സിസ തോമസിന്റെ നിയമനം: സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ സര്‍ക്കാരിന്റെ അപ്പീല്‍ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

സിസ തോമസിന്റെ നിയമനം: സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ സര്‍ക്കാരിന്റെ അപ്പീല്‍ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക
Updated on
1 min read

കെടിയു താല്‍ക്കാലിക വിസിയായി ഡോ. സിസ തോമസിന്റെ നിയമനം ശരിവെച്ച സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകാരെ തഴഞ്ഞ് ചാന്‍സലര്‍ സ്വമേധയാ വി.സി നിയമനം നടത്തിയത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി സിംഗിള്‍ബെഞ്ച് തള്ളിയിരുന്നു. യുജിസി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതകള്‍ ഡോ. സിസ തോമസിനുണ്ടെന്ന് വിലയിരുത്തിയായിരുന്നു ഹര്‍ജി തള്ളിയത്. ഇത് ചോദ്യം ചെയ്താണ് സര്‍ക്കാര്‍ അപ്പീല്‍ ഹര്‍ജി സമര്‍പ്പിച്ചത്.

യു.ജി.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതകള്‍ ഡോ. സിസ തോമസിന് ഉണ്ടെന്ന് വിലയിരുത്തിയായിരുന്നു ഹര്‍ജി തള്ളിയത്

രണ്ടോ മൂന്നോ മാസത്തിനകം പുതിയ വൈസ് ചാന്‍സലറെ നിയമിക്കാനായിരുന്നു കോടതി നിര്‍ദേശം. 2018ലെ യുജിസി റെഗുലേഷന്‍ ആക്ട് പ്രകാരം താല്‍ക്കാലിക വിസിമാരെ നിയമിക്കാന്‍ കഴിയില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. യുജിസി ചട്ടത്തില്‍ പ്രത്യേക വ്യവസ്ഥ ഇല്ലാത്തതിനാല്‍ സാങ്കേതിക സര്‍വകലാശാല നിയമമാണ് നിലനില്‍ക്കുന്നത്. കേന്ദ്ര നിയമത്തിലില്ലാത്ത ഒരു വ്യവസ്ഥ സംസ്ഥാന നിയമത്തില്‍ ഉണ്ടെങ്കില്‍ യുജിസി നിയമത്തിന് വിരുദ്ധമാകാത്തപക്ഷം അത് നിലനില്‍ക്കും.

സിസ തോമസിന്റെ നിയമനം: സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ സര്‍ക്കാരിന്റെ അപ്പീല്‍ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
കെടിയു വി സി നിയമനം; സർക്കാരിന് തിരിച്ചടി, താൽക്കാലിക വി സിയായി ഡോ. സിസ തോമസിന് തുടരാം

സാങ്കേതിക സര്‍വകലാശാല നിയമത്തിലെ 13(7) അനുസരിച്ചാണ് ചാന്‍സലര്‍ നിയമനം നടത്തേണ്ടത്. വിസി സ്ഥാനത്ത് തുടരാന്‍ സിസ തോമസിന് യു.ജി.സി നിയമ പ്രകാരം വേണ്ട യോഗ്യതകളില്ല. പത്ത് വര്‍ഷം പ്രൊഫസറായി പ്രവര്‍ത്തിച്ച് പരിചയം വേണമെന്നാണ് ചട്ടം. സിസ ഒമ്പതര വര്‍ഷവും അഡ്മിനിസ്‌ട്രേറ്റീവ് തസ്തികയില്‍ ജോലി ചെയ്തയാളും താരതമ്യേന ജൂനിയറുമാണന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു.

logo
The Fourth
www.thefourthnews.in