ര ചെയ്താൽ കൊറോണ വരും, ഇരുന്നാൽ വരില്ലേ എന്ന് അദ്ദേഹം പരിഹസിച്ചു. 'മദ്യം വാങ്ങി വീട്ടിലെത്തിച്ച് കുടിച്ചാൽ കൊറോണ വരും, അതിനാൽ ബിവറേജ് തുറക്കാൻ അനുമതി നൽകിയില്ല. മദ്യശാലകൾ അടച്ചതിലൂടെ എന്ത് മാറ്റമാണ് വന്നത്, യുവാക്കൾ മയക്കു മരുന്നിനെ ആശ്രയിക്കുന്ന സാഹചര്യം ഉണ്ടായി എന്നും ബിജുപ്രഭാകർ പ്രസംഗത്തിനിടെ പറഞ്ഞു.

logo
The Fourth
www.thefourthnews.in